Friday, July 22

ജേഴ്സി നമ്പര്‍ 18

18 എന്ന അക്കത്തിനോട് എന്തോ ഒരു ഇഷ്ടമാണെനിക്ക് ..ഇഷ്ടം എന്ന് വെച്ചാല്‍ വേറെ ഒന്നും അല്ല എപ്പോളെങ്കിലും പുറത്തു നമ്പര്‍ ഉള്ള കുപ്പായം ഇടുവാണേല്‍ അത് 18 ആയിരിക്കണം അത്രേ ഉള്ളൂ ...:-D ..പക്ഷെ പഴയകാല ആരാധന പാത്രം സൗരവ് ഗാംഗുലി അണ്ണന്‍ ആ നമ്പര്‍ ഉള്ള ഷര്‍ട്ട്‌ ഇട്ടതെ ഇല്ല..:( :(. പോരാത്തതിനു ഇടയ്ക്കിടയ്ക്ക് ജേഴ്സി നമ്പര്‍ മാറ്റി കൊണ്ടിരിക്കുകയും ചെയ്യും..
അപ്പൊ ഞാനും മാറ്റും എന്റെ നമ്പറും അങ്ങനെ എന്റെ ദുഫായിലുള്ള മാമന്‍സ് ആ ഇടയ്ക്കു കൊടുത്തു വിട്ട T-shirt-ന്റെ പുറത്തു sketch പേന കൊണ്ട് ഞാനും എഴുതി .1 , 99 , 24 , അങ്ങനെ ...കുറെ നമ്പര്‍ ..
വെള്ളം വെച്ച് മായിച്ചാല്‍ പോകാത്ത എഴുത്തായത് കൊണ്ട് ഓരോ നമ്പര്‍ മാറ്റുംബോളും ഓരോ കുപ്പായം വേണമായിരുന്നു അന്ന് ..!
കാലം കഴിഞ്ഞു ക്രിക്കറ്റ്‌ വിട്ടു ഫുട്ബാളില്‍ പയറ്റി നോക്കിയാലോ എന്ന് തീരുമാനിക്കുന്നത് പുഞ്ചാവിയിലേക്ക് വന്നതിനു ശേഷമാണ്. മലയാളം പടം അല്ലാണ്ട് വേറെ ഒന്നും കാണാത്ത എനിക്ക് ഫുട്ബാളില്‍ റൊണാള്‍ഡോയും (മൊട്ട തല from ബ്രസീല്‍ ) സിദാനും ആയിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും...:-D
കടപ്പുറത്ത് ജനിച്ചു കടപ്പുറം സ്റ്റൈലില്‍ വളര്‍ത്താതോണ്ട് ചെറുപ്പത്തിലേ സ്റ്റാര്‍ ആവേണ്ട തീപ്പെട്ടി ചട്ട ബിസിനെസ്സും ഗോലി (കോട്ടി) ബിസിനെസ്സും ഒക്കെ പഠിക്കുംബോഴേക്കും എന്റെ ചങ്ങായി പിള്ളേരെല്ലാം കടപ്പുറത്ത് കരയ്ക്കടിയുന്ന മത്തി പെറുക്കി വില്‍ക്കുന്ന കച്ചോടം തുടങ്ങി കഴിഞ്ഞിരുന്നു..എന്റെ പ്രായത്തിലുള്ള ചെക്കന്മാര്‍ ഒരുപാട് ഉണ്ടായിരുന്നു പുഞ്ചാവിയില്‍ . സുനേഷ് , സുജേഷ് , സുഭാഷ്‌ , സന്തോഷ്‌, രാജേഷ്‌ , അങ്ങനെ കുറെ "ഷ്" കാര് ഇവരെ എല്ലാം വീട്ടില്‍ "കുട്ടന്‍" എന്നാണ് വിളിച്ചിരുന്നത്‌ ..എല്ലാം കുട്ടന്‍മാരായത്കൊണ്ട് അവരവരുടെ അമ്മേന്റെ പേര് മുന്നില്‍ ചേര്‍ത്ത് വിളിക്കും ..സുജാത കുട്ടന്‍ , ശോഭ കുട്ടന്‍, കോമള കുട്ടന്‍ , സതി കുട്ടന്‍ , ഉഷ കുട്ടന്‍ , അങ്ങനെ കുറെ കുട്ടന്‍സ്‌ ...:-D

ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ പോയാല്‍ ഹാഫ് ടൈം സമയത്ത് അവിടെ കാണുന്ന പന്ത് എടുത്തു സ്കില്‍സ് കാണിക്കാന്‍ മിടുക്കരായിരുനു ഞങ്ങള്‍ എല്ലാരും .. ( അതായത് ഒരുത്തന്‍ ഗോളി നിക്കും എന്നിട്ട് എല്ലാരും ഒരു പോസ്റ്റില്‍ തന്നെ ഗോള്‍ അടിക്കാന്‍ നോക്കും )...എന്നെകിലും ഒരിക്കല്‍ ജേഴ്സി ഒക്കെ ഇട്ട് ഗ്രൗണ്ടില്‍ ഇറങ്ങുന്നത് സ്വപനം കണ്ടു നടക്കുന്നവരായിരുന്നു എല്ലാരും ..(അത്രയ്ക്ക് പ്രാന്ത് ആയിരുന്നു ആ കായിക വിനോദത്തിനോട്.).
ജേഴ്സി നമ്പര്‍ 18 ധനേഷ് ശബരി പുഞ്ചാവി
...ഇങ്ങനെ മൈക്കില്‍ കൂടെ വിളിച്ചു പറയുന്നത് കേള്‍ക്കുക്ക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപനം ....!!
രണ്ടു മൂന്ന് വര്‍ഷം..കളിക്കാരുടെ ജേഴ്സി ബാഗ് പിടിച്ചോണ്ട് നടന്നു..!!കൊതിച്ചിട്ടുണ്ട് ഒരുപാട് ക്ലബിന് വേണ്ടി കളിക്കാന്‍..അവസാനം ഞങ്ങള് തന്നെ കളി നടത്തിയപ്പോഴാ ആദ്യമായി ഗ്രൗണ്ടില്‍ ഇറങ്ങാന്‍ കഴിഞ്ഞത് ..കാല്‍പന്തു കളിയുടെ ABCD പഠിപ്പിച്ച കൊട്ടന്‍
പ്രകാശന്‍ അണ്ണനെ മനസ്സില്‍ ധ്യാനിച്ച് ..ബൈസൈക്കിള്‍ കട്ട്‌ എടുത്തു ..ഒരൊറ്റ അടി ..!! രാഗം ചുരത്തുന്ന പച്ചമുളം തണ്ടിലേക്ക് (പോസ്റ്റ്‌ കെട്ടിയത് മുള കൊണ്ടാണ് ) ദേവ സ്പര്‍ശം പോലെ വന്ന അടി പോസ്റ്റില്‍ കേറാന്‍ വിട്ടില്ല ഞങ്ങളുടെ ഗോളി...പോരാത്തതിനു F എന്നും K എന്നും ഒക്കെ അവന്റെ വക തെറിയും..കളി മുഴുവിപ്പിക്കാന്‍ വിട്ടില്ല അതിനുമുന്‍പ്‌ 'കോച്ച് ' തിരിച്ചു വിളിച്ചു ബെഞ്ചിലിരുത്തി ...!! 5 -മത്തെ മിനുട്ടില്‍ കിട്ടിയ പെനാല്‍ട്ടി പോസ്റ്റിനു 5 km പുറത്തു കൂടെ അടിച്ചു എന്റെ കൂടെ അരങ്ങേറ്റ കളിക്ക് ഇറങ്ങിയ ഓലക്കുടി സുനേഷും അവന്റെ കരുത്തു തെളിയിച്ചു ...!!!

