[കണാരന്റെ മറ്റു കഥകളെ ഇതുമായി compare ചെയ്യരുത്..ഇത് ലാലേട്ടന്‍ പ്രാന്ത് മൂത്തപ്പോ എഴുതിപോയതാണ് ...ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു...:-) ഇപ്പൊ ക്ഷമിചില്ലേലും എനിക്ക് പുല്ലാട്ടോ .....:-P ]
ജല ഗിഥാറിന്റെ ഹൃദയ തന്ത്രികള്‍ ഈണം ഉതിര്‍ക്കുന്ന .രാഗം ചുരത്തുന്ന പച്ച മുളം തണ്ടുകള്‍ ദേവ സ്പര്‍ശം കൊള്ളുന്ന, സംഗീതം പ്രാണനും ,നടനും രൂപവുമായ കളിയരങ്ങില്‍ ഇത് എന്റെ പുതിയ വേഷ പകര്‍ച്ച..!! രമേശന്‍ !കൃഷ്ണ ശിലയുടെ കാഠിന്യം ഉള്ള പുറം തോടില്‍ ഒരു പെണ്‍കുട്ടിയുടെ മനംനൊന്ത വാക്കുകള്‍ തുളഞ്ഞു കയറിയപ്പോള്‍ ഹിമ ഗംഗയുടെ പുണ്യമായ ഗാന പ്രവാഹം ഒഴുകി,
അപ്പൊ സംഗതി മനസിലായില്ലേ.. ?? നമ്മളെ ഹരിമുരളീരവം പാട്ടിന്റെ പസ്റ്റ് ഉളള ഡൈലോഗന്നെ ..;-)
റെയില്‍വേ സ്റ്റെഷനിലും ബസ് സ്റ്റാന്റിലും ഒക്കെ പാട്ട് പാടി As Usual തളര്‍ന്നു കിടക്കുന്ന അച്ഛന്‍ , ഹൗസ് വൈഫ് ആയ അമ്മ, Btech 4th ഇയറും പിജി രണ്ടാം വര്‍ഷവും പഠിക്കുന്ന ആകെ കൂടെ 5 ജോഡി വസ്ത്രങ്ങള്‍ മാത്രം ഓണര്‍ ഷിപ്പില്‍ ഉള്ള പുര നിറഞ്ഞു നില്‍ക്കുന്ന 2 പെങ്ങമാരും ഉള്ള കുടുംബം പുലര്ത്തുന്നവനാണ് നമ്മുടെ കഥയിലെ നായകന്‍ , വടക്കേവീട്ടില്‍ രമേഷ് അഥവാ രമേശന്‍..!! ഈ രണ്ടു പ്രവര്‍ത്തന മേഖലകള്‍ കൂടാണ്ട് ഗാനമേളകളിലും കാവിലെ പാട്ട് മത്സരങ്ങള്‍ക്കും ഇടയ്ക്കു പാര്‍ട്ടിസിപേറ്റ് ചെയ്യലും സൈഡ് ബിസിനസ് ആയി കൊണ്ട് പോകുന്നുണ്ട്…;-)
ഒരു വട്ടം ഗാനമേളയില്‍ “പൊന്‍ വീണേ എന്നുള്ളില്‍ന്നുള്ള” പാട്ട് പാടിയത് ദുബായി മൊയീച്ചാന്റെ മോള് ആമിനയുടെ ഹൃദയ കവാടം തുറന്നു ഇഷ്ക് കബി ഗരിയോന ആയതും , കോഴിയെ കെട്ടി തൂക്കി കാറ്റ് കൊള്ളുന്ന രമേശന്‍ കൈതാന്‍ ഫാനിന്റെ കാറ്റ് കൊണ്ട് ഉറങ്ങാന്‍ വേണ്ടി രാത്രി ദുബായി മൊയീച്ചന്റെ മതിലുചാടിയതും , മൊയീച്ചന്റെ മോന്‍ മജീദ് രമേശനെ പിടിച്ചു ഭിത്തിയില്‍ തൂക്കി ഇട്ട് കാറ്റ് കൊള്ളിച്ചതും ആണ് രമേശന്റെ റിയാലിറ്റി ഷോയിലെ ആകെ കൂടെ ഉള്ള നെഗറ്റീവ് മാര്‍ക്ക്, ആ സീസണില്‍ എസ് എം എസ് കുറഞ്ഞതും അവനു വിനയായി…!!
പിന്നെ , കാവിലെ പാട്ട് മത്സരത്തില്‍ സ്വന്തം കസിന്‍ ബ്രദര്‍ തെക്കേടത്ത് സുരേഷ് കുമാറിനെതിരെ പാട്ട് പാടി മത്സരം മൂത്ത് അവസാനം സുരേശന്റെ മുണ്ട് ഊരി തലയില്‍ കെട്ടി വിജയശ്രീ ലാളിതന്‍ ആയി കഴിഞ്ഞതിനു ശേഷം ആണ് രമേശന്റെ കൊഴിഞ്ഞു പോയ ഫാന്‍സ് അസോസിയേഷന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് കൊമ്പറ്റീഷന്‍ ഐറ്റം ആയോണ്ട് കപ്പും മെഡലും ഒക്കെ വാങ്ങാന്‍ പോയപ്പോ രമേശന്‍ അവന്റെ അമ്മയെയും പെങ്ങമാരെയും ഒക്കെ കൂട്ടി ആണ് പോയത്.പ്രസന്റേഷന്‍ സെറിമണിയുടെ അവതാരകന്‍ രവിശാസ്ത്രി മാന്‍ ഓഫ് ദി മാച്ച് ആയ രമേശന് മൈക്ക് നീട്ടി..
രമേശന്‍ : അച്ഛനെ കൂടെ കൊണ്ട് വരണം എന്നുണ്ടായിരുന്നു. എനിക്കങ്ങേരെ ഒറ്റയ്ക്ക് പൊക്കാന്‍ പറ്റത്തില്ല , അതോണ്ട.., വീട്ടിലെ LCD മോണിട്ടറില്‍ ഇരുന്നു അച്ഛന്‍ ഇതെല്ലം ലൈവ് ആയി കാണുന്നുണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു..ഹായ് ഡാട് കാന്‍ യു സീ മീ.. ??
കൂയി കൂയി..വെച്ചിട്ട് പോടേയ് അവന്റെ ഒരു LCD എന്ന് പിറകില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു..!! വേറെ ആരാ ഇതാ സുരേശന്റെ ടീമന്നെ ആയിരിക്കും , !! കളിയില്‍ തോറ്റ വൈരാഗ്യമാ , വൈരാഗ്യവും വിഷമവും തീര്‍ക്കാന്‍ സുരേശനും ടീമും ചാരായ ഷാപ്പിനടുത്തുള്ള ഊടു വഴിയില്‍കൂടെ അവരുടെ ക്ലബ്ബിലേക്ക് പോയി. എന്തിനോ എന്തോ ??
കയ്യിലിരിപ്പ് A സര്‍ട്ടിഫിക്കെറ്റ് ചെറ്റത്തരം ആയതു കൊണ്ടും ഇവന്‍ കാരണം നാട്ടിലെ കുട്ടികള്‍ വഴി തെറ്റുന്നു എന്നുമുള്ള ഖ്യാതി പഞ്ചായത്ത് വിട്ടു നെയിബര്‍ പഞ്ചായത്തിലേക്ക് പരന്നത് കൊണ്ടും രമേശനെ സ്ഥലം മാറ്റി ബര്‍മയിലുള്ള വകയിലൊരു കൊച്ചമ്മാമന്റെ അടുത്തേക്ക് പോസ്റ്റ് ചെയ്യിക്കാന്‍ അവന്റെ അമ്മ ശാരദേട്ടി രവിയേട്ടന്റെ ഇന്റര്‍നെറ്റ് കഫെയില്‍ പോയി ഒരു സ്കൈപ്പ് കോള്‍ നടത്തി.ഈ വിവരം അറിഞ്ഞ രമേശന്‍ അന്ന് രാത്രി അച്ഛന്റെ കഷായകുപ്പി എറിഞ്ഞുടക്കല്‍ , അക്വേറിയം പൊളിക്കല്‍ , ചട്ടി പൊട്ടിക്കല്‍ തുടങ്ങിയ വണ്‍ – മാന്‍ ഷോ നടത്തി.അവസാനം ചോറ് വേവുകയായിരുന്ന അടുപ്പില്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ട് ബാഗും തൂക്കി പോയി…!! ഓഹ് ബേജാര്‍ സീന്‍. [വേണേല്‍ ഇവിടെ ഒരു അല്ലു അര്‍ജുന്‍ ടച്ച് Song ആവാം .. ♪♫പോയെ പോയെ is gone is gone,..:-P ]
കൂടും കൂട്ടും ഇല്ലാത്ത രമേശന്റെ പ്രവാസ ജീവിതം വെള്ളാരം കല്ലുകള്‍ ഉരുകുന്ന ഒരു വേനല്‍ പകലില്‍ ഗ്വാളിയോറില്‍ എത്തിച്ചു..ഗ്വാളിയോര്‍ , മിയാന്‍ ടാന്സന്റെ ഗ്വാളിയോര്‍ ….ഗൊരാനകളുടെ ഗ്വാളിയോര്‍ ..സച്ചിന്‍ ഡബിള്‍ സെഞ്ച്വറി അടിച്ച ഗ്വാളിയോര്‍ …:-P. ഗതകാല സ്മൃതികളില്‍ ശവ കുടീരങ്ങളുടെ മൗനം പേറുന്ന കൊട്ടാരങ്ങളില്‍ ധൃവതിന്റെ വിറയാര്‍ന്ന വേദന കേള്‍ക്കാം ചെവിയോര്‍ത്താല്‍ … !!
പുതുതായി ചെയ്യുന്ന ആല്‍ബത്തില്‍ കൊറച്ചു ഹിന്ദുസ്ഥാനി മ്യൂസിക്കിന്റെ റാപ്സ് കേറ്റണം എന്നുള്ള മോഹവുമായി ചെന്ന് കേറിയത് പഴയ സിംഹത്തിന്റെ മടയില്‍ .കട്ടിലില്‍ കിടക്കുവായിരുന്ന സിംഹം അടുത്ത് ഒരു ലോ വേസ്റ്റ് ആയി സാരി ഉടുത്ത പെണ്ണിനെ കൊണ്ട് തന്റെ നരവീണ രോമ രാജികള്‍ക്ക് ഗോദ്രേജിന്റെ പൊടി അടിപ്പിക്കുന്നു…..സിംഹത്തിന്റെ നരവീണ കണ്‍പോളകള്‍ തുറക്കുന്നു…..:-)
രമേശന്‍ ആവശ്യം അറിയിച്ചു..!!
