Wednesday, August 4

പാതി രാത്രിയിലെ പുട്ടടി ...:(

എല്ലാദിവസത്തെയും പോലെ ഇന്നും എല്ലാവരും ഞങ്ങളുടെ താജില്‍ നിന്നും ( staff mess ) 5 -നു മുകളില്‍ ചപ്പാത്തിയും friedricum കഴിച്ചു തന്നെയാണ് റൂമില്‍ എത്തിയത് ...ഒരു നീണ്ട AIMs വാസത്തിനുശേഷം ഹോസ്റ്റലില്‍ എത്തിയ Mr.ചളി കുമാരന്റെ ബെടായികള്‍ കേട്ട് അങ്ങനെ കത്തിയടിചിരിക്കുമ്പോള്‍ ആയിരുന്നു മഹാനായ PM -ന്റെ വരവ്.
അങ്ങേരു അയാളുടെ പോന്നോമാനകളായ ക്രിസ്റ്റിയെയും സുനൈനയെയും (his pets) വിളിക്കുന്നപോലെ ഡാര്‍ലിംഗ് എന്ന് വിളിച്ചുകൊണ്ടു ...Team save-ലെ അബദ്ധങ്ങള്‍ പറയുവാന്‍ തുടങ്ങി ...!!
അങ്ങനെ ഇരിക്കുമ്പോള്‍ കൂട്ടത്തിലെ ഏറ്റവും ഭക്ഷണപ്രിയനും സല്‍മാന്‍ ഖാനെ പോലെ യശശരീരനുമായ Mr.പിഴലിക്കു വിശപ്പ്‌ തോന്നിയത് ....(അല്ലേലും അവന്റെ ശരീരം അങ്ങനെയാ )..!!! സമയം അപ്പോള്‍ 11.00 മണി pm . ഇത് കേട്ട Mr.PM -നും കരിയില മുതലാളിക്കും വിശക്കുന്നുന്നു പറഞ്ഞു ..!!
സമയം ഒരു 11.15 ആയപ്പോഴേക്കും എല്ലാവരും ഇട്ട തുണിയാലെ തന്നെ കഴിക്കാന്‍ പോകാനിറങ്ങി എടാ ദീപു ഒരു "ജട്ടി" ഇട്ടോണ്ട് പോടാ എന്ന് സജു ചേട്ടന്‍ പറഞ്ഞു ...എന്തായാലും പറഞ്ഞതല്ലേ ഇട്ടേക്കാമെന്ന് ദീപുവും ...:-D
10 രൂപ കണ്ടിട്ട് കാലം കുറെയായ എന്റെ ഫുഡ്‌ Mr.PM ഓഫര്‍ ചെയ്തു (thnx Darling).അങ്ങനെ എല്ലാവരും ഇറങ്ങി .മോനിമോന്‍ ,പിഴലി ,PM,കരിയില പിന്നെ ഞാനും .സെക്യൂരിറ്റി മാമനെകൊണ്ട് ഗേറ്റ് തുറപ്പിക്കാന്‍ Mr.പിഴലിക്ക് പനിയാണെന്ന് പറഞ്ഞു ...;-) ആ മഹാന്റെ കോലം കണ്ടാല്‍ ഏതു രോഗമാണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കും .
കരിയില ബോസിന്റെ walks wagon ALTO കായംകുളത്തെ തന്തൂരി ഗാര്‍ടനെ ടാര്‍ഗറ്റ് ചെയ്തു നീങ്ങി .BG -യില്‍ എന്റെ fav.tamil song Varayo Varayo പാടുന്നു....കൂടെ അബദ്ധവശാല്‍ വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുത്തിയ മോനിമോന്റെ പുളുവടികളും യാത്രക്ക് മാറ്റൊലി കൂട്ടുന്നു ..അവനു സുരാജ് വെഞ്ഞാരം മൂട് (തള്ളേ..) മൊബൈല്‍ നമ്പര്‍ കൊടുത്തത്രേ ..പാതിരാത്രി ഓന്റെ ബെടായി കേട്ട് പിഴലിക്കു ചൊറിഞ്ഞുവന്നകാര്യം എനിക്ക് മാത്രേ അറിയൂ ...
