നിലേശ്വരത്തെ രാജാസ്ഹൈ സ്കൂളില്‍ ചേരുന്ന തൈക്കടപ്പുറം യു.പി.ക്കാർക്ക് ഇന്ത്യയില്‍ കാശ്മീരിനുള്ളത് പോലൊരു പ്രത്യേക പരിഗണന കിട്ടിയിരുന്നു. രാജാസ്ഹൈസ്കൂളിന് എല്ലാ ക്ലാസ്സുകളിലും എ മുതല്‍ എം വരെ ഡിവിഷനുകള്‍ ഉണ്ടാക്കുന്നതിന് എണ്ണപ്പെട്ട സംഭാവനകള്‍ നല്‍കിയിരുന്നത് തൈക്കടപ്പുറം യു.പി.ക്കാരാണ്. അത് കൊണ്ട് അവരെ മുന്തിയ ഇനം പൗരന്‍മാരായി കണക്കാക്കി ഇരിക്കാന്‍ പ്രത്യേകം ഏരിയ അനുവദിച്ചത് എന്നൊക്കെ ചിന്തിച്ചാല്‍ അത് വെറും മിസ് അണ്ടര്‍സ്റ്റാന്‍ഡിങ്ങ് മാത്രമാണ്.
തൈക്കടപ്പുറവും നിലെശ്വരവും തമ്മില്‍ വെറും നാലു കിലോമീറ്ററിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട സംഗതിയിലും അവര് അതിവേഗം ബഹുദൂരം പിന്നിലായിരുന്നു. രാജാസ് സ്കൂളിലെ മാഷന്‍മാര്‍ അവരുടെ ഒരു വാക്ക് കേട്ടാല്‍ തന്നെ ഏത് സ്കൂളിൽ നിന്നാണ് കുറ്റീം പൊരിച്ച് വരുന്നതെന്ന് മനസ്സിലാക്കുമായിരുന്നു. അങ്ങനെ ഇരിക്കെയാണ് നമ്മുടെ നായകന്‍ രഞ്ജിത്ത് കടപ്പുറം ഉസ്കൂളില്‍ നിന്നും 7 പാസായി രാജാസിലേക്ക് 8 ലേക്ക് ചേര്‍ന്നത് . ആ വര്ഷം തന്നെയാണ് അവനെ ഞങ്ങളുടെ "SDR" ക്ലബിന്‍റെ captian ആയും തിരഞ്ഞെടുത്തത്. 3 , 4 കൊല്ലം സൌരവ് ഗാംഗുലി ആയി ചെത്തി നടന്ന എന്‍റെ സ്ഥാനം അവന്‍ തട്ടിയെടുത്തു....:-(
എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് അവര്‍. മധു മാഷ് അറ്റന്‍ഡന്‍സ് എടുക്കുകയാണ്. മാഷ് രജിസ്റ്റര്‍ നോക്കി പേരു വിളിക്കുന്നു; ഓരോരോ ചെക്കന്‍മാര്‍ എഴുന്നേറ്റ് സ്മാര്‍ട്ടായി നിന്ന്, “പ്രസന്റ് സര്‍..” അല്ലെങ്കില്‍ “പ്രസന്റ് ടീച്ചര്‍..” എന്നു പറയുന്നു. പേരിലെ ആല്‍ഫാ ഗുണം കൊണ്ട് രണ്ജിയുടെ ഊഴം വന്നു. അവന്‍ എഴുന്നേറ്റ് കോണ്‍ഫിഡന്‍സിന്‍റെ അഹങ്കാരം ഒട്ടുമില്ലാതെ പറഞ്ഞു. “ആജര്‍..!!!” കടപ്പുറം യു.പി.യില്‍ നിന്ന് ശീലിച്ചതല്ലേ പാലിക്കാന്‍ പറ്റൂ. അതു കേട്ടതും എയ്ത്ത് എഫ് മൊത്തം സൈലന്റ്‌വാലിയായി.
മാഷ് തല പൊന്തിച്ച് “നീ ഏട്രാ .. കടപ്പ്രമാ ?”
രഞ്ജി: “അതെ..”
“ബേറെ ആരെല്ലും ഉണ്ട് ആട്ന്നു .?”
സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍പോലെയുള്ള അവര് പത്ത് പേര്‍ എഴുന്നേറ്റ് നിന്നു.