ഓഡിഷന് വേണ്ടി രമേശനോടു ഒരു പാട്ട് പാടാന്‍ സിംഹം പറഞ്ഞു .പാരഡൈസ് ബാറില്‍ തലേന്ന് രാത്രി പാടിയ അതെ രാഗത്തില്‍ രമേശന്‍ ഒരു കൊലവെരി മോഡല്‍ കീര്‍ത്തനം പാടി.പാടി മുഴുവിപ്പിക്കും മുന്‍പ് പൊക്കാന്‍ പറ്റാത്ത കൈ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് പൊക്കി നിനക്ക് എന്റെ തട്ടിപോയ കൂട്ടുകാരന്റെ സെയിം വോയിസ് ഓഫ് ഇന്ത്യ ആണെന്ന് പറഞ്ഞു അവനെ ചേര്‍ത്ത് പിടിച്ചു. പിന്നെ സിരകളില്‍ മഴനീര്‍ തുള്ളികളും , കയ്യില്‍ ഹോണ്ട സി ആര്‍ വിയും ഒക്കെ ആയി കാലം ഒരുപാട്.എന്ത് മിഷന്‍ ഇമ്പോസിബിള്‍ ആണേലും നാലാമത്തെ പെഗ്ഗില്‍ ഐസ് കട്ട വീഴുമ്പോഴേക്കും രമേശന്‍ വീട് പിടിക്കും.സിംഹവുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട ഫ്രണ്ട്ഷിപ്പ് ആയതോടെ സിംഹം പ്രൊഡ്യൂസ് ചെയ്തു രമേശന്‍ പാടി അഭിനയിച്ച ആല്‍ബവും സൂപ്പര്‍ ഹിറ്റ് ആയി.കഴുത്തിന് താഴെ മൂവ്മെന്റ്സ് നഷ്ടപെട്ട സിംഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ തോഴിയായി ഒരു മാസാല്‍ദസയെ ഒപ്പിച്ചു കൊടുക്കുന്ന രമേശന് അവധിക്കാലം ആസ്വദിക്കാന്‍ സിംഹം ചിത്താരി പുഴയുടെ തീരത്തുള്ള വില്‍ക്കാന്‍ വെച്ച നൂര്‍മഹല്‍ ബില്‍ഡിംഗ് റിവാര്‍ഡായി കൊടുക്കുന്നു..!!
ആ ബില്‍ഡിംഗില്‍ ആള്‍റെടി ഒരു അച്ഛനും മോളും ഉണ്ടെന്നും ബാക്കി എല്ലാരും ഒഴിഞ്ഞുപോയിട്ടും അവര് അവിടെ വെപ്പ് കുടി അവകാശത്തിനു നില്‍ക്കുവാനെന്നും ഉള്ള കഥ ബ്രോക്കെര്‍ കൃഷ്ണേട്ടന്‍ രമേശനോടു മറച്ചു വെക്കുന്നു.:-) പ്രവാസ ജാഡയൊക്കെ എട്ടായി മടക്കി പെട്ടിയില്‍ കെട്ടിവെച്ചു ഗ്വാളിയോറിലെ മലയാളി ടാസ്കി ഡ്രൈവര്‍ ധര്‍മേന്ദ്രയുടെ കാറില്‍ രമേശന്‍ നാട്ടിലേക്ക് തിരിച്ചു വന്നു.അണ്‍ഫോര്ച്ചുനെറ്റ്ലി ബേക്കല്‍ മുതല്‍ വീട് വരെ വെള്ളം അടിച്ചു പിമ്പിരി ആയി പോയ ധര്മേന്ദ്രക്ക് പകരം രമേശന്‍ കാര്‍ ഓടിക്കേണ്ടി വന്നു.ധാരാവിയില്‍ സി ആര്‍ വി ഒക്കെ എടുത്തു ചെത്തി നടന്ന രമേശന്‍ ഇവിടെ അംബാസിഡര്‍ ഓടിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു…:-(
