രണ്ടായിരത്തി പതിനൊന്നാം ആണ്ട് പ്രണയ മാസത്തിലെ 18 ആം തീയതി, ശരിക്ക് പറഞ്ഞാല്‍ കുംഭം 6th , ആറ്റുകാല്‍ പൊങ്കാലയും ചോറ്റാനിക്കര മകവും ഒരുമിച്ചു കൊണ്ടാടുന്ന ദിവസത്തിന്റെ സായാഹ്നം ….
അമ്പല പറമ്പില്‍ കൂടി വേഗത്തില്‍ നടക്കുന്ന നായിക…പാലക്കാട് സെന്‍ട്രല്‍ സ്റ്റേഷനിന്ന് വണ്ടി പച്ച സിഗ്നല്‍ കിട്ടി മുന്നോട്ടെടുത്തപ്പോള്‍ മുതല്‍ ബജാജ് ചേതക്കില്‍ ഫോളോ ചെയ്യുന്ന നായകന്‍ , കായംകുളം അടുത്തപ്പോള്‍ വണ്ടി വട്ടം വെച്ച് വെള്ള ഷര്‍ട്ടും നീല ജീന്‍സും ഇട്ടു ഇറങ്ങി വരുന്നു. തുടര്‍ന്ന് നായികയോടായി നായകന്‍റെ ഡയലോഗ്:
“ഒന്ന് നില്‍ക്കു, ഒരു കാര്യം പറയാനുണ്ട്”
അത് കേള്‍ക്കുന്നതും നായികയുടെ വേഗം കുറയുന്നു, തുടര്‍ന്ന് വോള്‍വോ ബസ്സ് ബ്രേക്കിട്ട പോലെ ഒരു നില്‍പ്പ്.
ഇനി നായികയുടെ മുഖം..
കണ്ണുകളില്‍ ഒരു നാണം, കണ്‍പീലി പത്ത് പ്രാവശ്യം ചിമ്മുന്നു..
തുടര്‍ന്ന് ക്യാമറ കാലിലേക്ക്..
തെറ്റിദ്ധരിക്കരുത്, ഡയറക്റ്റ് ഡൌണ്‍ ഷോട്ടാ, കാല്‍വിരല് മാത്രമേ കാണു!!
വെളുത്ത മണ്ണില്‍ കാല്‍വിരലുകള്‍ ഓടുന്നു, നാണത്താല്‍ എന്തെല്ലാമോ വരക്കാനുള്ള ശ്രമം..
എന്താണത്??
ഓ യെസ്സ്, ഇന്ത്യയുടെ ഭൂപടം തന്നെ, !!
തുടര്‍ന്ന് നായകന്‍റെ കയ്യില്‍ ഉണ്ടായിരുന്ന കാലന്‍ കുടയുടെ ആന്റിന പോലെ ഉള്ള സാധനതിലേക്ക് സൂമിംഗ് ..
നായകന്‍ കുട കൊണ്ട് മണ്ണ് കുത്തി തെറിപ്പിക്കുന്നു.
കിണര്‍ കുത്തുവാണോ??
അല്ലേ, അല്ലേ!!
നായകന്‍റെ ടെന്‍ഷന്‍റെ സിംപോളിക്ക് സിംപല്‍…:-(
300 മീറെര്‍ റിലെ 2 .98 മിനുട്ട്കള്‍ക്കകം ഫിനീഷ് ചെയ്ത പോലെ പട പാടാന്നു ഇടിക്കുന്ന ഹാര്‍ട്ട്.
ബ്രേക്കിട്ട് നിന്ന വോള്‍വോ ബസിനോട് നായകന്‍ ചോദ്യം റീപ്പീറ്റടിക്കുന്നു:
“ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടേ?”
അതിനു കാതരയായ നായികയുടെ മറുപടി:
“ഹും ,ഐ ലവ് യു അല്ലെ.” , ചേട്ടന്റെ ഫ്രണ്ട് തെണ്ടി ഇല്ലേ ..എന്റെ ക്ലാസ്മേറ്റ് !!അവന്‍ രണ്ടു ചോക്ലേറ്റും തന്നിട്ട് രണ്ടു ദിവസം മുന്‍പേ പറഞ്ഞായിരുന്നു. ഇയാള് എന്നേം സ്വപ്നം കണ്ടു നടക്കുവാണെന്ന് …:-P .ഒറ്റശ്വാസത്തില്‍ ഇതൊക്കെ പറഞ്ഞ അവള്‍ ” എനിക്ക് ഇപ്പൊ പറ്റില്ലാന്നും പറഞ്ഞു പോയി”
മാങ്ങാത്തൊലി!!
കൊല്ലം ഒന്നായി , ഇനി എപ്പോഴാണാവോ ??…!!!!
[സ്വര ഹീന വീണയില്‍ നീ
ശ്രുതി മീട്ടി മഞ്ജു വാണി
ഈ മാറില്‍ മുഖം ചേര്‍ത്ത
സുര ലോകം ഒന്ന് തീര്‍ത്തു
സുര ലോകം ഒന്ന് തീര്‍ത്തു
ഉതിരുന്നു മന്ദം മന്ദം
" ദ്യുതി " നിന്‍ മുകാര വിന്ദം..!!] എപ്പോഴൊക്കെ ഈ സീന്‍ ഓര്‍ക്കുന്നുവോ അപ്പോഴെല്ലാം ഈ പാട്ടും കേറി വരും…:-D
No comments:
Post a Comment