രഞ്ജി, അഭീഷ്, അജീഷ്, സന്ദീപ്, മുബാഷിര്‍ , ഉവൈസ് ..അങ്ങനെ കൊറേ എണ്ണം ,
“നിങ്ങളെല്ലാം ബേക്കില് പോയിരുന്നോ.. നിങ്ങളെ ഒപ്പരം ഇരുത്തി പഠിപ്പിച്ചാ ഇവരു കൂടെ തോറ്റു പോകും..”
അത്രക്കും നല്ല പേരാ നിങ്ങക്ക് മുന്നേ ബന്നപ്പ്യോ ഈട ഉണ്ടാക്കിയെ...!!
സ്പോര്‍ട്സിനെല്ലും ജയിക്കും ...ബേറെ കാര്യോന്നും ഇല്ല. അവരെല്ലും അങ്ങനെ ആയി എന്ന് കരുതി, 6 -ല്‍ രണ്ടുകൊല്ലവും
4 ല്‍ ഒരു കൊല്ലവും വെച്ച് ഇരുന്ന രണ്ജിയും അജീഷുമോക്കെ എന്തു പിഴച്ചു ??
ക്ലാസ്സില്‍ മാത്രമല്ല പീടികയില്‍ പോയി മുട്ടായി വാങ്ങിയാലും അവരുടെ മാനം കപ്പല്‍ കേറുമായിരുന്നു. രാജാസ് ടൌണില്‍ ആയോണ്ട് അന്ന് സ്കൂളിന്റെ മുന്നില്‍ നിര നിരയായി മുട്ടായി കടകളുണ്ടായിരുന്നു. ഇന്‍റെര്‍വെല്‍ സമയത്ത് ബെല്ലത്തിനു ഈച്ച പൊതിയുന്നത് പോലെ പിള്ളേരെല്ലാം അതിന്‍റെ മുന്നില്‍ ഓടിക്കൂടും. ആ കടന്നല്‍ കൂട്ടത്തിലൂടെ രഞ്ജി കൈയിട്ട് പത്ത് പൈസ നീട്ടി പറഞ്ഞു. “ഒരു ഓലിച ..” കടക്കാരന്‍ “എന്ത്യാ..??“ അവന്‍ പിന്നേം, “ഓലിച ..“ കടക്കാരന്‍ ഒന്നും മനസിലാവാണ്ട് അവനെ മൈന്‍ഡ് ചെയ്യാണ്ട് വേറെ പുള്ളോര്‍ക്ക് മുട്ടായി എടുത്ത് കൊടുക്കാന്‍ തുടങ്ങി. അപ്പോ പിറകില്‍ നിന്നൊരു സീനിയര്‍ തൈക്കടപ്പുറക്കാരന് , “എടാ അയിന്‍റെ പേരു അങ്ങനെല്ല .. അത് നമ്മളെ അദ്ധ്രായിച്ച (കടപ്പുറം ഉസ്കൂളിലെ പിള്ളേരുടെ പൈസ കൊണ്ട് 3 മക്കളെ ദുബായില്‍ അയച്ച പീടിയക്കാരന്‍ ) ഇടുന്നതല്ലേ…“ എന്ന് പറഞ്ഞു തന്നു.
അദ്ധ്രായിചാന്റെ ഉന്തുവണ്ടി കടയില്‍ നല്ല രജനി പടം ടിക്കറ്റ് പോലെ വിട്ടുപോയികൊണ്ടിരുന്ന പല മുട്ടായികളുടെയും ശരിക്കുള്ള പേരു വേറെന്തൊക്കെയോ ആയിരുന്നു. നാട്ടിലെ പേരു പറഞ്ഞാ കടക്കാര്‍ക്കൊന്നും മനസ്സിലാകൂല്ല. അതില്‍ പിന്നെ മുട്ടായി വാങ്ങുമ്പോള്‍ രഞ്ജി അത്, അതിന്റെപ്പുറത്തേത്, ഇത് എന്നൊക്കെ ചൂണ്ടി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. വെറുതെ കാശ് കൊടുത്ത് നാണം കേടണ്ടല്ലോ. എന്നാല്‍ പോപ്പിന്‍സിന് എല്ലാടത്തും ഒരേ പേരായിരുന്നു. പക്ഷേ അതൊക്കെ വാങ്ങാന്‍ ബസ്സിലെ കണ്ടക്ടര്‍ക്ക് പൈസ കൊടുക്കാത്ത ദിവസം മാത്രേ കഴിയുള്ളൂ ആയിരുന്നു.