സില്ലി എന്തെന്നില്ലാത്ത ആവേശത്തില്‍ വണ്ടി 70 -നു മുകളില്‍ പറത്തിവിടുന്നു ..ഗട്ടറില്‍ പോലും ഗീയര്‍ മാറ്റുന്നില്ല ...(ആശാനെ അവനു മാപ് കൊടുക്കേണമേ .).
തിരുവുനന്തപുരം trip മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാ ..Aishayum Lefange paruntheyum പതിവുപോലെ ഇന്നും ആ പാട്ടൊക്കെ ഉള്ളൂ ...അല്ല കോയ അനക്ക് ആ Pendrive ഒന്ന്നു refill ചെയ്തൂടെ ??
ഞമ്മള്‍ കായംകുളം എത്തി ...അപ്പോഴാ കഥ ..ഹോട്ടല്‍ പൂട്ടി .അവിടുത്തെ നോര്‍ത്ത് ഇന്ത്യന്‍ പണിക്കാര്‍ ചെക്കന്മാര്‍ ചട്ടിവടിക്കുന്നു ...പോരെപൂരം ..വണ്ടിവളഞ്ഞു നേരെ പരബ്രഹ്മ പെട്രോള്‍ പമ്പിലേക്കു (അവിടെ ഫുഡ് ഒന്നും കിട്ടൂലാട്ടോ )..അവിടുന്ന് 100 ഏക്കര്‍ റബ്ബര്‍ ഉള്ള ..നമ്മുടെ കരിയില മുതലാളി തന്‍റെ ഗന ഗാംബീര്യമുള്ള ശബ്ദത്തില്‍ "ചേട്ടാ 100 -നു മതി "..അപ്പോഴേക്കും Mr.PM സ്വപ്നത്തില്‍ ചേര്‍ത്തലയ്ക്ക് ഒരു ടൂര്‍ പോയി വന്നിരുന്നു ..(പാവം 9 മണിക്ക് ശേഷം ഉണര്‍ന്നിരിക്കുന്നത് വലിയ പാടാ ..!!!)..പിന്നെ ഏതോ ഒരു കൂതറ ഹോട്ടലില്‍ കയറിയ ഞങ്ങള്‍ അവിടെ ഇരുന്നതിനുശേഷമാണ് അവിടെ ബാക്കി ഒന്നും ഇല്ല എന്നറിയുന്നത് ...("നായിന്റ മോനെ ഇത് നേരത്തെ പറഞ്ഞൂടെ").
ഇത് പണ്ടാരാണ്ട് പറഞ്ഞപോലെ "കാര്‍ എടുത്തവന്‍ കാറാല്‍ "..എന്നപോലെ കൊതിമൂത്ത കരിയില മുതലാളി വണ്ടി വീണ്ടും കായംകുളത്തിന് വിട്ടു ..സമയം അപ്പോള്‍ വെറും 12.00 മണി ആവുന്നത്തെ ഉള്ളുട്ടോ ..വണ്ടി നേരെ പോയി നിന്നത് ..ഓച്ചിറയിലെ ഒരു വലിയ തട്ടുകടയിലേക്കായിരുന്നു..അവിടെയാണെങ്കില്‍ രാവിലത്തെ ചിക്കന്‍ ഫ്രൈ ഉണ്ട് വേണേല്‍ ചൂടാക്കി തരാം ...നല്ല തിരക്ക് കാരണം ഉറക്ക ചുവയിലിരുന്ന തട്ടുകട മുതലാളി ജാടയോടെ പറഞ്ഞു ..! അങ്ങനെ രാത്രി 12 മണിക്ക് ആക്രാന്തം മൂത്ത് തന്തൂരി ചിക്കന്‍ അടിക്കാന്‍ പോയ .എല്ലാരും നല്ല മത്തി പൊരിച്ചതും ഉണങ്ങിയ പൊറോട്ടയും കൊണ്ട് വിശപ്പടക്കി കൈപോലും നേരെകഴുകാന്‍ വെള്ളമില്ലാതെ തിരിച്ചുറൂമിലേക്ക്‌ ...bg -യില്‍ കാര്‍ത്തിക് പാടുന്നു "ഹസല ഫിസിലിയെ രാസതടി "...

3 comments: