സബി , ധനേ,സുനെ ,സന്ദീ , ശരത്തെ....എണീക്ക് ബാ പോകാന്‍ സമയമായി.!!
"രഞ്ജി കുറച്ചു കഴിയട്ടെ" എന്ന് പറഞ്ഞു സുനേഷേട്ടന്‍ സബിന്റെ കൂടെ ഷെയര്‍ ചെയ്തിരുന്ന പുതപ്പു ഒറ്റയ്ക്ക് പുതച്ചു കിടന്നു.!!
"എടാ തടിയാ എണീക്കെടാ വൈകിയാല്‍ ആളുകൂടും ..പിന്നെ ബയകര കഷ്ടം ആയിരിക്കും"..എന്ന് പറഞ്ഞു രഞ്ജി പല്ല് തേക്കാന്‍ പോയി, 45 ഡിഗ്രി തല ചെരിച് പിടിച്ചു 145 km സ്പീഡില്‍ കൈ കൊണ്ട് 3 എണ്ണം മുകളിലോട്ടും 2 എണ്ണം താഴോട്ടും അതോടെ കഴിഞ്ഞു അവന്റെ പല്ല് തേപ്പ് .
അന്നൊരു ശിവരാത്രി,
ഉച്ചക്ക് പുളി ഇഞ്ചിയും കൊരട്ട ചമ്മന്തിയും കൂട്ടി ചോറ് ഉണ്ണുന്നത് സ്വപ്നം കണ്ടാണ് തലേന്ന് കിടന്നത്. പിന്നെ ആകെ ഉള്ള വിഷമം 4 മണിക്ക് എണീക്കണം. തീര്‍തങ്കര അമ്പലത്തില്‍ പോണം ..!! അതിനാണ് രഞ്ജിത്ത് ഈ കിടന്നു അലറുന്നത് ,
സമയം 5 മണി അടുത്തപ്പോഴേക്കും എല്ലാരും എണീറ്റു.
സാമു ഏത്റാ ..?? ഇറങ്ങാന്‍ നേരത്ത് സുനേ ചോദിച്ചു .
ഇനി ഓനെയും കൂട്ടണാ ?? നിങ്ങ നടക്കു സുനേ ..ഇനി ഓന്‍റെ വീട്ടില്‍ പോയി വിളിക്കണ്ടേ. ??? നമ്മക്ക് പോകാം . മതി ബിളിച്ചേ എന്ന് പറഞ്ഞു ഉള്ളതില്‍ ഇളയവന്‍ സന്ദീപ് മുന്നില്‍ നടന്നു.
കോയി ബിരിയാണി കഴിച്ചാല്‍ ഉച്ചകഴിഞ്ഞപ്പോള്‍ ഉണ്ടാകുന്ന ഭാവത്തിലായിരുന്നു എല്ലാവരും.
സാധനങ്ങളെല്ലാം എടുത്തില്ലേ ..?? ഇറങ്ങുന്നതിനു മുന്‍പ് വീണ്ടും ഉറപ്പു വരുത്തി .Ok എല്ലാം ഉണ്ട് നടന്നോ .!!
ഇല്ല സുനേ ..ഒരു കാര്യം മറന്നു. നിങ്ങ നടക്കു ഞാനിപ്പോ വരാം എന്ന് പറഞ്ഞു രഞ്ജി ഓന്റെ വീടിലേക്ക് ഓടി , എന്ത്യപ്പ ഇവന്‍ മറന്നേ ??
തോര്‍ത്തും സോപ്പും ഒക്കെ എടുതതാണല്ലോ..പിന്നെ എന്തായിരിക്കും ??
ഓല കൊണ്ട് കെട്ടിയ ഞങ്ങടെ " SDR " ക്ലബിന്‍റെ അടുത്തുള്ള അഷ്‌റഫ് മാപ്പിളയുടെ മതില്നു മുകളില്‍ കേറി ഇരുന്നു ഞങ്ങള്‍ അവനെ wait ചെയ്തു,
സബി അവന്‍റെ Nokia 1100 -യില്‍ facebook status update ചെയ്യുവാണോ അല്ല വല്ല പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യുവാണോ എന്ന് നോക്കാന്‍ ശരത് അവന്‍റെ അരികിലേക്ക് ചേര്‍ന്നിരുന്നു..!! കുറച്ചു കഴിഞ്ഞപ്പോള്‍ രഞ്ജി വന്നു..