പുഷ്പ ടീച്ചറാണ് രണ്ജിക്ക് മലയാളം എടുത്തിരുന്നത്.എല്ലാ കൊല്ലവും ടീച്ചര്‍ പ്രസവിക്കാര്‍ പോകുന്നത് കൊണ്ട് പോര്ഷന്ഒരിക്കലും തീരില്ല. അപ്പോള്‍ ഇടക്ക് വെച്ച് വേറാരെങ്കിലും വരും; അവര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്തെങ്കിലും കാട്ടിക്കൂട്ടി പാഠം തീര്‍ക്കും. അങ്ങനെ മാറി വന്നത് ഒരു റോസമ്മ ടീച്ചറായിരുന്നു. എന്നെക്കൊണ്ട് പഠിപ്പിച്ചാലൊന്നും തീരില്ലാന്നു ടീച്ചര്‍ക്കും ആയമ്മക്ക് അതിനുള്ള കപ്പാകുറ്റിയൊന്നും ഇല്ലെന്ന് പിള്ളേര്‍ക്കും നന്നായറിയാം. ക്ലാസ്സൊന്നും എടുക്കാന്‍ ടീച്ചര്‍ മെനക്കെട്ടില്ല. വന്നയുടനെ പൊതി പോലുമിടാത്ത ഒരു ഗൈഡ് തുറന്ന് നോട്ട് പറയാന്‍ തുടങ്ങി. ഇടക്കിടക്ക് അത് ഒരു മടിയുമില്ലാതെ പറയുകയും “നിങ്ങക്ക് നല്ല മാര്‍ക്ക് കിട്ടണമെങ്കില്‍ എല്ലാരും V - ഗൈഡ് വാങ്ങിക്കോ..” ഗൈഡ് വാങ്ങി പഠിച്ചോളാന്‍ പറയുന്ന ടീച്ചര്‍മാരുടെയൊക്കെ ഒരു സ്റ്റാന്‍ഡേര്‍ഡ്..!
രണ്ജിയെ പഠിപ്പിക്കുന്നത് ഗര്‍ഭിണിയായ പുഷ്പ ടീച്ചറെയും റോസമ്മ ടീച്ചറിനേയും പോലത്തെ ഏജ് ഓവറായ ടീംസ് ആണെങ്കില്‍ അപ്പുറത്തെ ക്ലാസ്സില്‍ ഗോതമ്പിന്റെ നിറവും പനങ്കുല പോലത്തെ മുടിയും ഒത്ത ഉയരവുമുള്ളൊരു സുന്ദരിയായിരുന്നു.ഓര്‍ണമെന്‍സ് ഒന്നും ഇടാറില്ല. താഴ്ത്താവുന്നതിന്റെ പരമാവധി താഴത്തേക്ക് ഇറക്കിയാണ് ടീച്ചര്‍ സാരി ഉടുക്കുക. ടീച്ചറുടെ മസാല ദോശ മടക്കിയത് പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാന്‍ പോകുന്ന വഴിയില്‍ ആണ്‍കുട്ടികള്‍ കൂടി നില്‍ക്കും. എപ്പോഴെങ്കിലും ടീച്ചര്‍ റൂട്ട് തെറ്റിയെങ്കിലും ഞങ്ങളുടെ ക്ലാസ്സില്‍ കേറിയെങ്കില്‍ എന്ന് രഞ്ജി എപ്പോളും പറയും. പക്ഷേ ഞങ്ങള്‍ക്കൊരിക്കലും ആ ഭാഗ്യം ഉണ്ടാവില്ലട. . അപ്പുറത്ത് അല്ലുഅര്‍ജുന്‍റെ പടം കളിക്കുമ്പോള്‍ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാന്‍സുകാരെ പോലെ ചങ്ങനാശ്ശേരി റോസമ്മ ടീച്ചറുടെ ക്ലാസില്‍ രണ്ജിയും കൂട്ടരും ഇരുന്നു.