ചോദിച്ചു ചോദിച്ചു അവസാനം ലക്ഷ്യത്തില്‍ എത്തുന്ന രമേശന്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങുന്നത് ഒരു ചുവന്ന സാരി ഉടുത്ത പെണ്‍കുട്ടി കാണുന്നു.ഗ്വാളിയോറില്‍ സിംഹത്തിന്റെ വീട്ടില്‍ ഉള്ള അതെ പോലത്തെ ഐറ്റം ഇവിടെയും ഉണ്ടല്ലോ എന്ന സന്തോഷത്തില്‍ ആ വേലക്കാരി പെണ്ണിനോട് രമേശന്‍ indroduction സ്പീച്ചിനു പോയി.കാര്‍ ഡ്രൈവര്‍ ആണെന്ന് വിചാരിച്ചു ആ മഞ്ജുവാരിയരും രമേശനോടു ഒരു വേലക്കാരന്‍ – കൊച്ചമ്മ ലൈനിലാണ് സംസാരിച്ചത് .ആ സീന്‍ ഒരു മാതിരി..ലവ് @ഫസ്റ്റ് സൈറ്റ് പോലെ ഒക്കെ ആയി..:-D
പുറം നാട്ടിന്നു ഒരു കാശുകാരന്‍ വന്നു കഴിഞ്ഞാല്‍ സാധാരണ ഉള്ളപോലെ…,
നാട്ടിലെ പണി ഇല്ലാത്ത നരച്ച കുറ്റികള്‍ എല്ലാം ഒരേ ഒരു ലക്‌ഷ്യം നൂര്‍മഹല്‍ പാലസ് , ഒരേ ഒരു മോഹം ഓസിനു മോന്തല്‍ എന്ന മുദ്രാവാക്യം അടിച്ച ഫ്ലെക്സ് ബോര്ഡുകളുമായി ഐസ് കട്ട കിട്ടുമോന്നറിയാന്‍ പോകുന്നു.!! സഭ കൂടി കള്ളുകുടിക്കലും അതിനു ശേഷം ഉള്ള കരോക്കേ ഗാനമേളകളും ആ പെണ്‍ കുട്ടിക്കും അതിന്റെ അച്ഛനും ഇറിറ്റേഷന്‍ ആയിരുന്നു. ആ കൊച്ചാണ് പഞ്ചായത്തിലെ മിക്ക കുരുന്നുകള്‍ക്കും കര്‍ണാടക സംഗീതം പഠിപ്പിച്ചു കൊടുക്കുന്നത്. ഹിസ്റ്ററി ശരിക്കും എടുത്തു പരിശോധിച്ചാല്‍ കൊല്ലം ഷാഫിക്കയ്ക്കും , വടകര താജുദ്ധീനും ഒക്കെ കര്‍ണാടക സംഗീതം പഠിപ്പിച്ചു കൊടുത്തത് ഈ കുട്ടിയുടെ കുടുംബത്തില്‍ പെട്ടവരാണെന്നു മനസിലാകും.!!
കാലം കൊച്ചിന്റെ അച്ഛനെയും രമേശന്റെ കമ്പനിയില്‍ ജോയിന്‍ ചെയ്യിപ്പിച്ചു. ജോയിന്‍ ചെയ്തതിനു ശേഷം അങ്ങേരൊരു പേരുകേട്ട കുടിയന്‍ പാമ്പ് ചാക്കോച്ചന്‍ ലുക്ക് ആയി .അങ്ങനെ ഇരിക്കെ വാറ്റ് ചാരായം അടിക്കാന്‍ കൊതിയായ ചാക്കോച്ചന്‍ കാശിനായി തന്റെ ഹാര്‍മോണിയ പെട്ടി രമേശന് വില്‍ക്കുന്നു.550 രൂപയാണ് ചോദിച്ചതെങ്കിലും പേശി പേശി രമേശന്‍ അത് 400 -ല്‍ ഒതുക്കി .പെട്ടി വിറ്റിട്ടാണ് ഇങ്ങേരു വാറ്റടിച്ചത് എന്ന് അറിയുന്ന കുട്ടി അവള് കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ പുതിയത് മേടിക്കാന്‍ പൈസ ഇട്ടുവെച്ച കുടുക്ക പൊളിച്ച് മൂക്കൊലിപ്പിച്ചും കൊണ്ട് രമേശന്റെ അടുത്തേക്ക് പോയി …!!
രമേശന്‍ : എന്താ , ചെല്ലകിളി ഇവിടെ ..?? അസത്ത് ജാതികളുടെ ദര്‍ബാര്‍ ആണ് ഇത്, കാലെടുത്തു വെച്ചാല്‍ പിന്നെ ഏത് പുഴയിലും മുങ്ങിയിട്ട് ഫലം ഇല്ലാട്ടോ..!!