യേ..ഇഞ്ചിക്കാടാ.നീ എന്ത്യ ആക്കാന്‍ പോയെ ??
ബടി എടുക്കാന്‍ പോയതാട ,
ബടിയാ ..?? എന്തിനു ബടി ?? , നീ എന്തിനാ കുപ്പായം മാറ്റിയെ ??
ഈ ബടി എടുക്കുമ്പോ ഞാന്‍ ഈ കുപ്പയാമേ ഇടൂ ..
അവന്‍ സ്കൂളില്‍ Scout കളിക്കുമ്പോള്‍ ഇടുന്ന ഷര്‍ട്ട് ആയിരുന്നു അത് ..ആ ഷര്‍ട്ട് ഇട്ടാല്‍ പോലീസ് ആണെന്നാ അവന്‍റെ വിചാരം ..അങ്ങനെ തന്നെയാ നടപ്പും .
"എന്തിനാട നീ ബടിയും എടുത്തിട്ട് ബന്നേ ??
നായി ബയ്യത്തും സുനേ ആയിനാ..
" മാങ്ങ കക്കാനല്ലല്ലോ പോണേ..കുളത്തില്‍ കുളിക്കാനല്ലേ.?? അതിനു ഇത്ര ഗ്ലാമര്‍ ആയിട്ട് പോണോ ??
പോട്ടുപ്പ ...എല്ലാരും നടക്കു .ഇപ്പൊ തന്നെ വൈകി ..
"അങ്ങനെ പട്ടിയൊന്നും ഓടിക്കാണ്ട് ഞങ്ങള്‍ അമ്പലത്തില്‍ എത്തി.ശിവരാത്രി വൃതം എടുക്കുന്ന ആളൊക്കെ കുളിക്കാന്‍ വന്നോണ്ട് ചെറിയ "പമ്പ" ഫീല്‍ ആയിരുന്നു അവിടം.അങ്ങനെ കുളി തുടങ്ങി തകര്‍പ്പന്‍ കുളി. പോയ 6 പേരില്‍ 5 ആള്‍ക്കും നീന്തല്‍ അറിയില്ല.കുറച്ചറിയുന്ന എനിക്കാണേല്‍ കുഴിയുള്ള സ്ഥലത്ത് പോവനെ പേടിയാ.;-)..
വായിലൂടെ കേറിയ ആഫ്രിക്കന്‍ പായല് കലര്‍ന്ന കലക്ക വെള്ളം മൂക്കിലൂടെ വന്നതും വെറും വയറ്റില്‍ കുളത്തിലെ വെള്ളം കുടിച്ചു വയറു നിറയുന്നതും ആയ കാര്യം ആരും അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാണ്ട് തിമര്‍ക്കുകയായിരുന്നു.!!
പെട്ടന്നാണ് സെക്യൂരിറ്റിക്ക് വന്ന രഞ്ജിത്ത് കൊളത്തിന്‍റെ കരക്ക് കാലും നീട്ടി ഇരിക്കുന്നത് കണ്ടത് ,
എന്ത്രാ ?? നീ ഈട ഒറ്റയ്ക്ക് ഇരിക്കുന്നെ..??
കാലു വേദനിക്കുന്നുടാ .
ഞാന്‍ തൊട്ടു നോക്കി , അപ്പൊ അവന്‍ വേദന കൊണ്ട് കരഞ്ഞു, ഞാന്‍ എല്ലാരേയും വിളിച്ചു കൂട്ടി,
പൊളിഞ്ഞുന്നാ തോന്നുന്നേ, കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു..
എന്ത്യടാ നീ ആക്കിയെ ??
രഞ്ജി: ഡൈവ് ചെയ്തതാ
എന്തു ??
തുള്ളിയതാട ...,
തുള്ളിയതാ , ഈ മുട്ടോളം വെള്ളത്തിലേക്കാണോടാ പൊട്ടാ ഡൈവ് ചെയ്യുന്നേ....!???
രഞ്ജി : ഞാന്‍ വിചാരിച്ചിനാ ??
