കണാരന് പ്രണയമായിരുന്നു. ലോവര്‍ കൌമാരത്തില്‍ വിദ്യ , അപ്പര്‍ കൌമാരത്തില്‍ സൗമ്യ , അത്യന്താധുനിക യൌവനത്തില്‍ ചൂരലിന്‍റെ same സ്പീഷിസില്‍ പെട്ട “ദ്യുതി”. എന്നിങ്ങനെ ജീവിച്ചു പോന്ന സാധാരണ ചെറുപ്പക്കാരെപ്പോലെ ഒന്നും ആയിരുന്ന പാവപ്പെട്ടവനും നല്ലവനും സര്‍വോപരി ലോലഹൃദയനുമായിരുന്ന ഞാന്‍.എന്തുകൊണ്ടെന്നാല്‍ കൗമാരവും യൌവനവും അതു കഴിഞ്ഞ് വല്ലതുമൊക്കെ ഉണ്ടെങ്കില്‍ അതും അതിനപ്പുറവും നാലാം ക്ലാസ്സിലെ രണ്ടാം ടേമിന്‍റെ മധ്യഭാഗത്ത് വച്ച് പരിശുദ്ധയായ വിദ്യക്ക് തീറെഴുതിക്കൊടുത്തിരുന്നു.ഈ എഴുതിവെപ്പിന്‍റെ കാര്യം അറിയാണ്ട് അവളും പിന്നെ കൂടെയുള്ള മാക്കാന്‍ മാരും ഞാനും നാലില്‍ നിന്ന് അഞ്ചിലേക്ക് ആഗിരണം ചെയ്യപ്പെട്ടു.
എല്ലാരും ഒരേ സ്കൂളില്‍ ചേരും എന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. കട്പ്രത്തെ അമ്പലത്തിലെ സിംഹത്തിന്‍റെ മുകളില്‍ ശൂലവും
വാളും പിടിച്ചു സ്റ്റില്‍ ആയി നില്‍ക്കുന്ന അമ്മക്ക് നേര്‍ച്ചയും ഇട്ടാണ് രാവിലെ അച്ഛന്‍റെ കൈയും പിടിച്ചു പുതിയ സ്കൂളില്‍ ചേരാന്‍ പോയത്. യു ബി എം സിയില്‍ നിന്ന് പാസായവന്‍ ആയതോണ്ട് ദുര്‍ഗ്ഗയില്‍ സീറ്റ് ഉറപ്പാണ്. പിന്നെ എന്തിനാ നേര്‍ച്ച ഇട്ടേ എന്ന് ചോദിച്ചാല്‍ , വിദ്യാധനം ആണല്ലോ സര്‍വധനാല്‍ പ്രധാനം…:-D
അവിടെ ഉണ്ടായ ജനക്കൂട്ടത്തില്‍ എന്‍റെ 0.5 പവര്‍ കുറവുള്ള മാന്‍പേട പോലത്തെ അശ്രുത നയനങ്ങള്‍ അവളുടെ ചക്ക പല്ലിനെ തിരഞ്ഞു,ദൈവം കരുണയുള്ളവനാണെന്ന് അന്ന് മനസിലാക്കാന്‍ സാധിച്ചില്ല. കീരിക്കാടന്‍ ജോസ് അച്ചായന്‍റെ ഫിഗര്‍ ആണ് സീനിയര്‍ തൈക്കടപ്പുറക്കാരന്മാരും അജാനുരുകാരന്മാരും ദുര്‍ഗ്ഗയിലെ മാഷന്മ്മാരെ കുറിച്ച് എന്‍റെ മനസ്സില്‍ ഇംപ്ലിമെന്റ് ചെയ്തു തന്നിരുന്നത്,അതോണ്ട് അനിയത്തി പ്രാവും , നക്ഷത്രതാരാട്ടും ഒന്നും കളിക്കാന്‍ പറ്റിലെന്നു ഏതാണ്ട് ഉറപ്പായിരുന്നു.സംസ്കൃതം ഒന്നാം ഭാഷ എടുപ്പിക്കാനുള്ള എന്‍റെ അച്ഛന്‍ സഖാവിന്‍റെ റിക്വസ്റ്റ് മാര്‍ക്ക് ചെയ്യാതെ തന്നെ സ്പാമിലേക്ക് വിട്ടു, ഡിവിഷന്‍ തിരിച്ചിടുന്ന മാഷിനെ ഞാന്‍ എന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നിയമിച്ചു അവിടുന്ന് മടങ്ങി,
