ഹലോ ഷാഹിന അല്ലെ ….? അല്ലല്ലോ ഇതാരാ അപ്പൊ ? രേഷ്മയാണോ സോറി അല്ല … പിന്നെ ഇതാരാണപ്പാ…???
സോറി റോങ്ങ് നമ്പര്‍ ….. (ഫോണ്‍ കട്ട് ചെയ്തു )
എന്തായാലും ആരായിരിക്കും അത് ?…ഷാഹിനയും രേഷ്മയും ഒന്നുമല്ലന്നു നേരത്തെ അറിയാം ഇതൊക്കെ ഒരു നമ്പര്‍ അല്ലെ മോനെ …(എന്നിട്ട് ചിരിക്കുന്നു)
ഡാ എട്ന്നു കിട്ടി നിനക്ക് ഈ നമ്പറ് ..??
അതൊക്കെ ഉണ്ട് മോനെ …!!
ഇത് എനിക്കുള്ള ആദ്യാനുഭവമല്ല.. പിന്നെ ഒരാഴ്ച കഴിഞ്ഞു അവനെ കാണുമ്പോഴേക്കും അവളുടെ നമ്പറില്‍ നിന്നും ഉള്ള കുറെ Missed callsum SMS-ഉം എല്ലാം കാണാം.
അളിയാ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു എന്ന് ചോദിച്ചാല്‍ മമ്മൂടിയുടെ കടുത്ത ആരാധകനും ഞങ്ങളെല്ലാവരും “ജയന്‍” എന്ന് ഓമന പേരിട്ടു വിളിക്കുന്നവനുമായ അവന്‍ “The King “ എന്ന പടത്തിലെ ഡയലോഗ് പറഞ്ഞു തുടങ്ങും ,ഓനെ സമ്മധിക്കണം…ഹോ.….!!
പരിപാടി വേറൊന്നും അല്ല എവിടുന്നെങ്കിലും ഏതെങ്കിലും പെണ്ണിന്‍റെ മൊബൈല്‍ നമ്പര്‍ ഒപ്പിക്കും എന്നിട്ട് മുകളില്‍ പറഞ്ഞപോലെ ഉള്ള ഡയലോഗ് കാച്ചും ..യേത് ടൈപ്പ് ആയാലും No problem..പിന്നെ Miscall -ഉം sms-ഉം എല്ലാം തുടങ്ങും 8 വരെ പഠിച്ചിട്ടുള്ളൂ എങ്കിലും സായിപ്പിനെ വെല്ലുന്ന മംഗ്ലീഷില്‍ message ടൈപ്പ് ചെയ്തു അയക്കും , പലപ്പോഴും ഞാന്‍ തന്നെ എഴുതിക്കൊടുത്തിട്ടുണ്ട് .-:D -:D
അപ്പുറത്തുള്ള പെണ്ണ് തനി അതാണെങ്കില്‍ തീര്‍ന്നു പിന്നെ അവരുടെ രണ്ടാളുടെയും റൊമാന്‍സ് ആയി. ഇതിനും മാത്രം എന്താ പറയുന്നേ എന്ന് സൂക്ഷ്മമായി നോക്കിയാല്‍ നമ്മളെ ലോക്കല്‍ നെറ്റ്‌വര്‍ക്ക് പുഞ്ചാവി language ആയ ” ആട, ഈട ” ഒന്നും കേള്‍ക്കാനെ കിട്ടില്ല. “അവിടെയും ,ഇവിടെയും” ഒക്കെ ഉള്ളൂ..എന്ത് modified ആണേലും ഇടക്ക് ബെരും മോനെ നമ്മളെ ചോന്നമലയാളം.
അവനു ഇത് എന്‍റെ അറിവില്‍ 6 മത്തെയോ 7 മത്തെയോ phone connection ആണ്,
ഇങ്ങനെയൊക്കെ ഫോണ്‍ വിളിച്ചു കത്തി അടിക്കുമെങ്കിലും നമ്മടെ എല്ലാ കൂതറ ആക്ടിവിടീസിനും വിളിച്ചാല്‍ അവന്‍ വരും കേട്ടോ !!
വേറെ കൊറേ ഡാഷ് മക്കള്‍ ഉണ്ട്, ലോകത്ത് വേറെ ആരും COLORS -നു വിളിക്കാത്ത പോലെ .