കെട്ടി ഇട്ടു തല്ലുന്ന സുരേശന്‍ മാമന്‍റെ മുഖം, മീനാപ്പീസ് കടപ്പുറത്തെ പിടിച്ചു കുലുക്കുന്ന രഞ്ജിത്തിന്‍റെ അമ്മയുടെ തെറിവിളികള്‍ , പഴയ ബ്ലാക്ക് ബെല്‍റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന രഞ്ജിത്തിന്‍റെ അച്ഛന്റെ കുങ്ഫു എല്ലാം പെട്ടന്ന് സീന്‍ ബൈ സീന്‍ ആയി മനസിലൂടെ മിന്നി മാഞ്ഞു ,..:-(
ഇനി ഇപ്പൊ ഇന്ത്യ ആക്കും സുനെ,
ആദ്യം ഈനെ എങ്ങനെകിലും പൊക്കി കരക്കിരുത്ത് ,
ആരിക്ക് പൊന്തും ഇവനെ. ?? ഓന്‍റെ ഒടുക്കത്തെ ഒരു ബടിയും കുപ്പായും ...#$%^&*()
വഴിയിലൂടെ വന്ന ആരൊക്കെയോ അവനെ പൊക്കി എടുത്തു കരക്ക് ഇരുത്തി,
അപ്പോഴേക്കും ബ്ലാക്ക് ബെല്‍റ്റ് രവിമാമന്‍ ( അവന്‍റെ അച്ഛന്‍ ) വന്നു..
അപ്പോതന്നെ കിണ്ണം കാച്ചിയ അടി രണ്ടെണ്ണം കൊടുത്തു അവന്‍റെ മോന്തക്കിട്ട് .പിന്നെ കൊറേ കടപ്പ്രം തെറികളും
യഥാര്‍ത്ഥത്തില്‍ ആ അടിക്കൊണ്ടത് എനിക്കും സുനേഷേട്ടനും ആണ് ...നമ്മളാണല്ലോ ഇതൊക്കെ പ്ലാന്‍ ചെയ്തത് .
ശിവരാത്രി വേഷം കെട്ടി നാട് തെന്ടലില്‍ മെയിന്‍ റോള്‍ ചെയ്യുന്ന രഞ്ജിത് ഇല്ലാത്തതു കാരണം ഈ വര്‍ഷത്തെ എല്ലാ പരിപാടികളും പൊളിഞ്ഞു,
കറങ്ങി കിട്ടുന്ന പൈസ കൊണ്ട് പുതിയ ക്രിക്കെറ്റ് ബാറ്റ് മേടിക്കാം എന്ന മോഹവും അമ്പലകുളത്തില്‍ ഉപേക്ഷിച്ചാണ് ഞങ്ങള്‍ എല്ലാരും അവിടെ നിന്ന്നും മടങ്ങിയത്,
അതിനിടയില്‍ .
രഞ്ചി സ്വയം ചാടിയതല്ല , ആരോ തള്ളി ഇട്ടതാണെന്ന് ഒരു സംസാരം കേട്ടു, മിച്ചര്‍ സുധീഷ് ആണ് അത് ചെയ്തത് എന്ന് ആരൊക്കെയോ പറഞ്ഞു ,
മിച്ചര്‍ സുധീഷ് , സുനേഷേട്ടന്റെ മുഖ്യ ശത്രുവാണ് ,
അവന്‍ ആണെന്ന് കേട്ടതും സുനേഷ് അവനെ അടിക്കാന്‍ പോയി, ഞങ്ങള്‍ എല്ലാരും അനുഗമിച്ചു.
നമ്മളെ കണ്ടതും മിച്ചര്‍ സുധീഷ് ഓടി,
3 കൊല്ലം തുടര്‍ച്ചായി റവന്യൂ ജില്ലയില്‍ 100 മീറ്ററില്‍ 1st മേടിക്കുന്ന സുനേഷിനാണോ അവനെ പിടിക്കാന്‍ പണി ,
മിച്ചര്‍ സുധീഷിനെ പിടികൂടിയതും ഞങ്ങള്‍ എല്ലാരും നല്ലോണം തല്ലി ,
അവന്‍ ഒന്നും ചെയ്തില്ലാന്ന് ഇടയ്ക്കു പറഞ്ഞുകൊണ്ടിരുന്നെങ്കിലും ആരും ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല,
ഏട്ടന്‍മാര്‍ നില്‍ക്കുമ്പോള്‍ ഒരുത്തനെ ചാമ്പാന്‍ കിട്ടിയ അവസരം സബിയും, ശരത്തും , സന്ദീപും , ഒക്കെ നന്നായി വിനയോഗിച്ചു,
എല്ലാം കഴിഞ്ഞു വീണ്ടും കുളിച്ചു വീട്ടില്‍ എത്തി.