പക്ഷെ, അങ്ങേരുടെ പെര്‍ഫോമെന്‍സ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല, വിദ്യ കൊച്ചിനെ 5th .സി യുടെ റാണിയാക്കി അവരോധിചിട്ട് ആ കണ്ണട വെച്ച കെളവന്‍ എന്നെ വിരസതയുടെ 5th എഫില്‍ കൊണ്ടുപോയി തള്ളി. അതോണ്ട് ആകെ ഉണ്ടായ ഗുണം എന്താണെന്ന് വെച്ചാല്‍ പത്താം ക്ലാസ് വരെയും ക്ലാസില്‍ രണ്ടാമനായി പഠിക്കാന്‍ അവസരം കിട്ടി. ടോപ്പര്‍ ആയി പഠിക്കുന്ന ചെക്കന്‍ കെ.ടി മിറാഷ് ഇനത്തില്‍ പെട്ടവന്‍ ആയോണ്ട് ഫാന്‍സ്‌കാര് കൂടുതലും എന്‍റെ കൂടെ ആയിരുന്നു എന്നതിന്‍റെ അഹങ്കാരം ആറാം ക്ലാസിലെ ലീഡര്‍ തിരഞ്ഞെടുപ്പില്‍ എന്നെ 17 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
എട്ടിലും ഒന്‍പതിലും ഒക്കെ ആയപ്പോലെക്കും അവളോട് ഉള്ള പ്രണയം മ്യൂച്വല്‍ ഫണ്ട് പോലെ വളര്‍ന്നു . ഒഴിവാക്കാന്‍ വയ്യാത്ത പ്രേതം പോലെ ജീവിതത്തിന്‍റെ , ചിന്തകളുടെ, ശൈലികളുടെ ഒക്കെ ഭാഗമായി, സ്വപ്നങ്ങളുടെ ഭാഗധേയമായി മുഴച്ചു നിന്നു..!! അവിടെ വരഞ്ഞമഞ്ഞളാടിയ രാവിന്‍റെ മാറും, കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍ ചേരും ഓടക്കുഴലിന്‍റെ ഉള്ളും അവള് പാടുന്നത് പോലെ തോന്നി .
ആ ഉന്തിയ പല്ലും പോടാ പട്ടിന്നുള്ള ഭാവവും കാണാന്‍ പോണ വഴിയിലെല്ലാം നിമിത്തം പോലെ ഞാനും ഉണ്ടായിരിക്കാന്‍ എപ്പോളും ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു. രണ്ടാമനായി പഠിക്കുന്ന ഞാന്‍ എന്തിനു പൈസയും ഉറക്കവും കളഞ്ഞു രാവിലെ 6 മണിക്കേ എണീറ്റ് ട്യൂഷന് പോണം എന്ന എന്‍റെ മാതാവ് സൗമിനി ഭായ് തമ്പുരാട്ടിയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ വാക്കുകള്‍ ഇല്ലാതിരുന്നതിനും കാരണക്കാരി അവളായിരുന്നു…!!
പാവം വിദ്യക്കൊച് ഈ പ്രണയം ഒന്നും അറിഞ്ഞതേയില്ല. അവളെ ഒരു നൂറു തവണയെങ്കിലും നേരേ നേരേ കണ്ടിട്ടും ഉള്ള വിവരം പറയാന്‍ എനിക്ക് ധൈര്യം വന്നതുമില്ല. ഇത്രയായ നിലയ്ക്ക് ഇനിയവള്‍ ഇഷ്ടമല്ലെന്നുങ്ങാനും പറഞ്ഞാല്‍ എനിക്കു സഹിക്കുകേല ! അതിന് ഞാന്‍ കണ്ട പ്രതിവിധി ഇഷ്ടമാണോ എന്ന ചോദ്യം ഒഴിവാക്കുക എന്നതു തന്നെയായിരുന്നു.