എന്തൊക്കെയാ കാട്ടിക്കൂട്ടുന്നെ …??
ദൂരം പോയിരിക്കുന്നു ചിരിക്കുന്നു കൊഞ്ചുന്നു വെറുപ്പിക്കല്‍ ..ഓഹ്ഹ അവന്‍റെയൊക്കെ കളിയും ചിരിയും കാണുമ്പോള്‍ തന്നെ ചൊറിഞ്ഞു വരും ..(അസൂയ അല്ലാട്ടോ എനിക്ക് call rate 1 rupa ആയത് കാരണാ).എവിടെയെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ ഒന്ന് മിണ്ടാന്‍ കൂടെ സമയം തരില്ല full time ചെവിക്കു പിടിച്ചിട്ടുണ്ടാവും കോപ്പ് .
But ജയന്‍ അങ്ങനെ അല്ലെ അല്ല ..അവന്‍ വിളിക്കുന്നത് ആരെയും ശല്യ പെടുത്താതെയാ. ചിലപ്പോള്‍ ഞങ്ങള്‍ പറയും എന്തിനാടാ നാറി ഇത്രയും പൈസയും കളഞ്ഞു ഈ കാണാത്ത പെണ്ണിനെ വിളിക്കുന്നെ..?
Loud speaker ഇട്ടു കൊഞ്ചുമ്പോള്‍ തന്നെ മനസിലാകും അപ്പുറം ഉള്ളത് ഒരു കണ്ട്രി team ആണെന്ന് , എട്ടിലെയും ഒന്‍പതിയെലും എല്ലാ പാഠഭാഗങ്ങളും 2 ഉം 3 ഉം കൊല്ലമൊക്കെ ഇരുന്നു കഷ്ടിച്ച് പഠിച്ചു അവസാനംതുണ്ട് പേപ്പറിന്‍റെ സഹായത്തോടെ 10 ജയിക്കുന്ന പോലുള്ള മൊതലുകള്‍.
അതായത് ,
പഞ്ചാര അടിക്കാന്‍ വേണ്ടി സ്കൂളില്‍ പോകുന്ന Teamz അതാ ഉദേശിച്ചേ ..;-)
ബസിലൊക്കെ കയറിയാല്‍ അവളുമാരുടെ പത്രാസ് കാണണം …എന്റമ്മോ കോലാഹലം ,നെഞ്ചത്ത് ഫയല്‍ ഇല്ലാണ്ട് അവളൊന്നും സ്കൂളില്‍ പോകില്ല, പാവപെട്ട അച്ഛനോടും അമ്മയോടും വായില്‍ കൊള്ളാത്ത ഇംഗ്ലീഷ് പേര് പറഞ്ഞു പൈസ തട്ടി , സൗന്ദര്യം വര്‍ധിപ്പിക്കുന്ന ചേച്ചിക്ക് കൊണ്ടുപോയി കൊടുക്കുന്ന ധാനശീലര്‍ ,
ഇവളുമാരുടെ ഒക്കെ കൂടെ പഠിക്കുന്ന നമ്മുടെ നാട്ടിലെ ചോട്ടകള്‍ പറയുമ്പോഴാ ഈ ഫയല്‍സ് നിറച്ചും ഇവരൊക്കെ ഏത് പ്രോജെക്ടും കൊണ്ടാ പോവുന്നെ എന്ന് അറിയുന്നെ,
ഇനി വീണ്ടും ജയനിലേക്ക് ..
എന്‍റെ അറിവില്‍ അവന്‍റെ ഫോണ്‍ വഴിയുള്ള രണ്ടാമത്തെ ലൈന്‍ ….
വന്‍ വിളി …അമ്പലത്തിലെ ഉത്സവത്തിന് പോലും പോകാതെ ഉള്ള പൂരവിളി ,അവസാനം ഇന്ന് വരെ കാണാത്ത ആ മെഗാ സുന്ദരിയെ തേടി അവന്‍പോയി, വേറെ എവിടെയും അല്ല . നമ്മടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ..
പോയി വീണ്ടും വിളി.. നോക്കുമ്പോള്‍ കുറച്ച് അപ്പുറത്ത് തന്നെ അവന്‍റെ തട്ടമിട്ട സുന്ദരി നില്‍ക്കുന്നു ..