അരങ്ങേറ്റ കളിയില്‍ തന്നെ കിട്ടിയത് 18th നമ്പര്‍ കുപ്പായം ആയിരുന്നു..നാട് വിട്ടു ഹോസ്റ്റലില്‍ താമസം തുടങ്ങിയപ്പോഴും കിട്ടി No.18 മുറി, ജോലി കിട്ടി ഓഫീസിലെ രജിസ്റ്റര്‍ നമ്പറില്‍ ഞാന്‍ 18 - മന്‍ ആയിരുന്നു. വണ്ടിയുടെ നമ്പര്‍ കൂട്ടിനോക്കിയാലും 18 തന്നെ, Y'dhyuthi
യോട് " i Love you...;-) പറഞ്ഞതും ഒരു മാസം 18 ആം തീയതി ആയിരുന്നു, എപ്പോഴാണോ അവള് തിരിച്ചു ഷോക്ക്‌ അടിപ്പിക്കുന്നെ ആവോ ??....അങ്ങനെ 18 എന്ന "എന്റെ നമ്പര്‍ " ആയി ഞാന്‍ അങ്ങ് കൂട്ടി..അല്ലാണ്ട് ഞാന്‍ മെസ്സി ഫാനോ വിരാട് കോലിയുടെ ആരാധകനോ ആയോണ്ടാല്ലട്ടോ . 18 എന്നാല്‍ success എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ എന്തോ ??








11 comments:

  1. kollaam...rasamundu vayikkaaan...thirichu nammude pazhaya kuttikkaalathilekku thanne thirichu pokunna oru sugam kittunnundu...keep writing punjaavee...al d very best!!!

    ReplyDelete
  2. ഹി ഹി ഹി
    നിന്റെ സ്വഭാവം വെച്ച് നിനക്ക് 9 , 6 , 11 ,66, 99,111,666,999, 69, 96 എന്നീ നമ്പരുകള്‍ ആണ് കിട്ടേണ്ടത്..സാരമില്ല.. 9 + 9 = 18 കിട്ടിയില്ലേ എന്തായാലും??
    നന്നായിട്ടുണ്ടെടാ...
    രാഗം ചുരത്തുന്ന മുളം തണ്ട്, കൊള്ളാം
    പണ്ട് നവോദയ സ്കൂളില്‍ ചേര്‍ന്ന സമയത്ത് ആളാകാന്‍ വേണ്ടി ഫുട്ബോള്‍ താരമാണെന്ന് പറഞ്ഞ് ഫോര്‍വേര്‍ഡ് ആയി കളിക്കാനിറങ്ങി,
    കുറച് കഴിഞ്ഞു മിഡില്‍
    കുറച് കഴിഞ്ഞു ബേക്
    പിന്നെ ഗോളി
    അവസാനം ഔട്ട്‌ പെറുക്കി ആയത് ഓര്‍മ്മ വന്നു എനിക്ക്..
    നീ എഴുതി തകര്‍ക്കെട പുഞ്ചാവിക്കാര
    ചുള്ളിക്കരകാരന്റെ എല്ലാ ആശംസകളും....

    ReplyDelete
  3. 18 എന്നാല്‍ success എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ എന്തോ ??

    വയസ്സും 18 അല്ലെ പുഞ്ചാവി

    പുഞ്ചാവിക്ക് എന്റെ ആശംസകള്‍ !!

    ReplyDelete
  4. jeevitham thanne oru number alleda punchavi :)) prathekichu ninte ee no . 1+8 !! .. ha ha

    ReplyDelete
  5. @വിബിത ചേച്ചി..കേരള സര്‍ക്കാര്‍ എനിക്ക് ലൈസന്‍സ് തന്നിട്ട് വര്‍ഷം 3 ആയി ...:-P

    ReplyDelete
  6. ഏതെങ്കിലും ഒരു 18 ആം തിയ്യതി Y'dhyuthi യുടെ അമ്മാവന്മാരും ആങ്ങളമാരും അറിഞ്ഞു വരും .... നിനക്ക് 18 തൊഴിയും 18 ഇടിയും തന്നു അവിടെ കിടത്തും...
    നീ Y'dhyuthi ഷോക്ക്‌ ഏറ്റ പോലെ അവിടെ കിടക്കും... പിന്നെ gel വേണ്ടി വരില്ല spike ആവാന്‍ ...

    ReplyDelete
  7. KOllaam.. Pakshe Dhanesh 1+8 = 9 aaane.. :D

    ReplyDelete