ഈ യാത്രയില്‍ എവിടെയോ ഫ്രണ്ട് ലിസ്റ്റിലേക്ക് റിക്വെസ്റ്റ് ഒന്നും തരാണ്ട് ഒരു തെണ്ടി ചെക്കന്‍ കേറിവന്നു, ഉപ്പുമാവിന്‍റെ പേര് ചെറുപ്പം മുതലേ പഠിക്കുന്ന ക്ലാസില്‍ ഉള്ളതായിരുന്നു അവന്‍. (ഇംഗ്ലീഷ് മീഡിയം ). സ്കൂളില്‍ യേശുദാസിനെ പോലെ ഇരിക്കുന്ന മാഷിന്‍റെ മേല്‍നോട്ടത്തില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ വീരേന്ദര്‍ സേവാഗും , ജവഗല്‍ ശ്രീനാഥും ഒക്കെ ആയി കളിചോണ്ടിരുന്ന എന്നെ പിടിച്ചു ചുവന്ന കര്‍ട്ടന്‍റെയും അഹുജയുടെ കോളാമ്പിയുടെയും മുന്നില്‍ കൊണ്ടിരുതുന്നതില്‍ അവന്‍ പ്രധാന റോള് ചെയ്തു.
അല്ലേലും ഈ സാപ്രീയ സംഗീതം ഒക്കെ ആര്‍ക്കാ കേള്‍ക്കണ്ടേ. ??
നീ വല്ല സിനിമാ പാട്ടും ഉണ്ടാകുമ്പോ വിളിക്ക്ന്നു പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചപ്പോഴും അവന്‍ എന്നെ വിടാണ്ട് പിടിച്ചു. സ്കൂളിലെ ഭാവിയില്‍ ഞാന്‍ ചിത്രയോ സുജാതയോ ഒക്കെ ആവുംന്നു പറഞ്ഞു നടന്നിരുന്ന കൊച്ചിനോടുള്ള ഐ ലവ് യുവും പേറി നടക്കുകയാണ് അവന്‍ എന്ന് ഒരിക്കല്‍ അവന്‍റെ പേഴ്സ് പരിശോധിച്ചപ്പോളാ മനസിലായെ,അവന്‍ അവള്‍ടെ പാട്ടില്‍ വീണു. ഒരു വണ്ടി ചെക്കന്മാരു വേറെയും വീണിട്ടുണ്ടെങ്കിലും അവന്‍റെ പ്രേമം വേഗം തന്നെ തിരിച്ചറിഞ്ഞ അവള്‍ എനിക്ക് വേറെ വല്ല വിധുപ്രതാപോ ജോബ് കുരിയനോ ഒക്കെ വരും മോനെ എന്ന് പറഞ്ഞു ഒഴിഞ്ഞു..!!
എസ്സെസ്സെല്‍സി,ലാസ്റ്റത്തെ കമ്പ്യൂട്ടര്‍ പരീക്ഷ അവസാനിച്ച അന്ന്,എല്ലാവരും ഓട്ടോഗ്രാഫും പരിപാടിയും ഒക്കെ ആയിട്ട് ഓടിനടക്കുന്നു!ലൈന്‍കേസുകള്‍ ചുമ്മാ കണ്ട മരച്ചുവട്ടില്‍ പോയിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇനിയെന്ത് തേങ്ങാ ഒലത്തും എന്നരീതിയില്‍ കൂലങ്കുഷമായി ആലോചനയില്‍ മുഴുകിയിരിക്കുന്നു ! ഫ്രോഡ് പെണ്‍കുട്ടികളുടെ കള്ളക്കരചിലുകള്‍.. തേങ്ങലുകള്‍.. ഞാന്‍ എന്റെ ബാഗും തൂക്കി സൈക്കിള്‍ വെച്ചിടത്തെക്ക് നടന്നു!പിന്നില്‍ നിന്ന് ..ധനേഷേ … എന്ന വിളികേട്ടു ഞാന്‍ തിരിഞ്ഞു നോക്കി! അത് വിദ്യ ആയിരുന്നു ! അവള്‍ ഓടിവരുകയാണ്..
“എന്താ ?..” ഞാന്‍ ചോദിച്ചു!
“നിനക്ക് ഓട്ടോഗ്രാഫ് വേണ്ടേ?..” ..നീ എന്താ എന്റെതില്‍ എഴുതാണ്ടിരുന്നെ ?..
“ഒന്നുല്ലാ !..
“ഉം..എനിക്കറിയാം.. !! നിനക്ക് എന്തറിയാം ??
നീ ആ പത്ത് .ജി യിലെ സൌമ്യയുമായി ലൈന്‍ ആയല്ലേ ??
ഞാന്‍ എന്ത് പറയണമെന്നറിയാതെ നിന്നു,എനിക്ക് ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടായിരുന്നു,
ഈ താടക ഇതെങ്ങനെ അറിഞ്ഞു ??
