മെസ്സിലെ കഞ്ഞിക്കു കുമ്പളങ്ങ ഇട്ടു വേവിച്ച ദിവസം..ഫുട്ബോള്‍ ക്യാമ്പിനു വന്ന മൈസൂര്‍ ക്യാമ്പസിലെ പിള്ളേരെ നല്ല ഫുഡ് ആണെടാ എന്ന് പറഞ്ഞ് പുട്ട് കടയില്‍ നിന്നും മെസ്സിലേക്ക് കൂടികൊണ്ട് വന്നു ഞാനൊരു സല്‍ കര്‍മം ചെയ്തു.
ഡാഷ് മോനെ ഇതാണോട നീ പറഞ്ഞ സൂപ്പര്‍ കഞ്ഞി എന്ന ഭാവത്തില്‍ ആ അവന്മാര് കഞ്ഞി എടുത്ത് വിളമ്പി.സ്റ്റാഫ് ആയോണ്ടും ഫുട്ബോള്‍ കോച്ച് എന്‍റെ ഫ്രണ്ട് ആയോണ്ടും നല്ല മലപ്പുറം തെറി കിട്ടാണ്ട് ഞാന്‍ രക്ഷപെട്ടു…!!
സമയം രാത്രി എട്ട് എട്ടര എട്ടേമുക്കാല്.കഴിച്ച ഫോജനത്തെ മൊത്തം തെറി പറഞ്ഞോണ്ട് ഞാനും ദീപു ആശാനും വര്‍ക്കിചായനും റൂമിലേക്ക്.വഴിക്ക് വെച്ച് ആരാന്‍റെ കനിവില്‍ ഓംലെറ്റും തട്ടി. അല്ലേലും 20 -ആം തീയതി ഒക്കെ ആകുമ്പോഴേക്കും കടത്തിലാണല്ലോ ഭക്ഷണം കഴിപ്പ്,
എസ് എം എസ് ചാറ്റ് ചെയ്യുന്ന സുന്ദരിമാരെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല ഇന്ന്..,അതിനെക്കാളും വലിയ എന്തോ പ്രശ്നം ദീപു ആശാന്‍ ഒപ്പിച്ചിരുന്നു ഇന്ന്.
ആരെയോ വെയിറ്റ് ചെയ്തെന്നോ മടുത്തു പോന്നെന്നോ എന്തൊക്കെയോ പറയുന്നത് കേട്ടു.എന്തായാലും I was not with him എന്ന രീതിയില്‍ ഞാനും നിന്നു. ആര്‍ക്കും പരിഭവം വേണ്ടല്ലോ …!!
ഡ്രസ്സ് മാറ്റാന്‍ നേരത്ത് കൂട്ടത്തില്‍ ഏറ്റവും വലിയ പോക്കറ്റ് ഉള്ള Pants ഉപയോഗിക്കുന്ന ദീപു ആശാന്‍ തന്‍റെ Levis-ന്‍റെ (എറണാകുളം ജട്ടി എന്ന സ്ഥലത്ത് നിന്നും മേടിച്ചതാ) കീശയില്‍ നിന്നും ഒരു ഐറ്റം അങ്ങ് എടുത്തു. വലിയ കംപൂടര്‍ ഏമാന്മാര്‍ ഓന്‍റെ ഒക്കെ ലാപ്ടോപില്‍ സ്ഥലം ഇല്ലാത്തപ്പോള്‍ സില്‍മ സൂക്ഷിക്കുന്ന സാനം.(Hard disk) ആയിരുന്നു അത്.
കീശയുടെ വണ്ണം കണ്ടപ്പോള്‍ ഞാന്‍ കരുതി വല്ല കിറ്റ് കാറ്റ് മുട്ടായിയും ആണെന്ന്.എന്നാലും മനസ്സില്‍ ലഡ്ഡു പൊട്ടിയത് വെറുതെ ആയില്ല.പടം എങ്കില്‍ പടം കണക്ട് ചെയ്യ് കോയ എന്ന് പറഞ്ഞ് ഞാന്‍ ഒരു കസേര ഇട്ടങ്ങിരുന്നു .