സുരേന്ദ്രന്‍ എന്നൊരു മാഷുണ്ടായിരുന്നു. അയാള്‍ക്ക് എപ്പോഴും സിഗരറ്റ് വലിക്കണം. ഇടക്ക് പിള്ളേരെ പീടികയിലേക്കയച്ച് വാങ്ങിപ്പിക്കും. മാഷന്‍മാര്‍ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് പിള്ളേര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഒരു ദിവസം മുബഷിറിനെ ആണ് അയച്ചത്. വാങ്ങിക്കൊണ്ട് വന്നപ്പോള്‍ ഒരെണ്ണം കുറവ്. അതെവിടാടാ എന്ന് ചോദിച്ചപ്പോള്‍ അവന്‍ കൂളായി പറഞ്ഞു. “അത് ഞാന്‍ വലിച്ചിന് മാഷേ..” അതോടെ പില്ലെരെകൊണ്ട് വാങ്ങിപ്പിക്കള്‍ മാഷ് നിര്‍ത്തി. അവരുടെ കൂടെ എട്ടാം ക്ലാസ്സില്‍ മൂന്നാം സെമസ്റ്ററാണ് മുബഷിര്‍ ,.
എല്ലാര്‍ക്കും പേടിയില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്നൊരു തരം ബഹുമാനമാണ് അവനോട്. ക്ലാസിലെ വില്ലന്‍ റോള് കൈകാര്യം ചെയ്തിരുന്നത് അവനായിരുന്നു. ഒരു ദിവസം അവന്‍റെ വക ഒരു ഓര്‍ഡര്‍ ഇറങ്ങി .ട്രൌസ്സറിട്ട് വരുന്നവരെല്ലാം ഇനി മുതല്‍ മുണ്ട് ഉടുത്തേ വരാന്‍ പാടുള്ളൂ. രഞ്ജി ഉള്‍പ്പെടെയുള്ള ട്രൌസര്‍ ഇട്ടു വരുന്ന സംഘികള്‍ അവനെ ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നെ , ദിവസം കഴിയുംതോറും തലയ്ക്കു കിട്ടുന്ന മേട്ടത്തിന്‍റെ എണ്ണം കൂടി കൂടി വന്നപ്പോള്‍ രണ്ജിയുടെ കൂട്ടുകാരും കുറഞ്ഞു കുറഞ്ഞു അവസാനം അവന്‍ ഒറ്റക്കായി .വീട്ടിലാണെങ്കില്‍ പാന്റ് വാങ്ങിത്തരാം മാത്രം സെറ്റപ്പൊന്നും ഇല്ല. അവന്‍റെ അച്ഛന്‍ കരാട്ടെ രവിമാമാനോട് പറഞ്ഞാല്‍ "മതി നീ ഉസ്കൂളില്‍ പോയെ " ഈടനിന്നോ. കുഞ്ഞീനെ നോക്കാന്‍ ഒരാളാവുല്ലോ എന്ന് പറയും.
അങ്ങനെ ശനിയും ഞായറും ക്രിക്കറ്റ് കളിക്കാനൊന്നും വരാണ്ട് കുത്തിയിരുന്ന് ആലോചിച്ച് രഞ്ജി ഒരു തീരുമാനത്തില്‍ എത്തി.
" പടിഞ്ഞാറത്തെ ബീട്ലെ സുനേന്‍റെ മുണ്ട് പൊക്കാം" (idea)
തിങ്കളാഴ്ച രാവിലെ സുനേഷ് തടിച്ചി ശ്രീജേനെ കാണാന്‍ ബസ് സ്റ്റോപ്പില്‍ അവന്‍റെ ഇളയപ്പന്‍റെ എണീറ്റ് നിന്ന് ചവിട്ടിയാല്‍ ചെയിന്‍ ഊരിപോണ BSA SLR ഉം എടുത്തു പോയ തക്കത്തിന് .രഞ്ജി സാധനം പൊക്കി.......!!!
ടൌണ്‍ വരെ ട്രൌസര്‍ ഇട്ടു പോയ അവന്‍. കാവിനടുത്തുള്ള കാട്ടില്‍ പോയി. Costumes ചേഞ്ച് ആക്കി.