രഞ്ജിത്തിനെ ബേബി ജോണിന്‍റെ ആശുപത്രിയില്‍ അടിമിറ്റ് ചെയ്തു ,
അമ്മമാര്‍ ഞങ്ങള്‍ക്കെല്ലാര്‍ക്കും വയറു നിറച്ചു തന്നു (ചോറല്ല ,തെറി ...:{)
ആകെ ചാഹിന്റെ ദെവസം ആണല്ലോ സുനെ,
ഹും,
ഉച്ചക്ക് പടിഞ്ഞാറേ അമ്മമ്മേടെ വീട്ടില്‍ കളിചോണ്ടിരിക്കുംബോഴാണ് ഒരാള്‍കൂട്ടം വരുന്നത് ശ്രദ്ധിച്ചത്,
വേഷം കെട്ടിയപ്പ്യോ രാത്രി അല്ലെ വരുന്നേ ?? ഇതെന്തേ നേരത്തെ എന്ന് സാമു ചോദിച്ചു.
ഇത് ശിവരാത്രികാരല്ല സുനേ, മിച്ചറിന്റെ വീട്ടുകാരാ,
ദൈവമേ , പണി പാളിന്നാ തോനുന്നെ,
ഓനെ അടിച്ചയിനു ഓന്റെ അമ്മ ചോയിക്കാന്‍ വന്നതാ,
ആ സ്ത്രീ സുനേഷിന്റെ അമ്മ ഉഷ ആന്റിയോട് : ഏട പോയി നിങ്ങളെ മോന്‍ തടിയന്‍ ,?? ഒന് ഓന്റെ കൈ ബണ്ണം കാണിക്കാന്‍ ഉള്ളെല്ല അന്റെ കുഞ്ഞി ,
ഇത് കണ്ടാ ഓന്‍ ഇവനെ ചെയ്തെ ...!!
എന്റെ മുന്നില്‍ നിന്ന സുനേ, ഇത് കേട്ടപാടെ അടികിട്ടും എന്ന് ഉറപ്പായപ്പോ എന്നെയും സബിയെയും ചേര്‍ത്ത് നിര്‍ത്തി ഞങ്ങള്‍ക്ക് പിറകില്‍ മറഞ്ഞു,
ഉഷ ആന്റി : എന്തിണ്ടാ നീ ഇവനെ അടിച്ചേ ...?? ( ഭാഗ്യം നിങ്ങള്‍ എന്നുള്ളത് നീ ആയി , നമ്മള് രക്ഷപെട്ടു മോനെ )
സുനേഷ് : അത് , അത്, ഓന്‍ രഞ്ജിത്തിനെ ഉന്തി ഇട്ടു , ഇവന്‍ ഉണ്തിയിട്ടിട്ട ഓന്റെ കാലു പോളിഞ്ഞേ ,
ഞങ്ങളും അത് സമ്മതിച്ചു,
ആരാ പറഞ്ഞെ ഇവനാണ് ചെയ്തതെന്ന്, ??
സുനേഷ് : അത് ആരിന്നു ഓര്‍മയില്ല,
മിച്ചര്‍ : ഓന്‍ പറഞ്ഞോ ഞാനാണ് ഉണ്തീട്ടെന്നു ??
സുനേഷ് : ഇല്ല,
മിച്ചര്‍ : പിന്നെ ആരാ പറഞ്ഞെ ??
സുനേഷ് : ആ ,,ആരോ പറഞ്ഞു ..!!