വിറയാര്‍ന്ന കൈകള്‍ കൊണ്ട് അവള്‍ നീട്ടി പിടിച്ച ബുക്കിലേക്ക് ” കല്യാണത്തിന് വിളിക്കണം”..:-P എന്നെഴുതി വെച്ചു..അവളതു വായിച്ചോ ഇല്ലയോ എന്ന് ഞാന്‍ നോക്കിയില്ല, മൊയീച്ചാന്‍റെ പീടിയയും , പേര് മറന്നുപോയ കപ്പലണ്ടി കച്ചോടക്കാരന്‍ അണ്ണന്‍റെ ഉന്തുവണ്ടിയും കടന്നു അവള് കണ്മുന്നില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു..കുറച്ചു കഴിഞ്ഞപ്പോള്‍ സൗമ്യ വന്നു. രണ്ട് അഞ്ചു ഉറുപ്പ്യെന്‍റെ മഞ്ചിന്‍റെ പാക്കറ്റ് പോക്കെറ്റില്‍ ഇട്ടുതന്നു. എന്നിട്ട് മൂക്കും ഒലിപ്പിച്ച് വായും പൊത്തി പിടിച്ചോണ്ട് അവളും പോയി.
വീട്ടില്‍ എത്തിയിട്ടും അവള്‍ – വിദ്യ – എന്‍റെ മനസ്സില്‍ നിന്ന് മായുന്നില്ലായിരുന്നു!!!
പുഞ്ചാവി പാലത്തിനു കീഴിലൂടെ നാലഞ്ച് വര്‍ഷകാലത്തിന്‍റെ വെള്ളവും അത്രയും തന്നെ വേനലിന്‍റെ വിസര്‍ജ്ജ്യങ്ങളും ഒഴുകിപ്പോയി.മുക്കിനും മൂലക്കും ഒക്കെ ഉള്ള എല്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റും കളിചോണ്ടിരുന്ന ഞാനും നാടുവിട്ട് പഠിത്തം കഴിഞ്ഞു കൂലിപ്പണിക്കാരന്‍ ആയി. ദൈന്യംദിനം മാറുന്ന ടെക്നോളജിക്കൊപ്പം നീങ്ങുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റിങ്ങിലും ഫേസ്ബൂക്കിങ്ങിലും ഞാനും കൂടി , എവിടെയോ വെച്ചു അവളും ചാറ്റ് ബോക്സില്‍ പച്ച ലൈറ്റ് കത്തിക്കാന്‍ തുടങ്ങി , എവിടെയോ മുറിഞ്ഞു വീണ പല്ലിയുടെ വാല് പോലെ വീണ്ടും ഞങ്ങടെ ബന്ധം മുളച്ചു, പക്ഷെ മനസു കാലത്തിനെ ഓവര്‍ ടേക്ക് ചെയ്യുന്ന രീതിയില്‍ വളര്ന്നതോണ്ടും ഓഫീസിലെയും ക്യാംപസിലെയും തരുണീമണികള്‍ വായനോക്കി എന്ന “മുദ്ര” കണ്ടകാലം മുതലേ കുത്തി തന്നോണ്ടും , ഞങ്ങടെ ബന്ധത്തിന് പഴയ പൊട്ടന്‍ഷ്യല്‍ ഇല്ലായിരുന്നു..!!
ഒരു ദിവസം സുറുങ്കിയുടെ ഒരു SMS ” വിദ്യ ഈസ് ഇന്‍ ഹോം നൌ”
ഡി.. എനിക്ക് അവളെ കാണണം , നമുക്ക് കാണാന്‍ പോകാം ” എന്ന് ഞാന്‍ തിരിച്ചു അയച്ചു ,തിരിച്ചു പോണ വഴി റെയില്‍വേ സ്റ്റേഷനില്‍ പോയി കാണാം എന്ന് അവള് സമ്മതിച്ചു .!!
“ഡാ.മീ റീച്ച്ഡ് റയില്‍വേ സ്റ്റേഷന്‍. ഡാ.. എവിടെയാ?”