മുണ്ടായതിന്റെ ചമ്മലുമായി അവന്‍ എങ്ങനെയോ സ്കൂള്‍ ഗേറ്റിന്‍റെ അടുത്തെത്തി. അപ്പോഴേക്കും ഉള്ളില്‍ നിന്നൊരാരവം കേട്ടു. ഇന്ന് സമരമാണല്ലോ വേഗം വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതി ഹാപ്പിയായി. പക്ഷേ രഞ്ജിയെ സ്വീകരിക്കാന്‍ വരുന്ന മുബഷിറിന്‍റെയും ടീമിന്‍റെയും ഒച്ചപ്പാടായിരുന്നു അത്. ആ തെണ്ടികളെല്ലാം അവനെ ചുറ്റി വളഞ്ഞ് തുള്ളിച്ചാടി “ഹൊയ്.. ഹൊയ്..” എന്ന് ഒച്ചയുണ്ടാക്കി. രഞ്ജി നരസിംബത്തിലെ ലാലേട്ടന്‍ പവിത്രണ്ണന്‍റെ മുന്‍പില്‍ നിന്നതുപോലെ പോലെ അചഞ്ചലനായി നിന്നു. അവനെ ഒരു വട്ടം പ്രദക്ഷിണം വെച്ചതിനു ശേഷം ആഘോഷമായി തന്നെ അവന്‍മാര്‍ പോയി. കഴിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്നും വേറെ ചില പിള്ളേരുടെ കൂവല്‍ കേട്ടു. ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോള്‍ തണുത്ത് കുളിര്‍ത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി. തൊട്ടു നോക്കിയപ്പോള്‍ .... "മത്തായിച്ചാ മുണ്ട് മുണ്ട് ..."
"നീ മുണ്ട് "
അതല്ല മത്തായിച്ചാ, ഉടുതുണി ഉടുതുണി ..:-D
തിരിച്ചു കിട്ടിയ മുണ്ടിനു ബാലന്‍ കെ.നായര്‍ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു. വീട്ടിലെത്തി അതിന്‍റെ കോലം കണ്ടപ്പോള്‍ സുനേഷേട്ടന്‍ ഒന്നും പറഞ്ഞില്ല. ആസമയത് അവന്‍ രാധാകൃഷ്ണന്‍ മാരാരുടെ അടുത്ത് ചെണ്ട പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. അന്ന് അമ്മിക്കല്ലിനു പകരം രഞ്ജിത്തിനെ കുനിച്ചിരുത്തിയാണ് പ്രാക്റ്റീസ് ചെയ്തത്. അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് വാക്കുകളൊന്നും അവന്‍ വേസ്റ്റാക്കിയില്ല.
അതിലൊന്നും വിഷമില്ലയിരുന്നു, ഫസ്റ്റ് നൈറ്റ് പൊളിക്കാന്‍ വെച്ച സസ്പെന്‍സ് സരിഗയുടെ മുന്നില്‍ നേരത്തെ പോളിഞ്ഞതിന്റെ വ്യസനത്തിലായിരുന്നു രഞ്ജിത്ത്.
കലക്കീട്ടാ..., കടപ്രം തകര്‍ത്തു....!!!!
ReplyDeletehahahaha..good one..:D
ReplyDeleteതിരിച്ചു കിട്ടിയ മുണ്ടിനു ബാലന്‍ കെ.നായര്‍ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു.
ReplyDeleteടീച്ചറുടെ മസാല ദോശ മടക്കിയത് പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാന്‍ പോകുന്ന വഴിയില്‍ ആണ്‍കുട്ടികള്‍ കൂടി നില്‍ക്കും.
kalippppppppppppppppppppppp :))))))))))))
എഴുത്തിന്റെ ശൈലി വളരെ ഇഷ്ടപ്പെട്ടു .. നല്ല പോസ്റ്റ് ...
ReplyDelete:) :D
ReplyDeleteഅളിയാ കിടിലം ...! എയ്ത്ത് എഫ് മൊത്തം സൈലന്റ്‌വാലിയായി....
ReplyDeleteനമ്മുടെ നാടന്‍ ശൈലി ഏതായാലും കൊള്ളാം....ആശയ അവതരനത്തിനു ഒരു ദാരിദ്ര്യം കാണുന്നുണ്ട് എങ്കിലും മനസ്സിനെ ഓര്‍മയുടെ ഒരു കടലോളം പിറകോട്ടു വലിച്ചു കൊണ്ട് പോകുന്നു നന്നായി തുടര്‍ന്നെഴുതു
ReplyDeleteകൊള്ളാം.... :)
ReplyDeleteoru cheriya nostalgia enikkum feel cheythu... nannayi punjavee...good!!
ReplyDeletehehe.kalakki machuuuuuuu
ReplyDeleteKollaam.. :) ha ha..
ReplyDeleteഡി കെ , നാടന്‍ ശൈലിയിലുള്ള എഴുത്ത് നന്നായിടുണ്ട് ട്ടാ :)
ReplyDeleteആശംസകള്‍ !!!!