അവള്‍ കൊണ്ടുവന്ന പൈസ രമേശന് മുന്നില്‍ വെക്കുന്നു..വെച്ചതില്‍ കൂടുതലും കോയിന്‍സ് ആയിരുന്നു. പെട്ടന്ന് പഴയ ബസ് സ്റാന്റിലെയും റെയില്‍വേ സ്റെഷനിലെയും പാട്ട് പാടി പൈസ പിരിച്ച ഓര്‍മ്മകള്‍ രമേശന്റെ മനസ്സില്‍ ഫ്ലാഷ് ബാക്ക് അടിക്കുന്നു.
അവള്‍ : ദാ..!! എനിക്ക് ആ ഹാര്‍മോണിയം തിരിച്ചു വേണം.അച്ഛന്‍ വാങ്ങിച്ച പണം കൊണ്ട് വന്നിട്ടുണ്ട്.
രമേശന്‍ [ഹാര്‍മോണിയത്തിന്റെ Strings ന്നും കൈ എടുത്തു ] : എന്താ ഇത്..?? നിങ്ങള് അച്ഛനും മോളും കൂടെ ആളെ കളിയാക്കുവാ.. ?? ശേട ..!! ഒരാള് വില്‍ക്കാന്‍ കൊണ്ടുവരിക , മറ്റൊരാള് വാങ്ങാന്‍ വരിക..!!
അവള്‍ : അച്ഛന് ഒരു അബദ്ധം പറ്റി , അത് ഒരിക്കലും വില്‍ക്കാന്‍ പാടില്ലായിരുന്നു.!!
രമേശന്‍ : ഞാന്‍ ഇത് തരില്ല, ഒരിക്കല്‍ വാങ്ങിച്ച ഒന്നും ഞാന്‍ തിരിച്ചു കൊടുക്കാറില്ല.
അവള്‍ : അങ്ങനെ പറയരുത്..!! അതിന്റെ വില നിങ്ങള്‍ക്ക് അറിയില്ല.
രമേശന്‍ : വിലയോ ?? ചോദിച്ച പണം എണ്ണി കൊടുതന്നെയാ മേടിച്ചേ..അല്പം സ്വല്‍പ്പം അഡ്ജസ്റ്റ് മെന്റ് ഏത് കചോടത്തിനാ ഇല്ലാത്തെ ??
അവള്‍ : പണത്തിനു ഉള്ളതിനെ കാലും വലിയ വില അതിനുണ്ട് .
രമേശന്‍ : അതെന്താണപ്പാ ?? പണത്തിനു മീതെ പരുന്തോ , കാക്കയോ , പൂച്ചയോ എന്തോ ഒന്ന് പറക്കില്ലന്നല്ലേ കേട്ട് കേള്‍വി.??
അവള്‍ : എനിക്ക് പോണം, അതെനിക്ക് തരണം .
രമേശന്‍ : അത് പറ്റില്ല എന്നല്ലേ ഇത് വരെ പറഞ്ഞത് , ഇനി ഹിന്ദിയില്‍ പറയണോ ?? യെ ഹാര്‍മോണിയം മെ നഹി …..!!
അവള്‍ : നിങ്ങള്‍ ഇത് എന്ത് ചെയ്യാന്‍ പോവ്വാ ??
രമേശന്‍ [വീണ്ടും Strings -ല്‍ കൈ വെച്ച് ..വായയുടെ ആനിമേഷന് കണക്കായ സൗണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.]: ഞാന്‍ പണം കൊടുത്തു വാങ്ങിച്ചത് എന്തും എനിക്ക് തോന്നുംപോലെ ഉപയോഗിക്കാം.. എന്തെ ??
