ഇവിടം ഞങ്ങള്‍ പുഞ്ചാവിക്കാര്‍ക്ക് സ്വര്‍ഗ്ഗവും രാജലോകവും ഒക്കെയാണ് ..2006 വരെയുള്ള കണക്കു വെച്ച് നോക്കുമ്പോള്‍ 41 വീടും , ഒരു തോടും ,26 വര്‍ഷം പഴക്കമുള്ള ഞങ്ങടെ ശബരി ക്ലബും ,പുഞ്ചായി ഉസ്ക്കൂളും ,ചായക്ക് രവിയേട്ടന്റെ പീടിയയും, പിന്നെ ഞങ്ങളുടെ അയ്യപ്പ മഠവും,പിന്നെ അവിടെ മീറ്റിംഗ് ഓ യോഗങ്ങളോ വെച്ചാല്‍ ആ നാട്ടിലേ കാണാത്ത കുറേ ആള്‍ക്കാരും കൂടിയതാണ് ഞങ്ങളുടെ ഇമ്മിണി വലിയ പുഞ്ചാവി .എന്തൊക്കെയായാലും ചില കൂടുതല്‍ നല്ല കാര്യങ്ങള്‍ക്കും ഞങ്ങള്‍ പുഞ്ചാവിക്കാര്‍ ഒട്ടകെട്ടാണ്.”പ്രത്യേകിച്ച് Foot ball കളിക്കിടെ അടിനടന്നാല്‍ .”..ഈ ഒത്തൊരുമ ഞങ്ങള്‍ കുറേ ഇടത്ത് തെളിയിച്ചതാണ്.അവിടം വേറെ ഗ്രൂപ്പുകളിയോ രാഷ്ട്രീയ കളിയോ ഒന്നും അടുപ്പിക്കില്ല.അതില്‍ കടപ്പുറത്തെ ബാക്കി എല്ലാനാടിനെക്കാളും മുന്‍പിലാണ് പുഞ്ചാവി.കൂട്ടായ്മ്മയുടെ കാര്യത്തില്‍ “Punjavi Brothers UAE ” എന്ന പേരിലുള്ള ഗള്‍ഫിലെ ചേട്ടന്‍മാര്‍ക്ക് ഒരു big സലാം !!!
ഈ നാടിന്റെ പേര് കേള്‍ക്കുമ്പോള്‍ എന്നില്‍ ആദ്യം തെളിയുന്ന മുഖം “Mr.പുഞ്ചാവി കണാരന്‍ “എന്ന ആളിന്റെയാണ് . .ആള് എന്റെ അപ്പാപ്പന്‍ .(ie അപ്പന്റെ അപ്പന്‍ )…ശരിക്ക് പറഞ്ഞാല്‍ ഞങ്ങടെ അപ്പാപ്പന്റെ നാടാണ് പുഞ്ചാവി.അവിടുത്തെ വലിയ കള്ളുകുടിയനായിരുന്നു അപ്പാപ്പന്‍ എന്ന് അച്ഛനും .അച്ചമ്മയുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് .ആവൊ എന്തോ ? എന്തായാലും വലിയ സാധു ബീഡി വലിക്കാരന്‍ ആയിരുന്നു..ബീഡി വാങ്ങന്‍ തന്നു മിച്ചമുള്ള പൈസകൊണ്ട് ഞാന്‍ എന്റെ രണ്ട് കാശുകുടുക്ക നിറച്ചിട്ടുണ്ട് ?..;)
അത് പോട്ടെ,
ഞങ്ങള്‍ക്ക് കൊല്ലത്തില്‍ 2 ആഘോഷങ്ങളാണ്.ഒന്ന് ക്ലബ്ബിന്റെ വാര്‍ഷികം , രണ്ട് മഠത്തിലെ ഭജന ..ഭജനക്ക്ശേഷം ഗാനമേളയുംഅടിപിടിയുമൊക്കെ കാണും.കൂടുതല്‍ ആള്‍ക്കാരും മലക്ക് പോകാന്‍ മാല ഇട്ടതിനാല്‍ പുറംനാട്ടുകാരാണ് അടിയുണ്ടാക്കുന്നതില്‍ കൂടുതല്‍ …!!! പിന്നെ പിള്ളേരുടെ വലിയ ആഘോഷം തോട്ടില്‍ വെള്ളം നിറയുംമ്പോഴാണ് .. വീടിന്റെ മുന്‍പില്‍ അറ്റമില്ലാത്ത സ്വിമ്മിംഗ് പൂള്‍ ഉണ്ടായിട്ടും (Arabian SEA ) നീന്താന്‍ പഠിച്ചിട്ടില്ലാത്ത ഞാന്‍ പോലും അവിടെ എന്തൊക്കെ കാട്ടി കൂട്ടിയിരിക്കുന്നു..!!! പിന്നെ അല്ലെ മറ്റുള്ളവരുടെകാര്യം Sunday Holiday-യില്‍ Half day continious foot ball കളിക്ക്ശേഷമുള്ള തോട്ടില്‍ കുളിയാണ് എനിക്ക് ഇപ്പോളും കൂടുതല്‍ ഇഷ്ടം..ആ .. അതൊക്കെ ഓര്‍മ്മകള്‍ .. !!
എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ സ്ഥലത്തെ പ്രധാന മുള്ളംകൊല്ലി വേലായുധന്മാരായ പുട്ട് സന്തോഷും ,കുറുക്കന്‍ രാജേഷും ,ഓലക്കുടി സുനേഷും,മാര്‍ട്ടിന്‍ സുജിയുമൊക്കെ ഒരുപാട് ശ്രമിച്ചതാ ..but നടന്നില്ല എന്ന് മാത്രമല്ല ..ആവേശത്തിന് കേറി നീന്തി വയറു നിറയെ വെള്ളവും കുടിച്ചു ത്രിപ്തിയടങ്ങി.
പുട്ട് സന്തോഷ് നീന്തലില്‍ ഞങ്ങള്‍ക്ക് “Mark Phelps”ആണ് ..!!! നീന്തി ജയിച്ച ഒരുപാടു കഥകളുണ്ട് അവനെ കുറിച്ച് പറയാന്‍…പിന്നെയുള്ള പ്രധാന കഥാപാത്രം അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ രാജുവേട്ടന്‍ ആണ് . അയാളൊരു മനുഷ്യന്‍ തന്നെ ആയിരുന്നു.. എന്താ ഒരു ധൈര്യം ..എല്ലായിടത്തും തല്ലുണ്ടാക്കുന്ന കാര്യത്തില്‍ പിള്ളേരുടെ “Roll Model “ആണ് രാജുവേട്ടന്‍ .എന്ത് പരിപാടി ഉണ്ടെങ്കിലും അങ്ങേരു അടി ഉണ്ടാക്കും.അങ്ങേരുടെ പ്രധാന ശത്രു ശബരി യുടെ ഗോള്‍ കീപ്പര്‍ ഉമേശേട്ടന്‍ ആയിരുന്നു .ഒരു കാര്യവും ഇല്ലാണ്ട് അങ്ങേരു ഉമേശേട്ടനെ കേറി ചൊറിയും..കല്ല്യാണവീട്,അമ്പലങ്ങള്‍ ,റോഡ് , തുടങ്ങിയ ഇടങ്ങളാണ് ആശാന് ഇഷ്ടപെട്ട സ്ഥലങ്ങള്‍ .ഇന്ന് രാജുവേട്ടന്‍ ഞങ്ങളോടൊപ്പം ഇല്ല . we Miss him a lot .:-(
ഇപ്പോളത്തെ കുറുക്കന്‍ രാജേഷിനെ Junior രാജു എന്നാണ് എല്ലാരും വിളിക്കുന്നത് ..അങ്ങനെ അതില്‍ ഒരു തെറ്റും ഇല്ല..ഏതേലും നാട്ടിലെ ആരെങ്കിലും തമ്മില്‍ അടിയുണ്ടായാല്‍ ഒന്നും നോക്കാതെ ഇവന്‍ കേറി ഇടപെടും വേണ്ടുവോളം അടിമെടിക്കും ഒന്നോ രണ്ടോ തിരിച്ചും കൊടുക്കും ..(ഓന് ഒന്റെതായ കുറേ theoris ഉണ്ട് ..അതോണ്ട് ആ പോത്തിനോട് advise ചെയ്തിട്ട് കാര്യമില്ല) ..എന്തൊക്കെ ആയാലും എല്ലാരോടും സ്നേഹമുള്ളവനാ Rs.4000 ലോട്ടറി അടിച്ചപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് തീര്‍ത്ത് വീണ്ടും പിച്ചക്കാരനായ ഈ മഹാന്‍ .
പിന്നെ കോമള കുട്ടന്‍ ,ബാലാജി സുജേഷ് ,നബീസു ജിത്തു (Bar),M.മണി ,ഉണ്ട രാജേഷ് ,ചാക്ക് സുഭാഷ്
കാറ്റ് അനി ,തുള്ളന്‍ സിബി, ഇമ്പിച്ചി ബിജു ,അങ്ങനെ ഒരു വണ്ടി അവതാരങ്ങള്‍ വേറെയും നിറഞ്ഞതാണ് ഞങ്ങടെ പുഞ്ചാവി.തുറക്കാതെ കിടക്കുന്ന രവിയേട്ടന്റെ ചായപീടിയയും ഇന്ന് കിട്ടും അല്ലേല്‍ നാളെകിട്ടും എന്ന്
പറയുന്ന ശബരി ക്ലബിലെ കരെന്റും പിന്നെ രാത്രി സവാരിക്കിറങ്ങുന്ന സൂപ്പര്‍ ഷെരീഫും ആണ് ഞങ്ങടെ ആകെ ഉള്ള വിഷമം …….>>>
No comments:
Post a Comment