അവള്‍ അവനെ കണ്ടില്ല .
ഇവന്‍ കണ്ടു .
ഇല്ല അവള്‍ കണ്ടില്ല .അവന്‍ ഓടി …കിട്ടിയ ബണ്ടിക്ക് പുഞ്ചാവിക്കു വിട്ടു …!!
എടാ എങ്ങനുണ്ട് കണ്ടോ..???
കണ്ടു മോനെ കണ്ടു …!!
ചരക്ക് ആണോ ?
തന്നേടാ ചരക്കന്നെ …നാട്ടുകാരുടെ മൊത്തം ചരക്കു …(അതെ ഒഴിവുസമയം കിട്ടാത്ത ടൌണിലെ ഒരു ചരക്കായിരുന്നു അത് ).
ഈ കെടന്ന ബിളി എല്ലും ബിളിച്ചിട്ടു ആരിക്കു കൊണം?? ..IDEA -ക്ക് പിന്നല്ലാണ്ടാര്‍ക്ക് ???.
അങ്ങനെ കോമഡി ക്ലൈമാക്സില്‍ തീര്‍ന്ന രണ്ടു മൂന്ന് കഥകളുണ്ട് അവന് .
അന്ന് നിര്‍ത്തും എന്ന് വിചാരിച്ചതാണ്, അവന്‍ അല്ലെ ആള്, നിര്‍ത്തിയാ ഇവിടം വരെ നിര്‍ത്തും .. ?? വീണ്ടും കിട്ടി എവിടുന്നോ ഒരു നമ്പര്‍ തുടങ്ങി പിന്നെയും വിളി .അങ്ങനെ തെല്ലും വാലും ഇല്ലാത്ത കുറേ എണ്ണം. ..!!!
കഴിഞ്ഞ ദിവസം അവന്‍ എന്നെ വിളിച്ചു കുറേ കാലത്തിനുശേഷമാ ഒന്ന് ഗാഡമായി സംസാരിച്ചത്.
enthadaa jayaa ??എന്താടാ ജയാ വല്ല ഇംഗ്ലീഷ് Message ഉം വേണോ ??
പോടാ അതിനല്ല, !!
പിന്നെ ??
ഞാന്‍ ഇപ്പൊ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുവാ ..
എന്തിനാ അളിയാ , വണ്ടി മാറികേറാന ??
അല്ലടാ ,
പിന്നെ ??
പെണ്ണിനെ കാണാന്‍ വന്നതാ..;-)
പെണ്ണോ ?? ഏത് പെണ്ണ് ?? എന്നിട്ട് കണ്ടോ ?
ഇല്ലട കണ്ടില്ല , അവള് ഇപ്പൊ വരും, ഞാന്‍ പിന്നെ വിളിക്കാം !!
കണ്ടിട്ട് കുഴപ്പമില്ല എന്ന് അവന്‍ പറഞ്ഞു (ആവോ എന്തോ )
ഇവന്‍ മാത്രമല്ലാട്ടോ അവിടയൂള്ള ഫോണ്‍ വിളിക്കാര്‍ .അമ്മച്ചിമാരയാലും പഞ്ചാരഅടിക്കാന്‍ തയ്യാറായ വേറെയും ഒരു പാട് എനങ്ങളുണ്ട്.ഇവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അപ്പുറത്തുള്ളവരും അങ്ങനെ ആയതുകൊണ്ടല്ലേ ..??? ഇവരുടെ ഒക്കെ ഈ ചത്ത് കേടന്നുള്ള വിളി എത്ര കാലമുണ്ടാവുമോ എന്തോ ? ഒന്നില്‍ തന്നെ Concentrate ചെയ്യാന്‍ ഇഷ്ടമില്ലതവരാണ് ഇരുകൂട്ടരും,എല്ലാം കണ്ടറിയാം ..!!!
[ പിന്നെ ജയന്‍ എന്ന storyplate ഒരു സാങ്കല്‍പ്പികമാണ് ഇയാള്‍ക്ക് തോണിയില്‍ പോണ ഞങ്ങടെ നാട്ടിലെ ആരെങ്കിലുമായി സാമ്യമുണ്ടെങ്കില്‍ അത് തികച്ചും അറിഞ്ഞുകൊണ്ടാണ് ..;) ]
No comments:
Post a Comment