സീന്‍ ആകെ കൂടെ സെന്റി ആവുന്നു..പെണ്‍കുട്ടി കരയുന്നു…:-(
ഇനി ആണ് പെണ്‍കുട്ടിയുടെ മനംനൊന്ത വാക്കുകള്‍ രമേശന്റെ മനസിലേക്ക് തുളഞ്ഞു കയറുന്നത് …..
“ആയിക്കോട്ടെ, കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയാപ്പിന്നെ എന്താ ഉണ്ടാവുക എന്ന് അറിയാം.സംഗീതത്തിന്റെ അര്‍ഥം ഡിക്ഷനറിയില്‍ നോക്കി പഠിക്കാത്ത നിങ്ങള്‍ക്ക് ഇതൊരു കൗതുക വസ്തു ആവും. പണം കൊണ്ട് കൊട്ടാരം വാങ്ങാം , ഹാര്‍മോണിയം വാങ്ങാം, എന്തിനു പുതിയ ബ്രാന്റെഡ് കുപ്പായം വരെ വാങ്ങാം.വിലക്ക് കിട്ടാത്ത പലതും ഉണ്ട് നാട്ടില് അതില്‍ ഏറ്റവും വലുത് ജന്മസിദ്ധമായി കിട്ടുന്ന കഴിവുകള്‍ ആണ്.എത്ര കാലം ഇതിന്റെ മോളില്‍ വായിച്ചു നടന്നാലും , 7 സ്വരങ്ങളും ശ്രുതിയും , താളവും, ഒന്ന് തെറ്റാണ്ട് പാടാന്‍ നിങ്ങള്‍ക്ക് കഴിയില്ല.ആ ബോധം ഉണ്ടാവണ കാലത്ത് കുറ്റബോധം തോന്നും “
ഇത്രയും പറഞ്ഞോണ്ട് അവള് 180 ഡിഗ്രി ആന്റി ക്ലോക്ക് വൈസില്‍ തിരിഞ്ഞു പോയി. സുരേഷ് ഗോപി പറയുന്ന പോലത്തെ ഡയലോഗ് കേട്ട് വണ്ടര്‍ അടിച്ചു പോയ രമേശന്‍ അവസാനം എല്ലാം ഒരു ചിരിയില്‍ ഒതുക്കുന്നു.എന്നിട്ട് ഹാര്‍മോണിയ പെട്ടിക്കുമീതെ കൈ വെക്കുന്നു..!!
രവീന്ദ്രന്‍ മാഷിന്റെ മ്യൂസിക്കില്‍ ഗാനഗന്ധര്‍വന്‍ പാടി അനശ്വരമാക്കിയ പാട്ടിന്റെ ഹുമ്മിംഗ്….വീട്ടിലേക്കു ഓടുന്ന വഴി ഇത് കേട്ട് തിരിഞ്ഞു രമേശന്റെ വീടിലേക്ക് ഓടുന്ന പെണ്‍കുട്ടി…രമേശന്‍ തന്റെ ഭൂധകാലത്തെ സവാരി ഗിരി ഗിരികളെ കുറിച്ച് അവിടെ ഉണ്ടായിരുന്ന ഗ്ലാസ്മേറ്റ്സിനു ക്ലാസ് എടുത്തു കൊടുക്കുന്നത് കേള്‍ക്കുന്നു…:-)
ഈ കൊച്ചു മുതാലാളി ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇത്രേം വലിയ പുലി ആണെന്ന് തിരിച്ചറിയുന്ന പെണ്‍കുട്ടി തന്റെ കര്‍ണാടകവും അങ്ങേരുടെ ഹിന്ദുസ്ഥാനിയും മിക്സ് ചെയ്തു കുട്ടികള്‍ക്ക് മ്യൂസിക് ക്ലാസ് എടുക്കാം എന്ന കരാറില്‍ ഒപ്പ് വെക്കുന്നു….!!
മധു മൊഴി രാധേ….നിന്നെ തേടീ..ഈ …………ഈ……………..ഈ .. ……ഈ……:-D
No comments:
Post a Comment