ദീപു to me :ഡാ ഊളെ അങ്ങോട്ട് മാറി ഇരുന്നെ,പിന്നെ നീ ഉദ്ദേശിക്കുന്ന ഐറ്റം ഒന്നും ഇതിലില്ല..!! (ആ കോപ്പ് അവന്റെ ആയോണ്ടുള്ള ജാഡ ഒന്ന് നോക്കണേ ..)
അതിനു ഞാന്‍ എന്താ ഉദ്ദേശിച്ചത് അണ്ണാ..?? അയ്യേ ആ പരിപാടി ഒക്കെ കാണല്‍ എന്നെ നിര്‍ത്തി ..:-D .
കാഞ്ഞങ്ങാടന്‍ മലയാളത്തില്‍ പറഞ്ഞാല്‍ കാവിലെ കലശത്തിന് ചന്ത കാണാന്‍ പോയ പോലെ ആയിരുന്നു ആ Hard disk ഓപ്പണ്‍ ചെയ്തപ്പോള്‍ . സിനിമകളുടെ സൂപ്പര്‍ മാര്‍കെറ്റ് .എന്തായാലും നമുക്കുള്ളത് ഒന്നും ഇല്ല..എന്ന പിന്നെ Universal star -ന്‍റെ പടം മതി എന്ന് ഞാന്‍ പറഞ്ഞു.
എല്ലാ പടങ്ങളുടെ പേരും ഉച്ചത്തില്‍ വായിച്ച് അവസാനം ലാലേട്ടന്‍റെ ബാലേട്ടന്‍ വിട്ടു ഇരുപതാം നൂറ്റാണ്ട് കാണാം എന്ന് തീരുമാനം ആയി .കുറേ നാളായി പഴയ സാഗര്‍ ഏലിയാസ് ജാക്കി അണ്ണനെ കാണണം എന്ന് വിചാരിക്കുന്നു. ആ hard disk മുതലാളിക്ക് മനസിലൊരു മനസിലൊരു Hai പറഞ്ഞു.
കുറേ സിനിമ കിട്ടുമ്പോഴേക്കും പിണക്കവും ചൊടിയും ഒക്കെ മറന്നു നമ്മളെല്ലാം ലാലേട്ടന്‍ ഫാന്‍സ് അല്ലേടാ എന്ന് പറഞ്ഞു എല്ലാരും ഒന്നായി .പടം copied to കരിയില മുതലാളീസ് ലാപ്ടോപിന്‍റെ Desktop .
എല്ലാ ഡ്രൈവും ചൊമല കളറില്‍ ആയിട്ട് കുറേ നാളായി. അതോണ്ട് Recent movies ഒക്കെ കണ്ടപാടെ ഡിലീറ്റ് ചെയ്യും. എല്ലാരും വന്നു.
ദീപു, വര്‍ക്കിച്ചന്‍ പിന്നെ ഞാനും..
വര്‍ക്കിച്ചന്‍ കട്ടിലില്‍ മലര്‍ന്നു ചെരിഞ്ഞു തിരിഞ്ഞു കിടന്നു .അപ്പോള്‍ ദീപു ആശാന്‍ എന്നെ നോക്കി ചിരിച്ച കാര്യം വേറെ ആരും കണ്ടില്ല എന്ന് വിശ്വസിക്കുന്നു …പടം തുടങ്ങി നമ്മള് ഉദ്ദേശിച്ചത് ഇല്ലെങ്കിലും ആ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്പോള്‍ വലിയ അക്ഷരത്തില്‍ “A” എന്ന് എഴുതിയിരിക്കുന്നു .സാധാരണ ചേച്ചിമാര് നടിയായിട്ടുള്ള പടത്തിനാണല്ലോ ഫഗവാനേ ഇങ്ങനെ കാണിക്കുന്നത്.അല്ല ഇങ്ങേരും ഈ പണി തുടങ്ങിയോ? അല്ലേലും അത് മാത്രമല്ലേ ഇനി ബാക്കിയുള്ളൂ ..;).
പേരൊക്കെ എഴുതി കാണിച്ചു fulL സൗണ്ടില്‍ കണ്ടത് സജു ചേട്ടന് പിടിച്ചില്ല..അങ്ങേരു കുറച്ചു വെക്കാന്‍ പറഞ്ഞു.
ഒന്ന് പോടാപ്പ എന്ന് ദീപു .
ഡാ.. വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിക്കും എന്നൊന്നും പറയാന്‍ നില്‍ക്കാതെ അങ്ങേരു Headphone എടുത്തു ചെവിയില്‍ വെച്ചങ്ങിരുന്നു..!!