“വരുന്നെടീ മാക്കത്തി, “
ഞാന്‍ എന്‍റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു..എത്രയും പെട്ടെന്ന് അവളെ കാണാന്‍ ഉള്ള തിടുക്കമായിരുന്നു എന്‍റെ മനസ്സുമുഴുവന്‍..അവള്‍ എനിക്ക് ഇപ്പഴും ആ 10th . C യില്‍ പഠിച്ചിരുന്ന കുട്ടിയാണ്..നിഷ്കളങ്കമായി മുന്‍നിരയിലെ പല്ലുകള്‍ മൊത്തം പുറത്തുകാട്ടി പുഞ്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി,അവള്‍ ഇന്ന് വലുതായിക്കാണും..കോട്ടണ്‍ ചുരിദാര്‍ ഒക്കെയിട്ടു മുടിയൊക്കെ സ്ട്രെയിട്ടെന്‍ ചെയ്ത്..പോണിടെയില്‍ ഒക്കെ കെട്ടി..കവിളൊക്കെ തുടുത്ത്..അവളുടെ രൂപം എന്റെ മനസ്സിന്‍റെ സങ്കല്പ്പങ്ങക്ക് അനുസരിച്ച് ക്രിയേറ്റ് ചെയ്തു എടുത്തു കൂളിംഗ് ഗ്ലാസ് വെച്ച തിരുമോന്ത ഇടക്കിടക്കെ ഫ്രണ്ട് ഗ്ലാസിലും നോക്കി ” ഒഹ്ഹ നീ ഒടുക്കത്തെ ഗ്ലാമര്‍ തന്നെടാ കണാരാന്നു ” ഒറ്റക്കന്നെ പറഞ്ഞോണ്ട് വരികകായിരുന്നു ,പെട്ടെന്നാണ് അത് സംഭവിച്ചത് കുശാല്‍ നഗര്‍ ഗേറ്റ് പൂട്ടാന്‍ പോകുന്നു.
110 ഗിഗാ വാട്ട് സൌണ്ടില്‍ ഹോര്‍ന്‍ അടിച്ചെങ്കിലും എന്നെ ഗേറ്റ് കടത്താന്‍ ആ കാക്കി കുപ്പായമിട്ട കാലമാടന്‍ തയ്യാറായില്ല. ആദ്യത്തെ വണ്ടി പെട്ടന്നന്നെ കടന്നു പോയി , ഇപ്പൊ തുറക്കുംന്നു വിചാരിച്ചു നിന്നെങ്കിലും അതുണ്ടായില്ല, വണ്ടി രണ്ടും മൂന്നും പോയി, അങ്ങേരു ഗേറ്റ് തുറന്നതെ ഇല്ല, ആ പോയ വണ്ടികളില്‍ എതിലോ ഒന്നില്‍ അവളും കേറിപോയി..!!
അവള്‍ക്കു വേണ്ടി കത്തിച്ച പെട്രോളും , അടിച്ച സ്പ്രേയും വേസ്റ്റ് ..:-P
ഞാൻ ബൈക്ക് എടുത്ത് തിരിച്ചു വിട്ടു. രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഞാൻ ഇതേപ്പറ്റി ആലോചിച്ചു..!! കുശാല്‍ നഗറില്‍ മേല്‍പാലം പണിയണം എന്ന ആവശ്യം എന്‍റെ മനസിലും ഉദിച്ചു വന്നു..!!
പിറ്റേ ദിവസം രാവിലെ ശബരി ക്ലബിന്‍റെ അടുത്തേക്ക് ചുമ്മാ പോയി..
ദേ..!നോക്കിയപ്പൊ ബസ് സ്റ്റോപ്പില്‍ സന്ധ്യ നിക്കുന്നു.പത്താം ക്ലാസില്‍ എത്തിയതോടെ അവള് ട്യൂഷന്‍ പഠിക്കാന്‍ പോയി തുടങ്ങിയിരിക്കുന്നു. ബസ്സ് കേറാന്‍ കാത്തുനില്‍ക്കുവായിരുന്ന ചെക്കന്മാരോട് ഇല്ലാത്ത കാരണം ഉണ്ടാക്കി അവളെയും നോക്കികൊണ്ട് കത്തിയും അടിച്ചോണ്ട് നിന്നു. പിറ്റേ ദിവസം മുതല്‍ രാവിലെ തന്നെ കെട്ടിയൊരുങ്ങി അവിടെ പോയി വാപോളിചോണ്ട് നില്‍ക്കല് ഒരു ശീലംആയി. ..!!
1 Message Recieved ;
From: Sandya
ചൊവ്വാഴ്ച രാവിലെ ഞാന്‍ അമ്പലത്തില്‍ വരും..:-D

No comments:
Post a Comment