മിച്ചര്‍: സത്യായിട്ടും ഞാന്‍ അല്ല ചെയ്തെ.ചെയ്യാത്ത കുറ്റത്തിനാ നീ എന്നെ തല്ലിയെ..ഏതോ മുന്വൈരാഗ്യം വെച്ച്, ..:-( [പണ്ടു സുനേഷ് നോട്ടം വെച്ചിരുന്ന തടിച്ചി ശ്രീജയോട് മിച്ചറിനും എന്തോ ഒന്ന് ഉണ്ടായിരുന്നു ..അതാണ് ഈ മുന്‍വൈരാഗ്യം എന്നവന്‍ എടുത്തു പറഞ്ഞെ.. ]
പിന്നെ ഓര്‍ത്തു നോക്കിയപ്പോളാ മനസിലായെ ,
രഞ്ജിത്തിന്‍റെ കാലു അവന്‍ വരുന്നതിനു മുന്നേ ഓടിഞ്ഞായിരുന്നു, അവന്‍ മുട്ടോളം വെള്ളത്തിലേക്ക് ഡൈവ് ചെയ്യുക തന്നെ ആയിരുന്നു, പാവം മിച്ചര്‍ സുധീഷ് അടിമൊത്തം മേടിച്ചു കൂട്ടി, അവന്‍റെ അമ്മയും കൂടെ വന്നവരും ഞങ്ങളെ കൊറേ വഴക്ക് പറഞ്ഞു, പോയി,
അവര് പോയ അതേ വണ്ടിക്കന്നെ സുനെയും നാട് വിട്ടു, അവന്റെ അച്ഛന്‍റെ വീടിലേക്ക് പോയി,..:-(
ബാക്കി അവിടെ ഉണ്ടായ ഞങ്ങള്‍ക്കെല്ലാര്‍ക്കും സുരേശന്‍ മാമന്‍റെ വക, നല്ലോണം കിട്ടി ,
കള്ള തടിയന്‍ , പ്രശനം ഉണ്ടാക്കാന്‍ ഓനും തല്ലു കൊള്ളാന്‍ നമ്മളും ,
അതിനു ശേഷം ഇന്ന് വരെ ഞങ്ങള്‍ കുളിക്കാരുണ്ടെങ്കിലും .. എല്ലാരും കൂടെ അവിടെ കുളിക്കാന്‍ പോയിട്ടില്ല, ...;-)
2 മാസത്തെ ഒറ്റകാലിലുള്ള നടപ്പ് പ്രാക്ടീസിന് ശേഷം ഒറ്റകാലന്‍ രഞ്ചി ഇമാമിടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോയപോലെ നല്ല വെളുത്തു തുടിച്ചു വീണ്ടും അവന്‍റെ മട്ടല്‍ ബാറ്റും കൊണ്ട് ക്രിക്കറ്റ് കളിക്കാന്‍ വന്നു തുടങ്ങി,..........:-D രണ്ട് കളി നമ്മള് ഉവൈസിന്‍റെടീമിനോട് തോറ്റു എന്നറിഞ്ഞപ്പോള്‍ ഒളിവിലായിരുന്ന സുനേഷേട്ടനും എത്തി....:-D
പുതിയ ബാറ്റ് വാങ്ങാനുള്ള അടുത്ത പരിപാടി ,
"SDR Brothers " അവതരിപ്പിക്കുന്ന നാടകം with സിനിമാറ്റിക് ഡാന്‍സ് .....!!! ആമിനത്ത ലൈറ്റ് കത്തിക്കാന്‍ കറന്റ് കടം തരുമോ എന്തോ ???
The write up was very nice..interesting..and funny too..Good work da..
ReplyDeletekanaraa... suneshinte തടിച്ചി ശ്രീജ ipo enthu cheyyunnu??? ninakariyamo...??
ReplyDeleteശിവരാത്രി പ്രമാണി ചെന്കിലും കടപ്പുറം പിള്ളേര്‍ കുളിക്കുന്നുണ്ടല്ലോ ????
ReplyDeleteഅത് തന്നെ എനിക്ക് സന്തോഷമായെടാ....
പിന്നെ ഇതിന്റെ പേരില്‍ എന്നെ തല്ലാന്‍ വരരുത്.... :))
എനിക്ക് ഓടാനോന്നും വയ്യ
Avalude kalyaanam kazhinjonnnu ariyilla...kalyaanam undennokke kettirunnu....Avalippo thadichiyonnum alla..Nannaayi melinju...:-D
ReplyDelete@ Vinod Kp. Ningalu kekkanmaaru Shivaraathrikkum kulikkarillallo....Alle ??
കൊള്ളാം നന്നായിട്ടുണ്ട് ..., ഇനിയും എഴുതുക ..,
ReplyDeleteda bhasha kurachoode sradhichal nallathannu.......... ithu thekkanum vadakkanum chernnu bedakkan aavunnu..........
ReplyDelete