പേര് കാണിക്കലോക്കെ കഴിഞ്ഞു പടം തുടങ്ങി, അപ്പോളാ ഒരു കാര്യം മനസിലായെ .വായയുടെ ആനിമേഷന് കണക്കായി സൗണ്ട് പുറത്തു വരുന്നില്ല.കിട്ടിമോനെ പണി .
ഇനി നമ്മള്‍ എന്ത് സെയ്യും മല്ലയ്യ എന്ന രീതിയില്‍ ദീപു . ഏതു #%^^%^&** മോന്റെയാട ഇതെന്ന് ഞാനും .
എന്തായാലും പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ ..അല്ല ഇനി സജു കണ്ണ് വെച്ചതാണോ ??
വിട്ടു കൊടുക്കില്ലെടാ പട്ടീ ….. 2 പ്ലയെറില്‍ ഇട്ടു കാണാം. അങ്ങനെ ആ പണി തുടങ്ങി .
കല്യാണം പാലു കാച്ചല്‍ പാലു കാച്ചല്‍ കല്യാണം എന്ന് പറഞ്ഞപോലെ…സൗണ്ട് ശരിയാവുമ്പോള്‍ വീഡിയോ പോകും വീഡിയോ ശരിയകുമ്പോള്‍ സൗണ്ടും.കീഴടങ്ങാന്‍ കൂട്ടക്കാണ്ട് തോര്‍ത്ത് ഉടുത്ത ദീപുവും അങ്ങേരുടെ കയ്യും…അങ്ങനെ പണ്ട് ബിസ്കറ്റ് കച്ചവടം നടത്തിയ നമ്മടെ ജാക്കി ചായനെ കാണാം എന്ന പൂതിക്ക് അവിടെ അന്ത്യം. എല്ലാം കഴിഞ്ഞു നോക്കിയപ്പോഴേക്കും അച്ചായന്‍ ഒന്നും മിണ്ടാതെ കട്ടിലില്‍ തന്നെ കിടക്കുന്നു ..കണ്ണ് അടച്ചിട്ടുണ്ട്.ഇനി ഉറങ്ങിയതാണോ അല്ല ആ കട്ടില്‍ ആയോണ്ട് ബോധം കെട്ടു വീണതാണോ എന്ന സംശയം ബാക്കി ….:-D
കൊള്ളാം, നന്നായിട്ടുണ്ട്..ഇനിയും എഴുതുക..
ReplyDeleteDa good one...........
ReplyDeleteI liked it:)
കാവിലെ കലശത്തിന് ചന്ത കാണാന്‍ പോയ പോലെ...........! Kidilam
ReplyDeleteനന്നായിട്ടുണ്ട് ധനേഷ് ..., ഇനിയും എഴുതുക ..!!!
ReplyDeleteഅനിയാ...തകര്‍ക്ക്....എല്ലാ വിധ ഭാവുകങ്ങളും..............
ReplyDeleteNice One..:D
ReplyDeletenice aniya.....
ReplyDeletegood one faculty!!!
ReplyDeletekollaam.. punchavii :)
ReplyDeleteThis comment has been removed by the author.
ReplyDeletevery very good..
ReplyDeletemone dhaneshe . .. . . .nice.....:D
ReplyDeleteഇവരെ എല്ലാം വീട്ടില്‍ "കുട്ടന്‍" എന്നാണ് വിളിച്ചിരുന്നത് ..എല്ലാം കുട്ടന്‍മാരായത്കൊണ്ട് അവരവരുടെ അമ്മേന്റെ പേര് മുന്നില്‍ ചേര്‍ത്ത് വിളിക്കും .. :) ഇതു സത്യം!! അവിടെ അടുത്ത് മാട്ടുമ്മൽ എനിക്കറിയാവുന്ന കുറാച്ച് കുട്ടന്മാരുണ്ട് - ഇപ്പോ എല്ലാവരും പാൻപരാഗും വെച്ച് വെള്ളമടിച്ചു നടക്കുന്നു - കഷ്ടം!!
ReplyDeleteഞങ്ങടെ കുട്ടന്‍മാരുടെ കാര്യവും ഒട്ടും മോശം അല്ല...
ReplyDelete