Monday, April 2

അങ്ങനെ അതും പൊട്ടി..:-(

നിന്നെ കണ്ടതെന്നായിരുന്നു ആദ്യം ??
ഓര്‍മയില്ല….!!
നിധി ഒളിച്ചിരിക്കുന്ന ദ്വീപുകള്‍ തേടി വര്‍ഷങ്ങള്‍ മുന്‍പ് തുടങ്ങിയ യാത്രയില്‍ കലങ്ങി കറുത്ത കടല്‍ തീരത്ത് നമ്മള്‍ കണ്ടുമുട്ടിയിട്ടുണ്ട്.ഒന്നോ രണ്ടോ തവണ എന്റെ കണ്ണിനു നേരെ നീ ചൂണ്ട കൊളുത്ത് എറിഞ്ഞിട്ടും ഉണ്ട്.ഒഴിഞ്ഞു മാറി നിന്റെ കൊരവള്ളിക്ക്‌ കൈ ചുറ്റി മുറുക്കിയിട്ട് നിന്നെ വെറുതെ വിട്ടിട്ടും ഉണ്ട്.
ആ പാത്തുമ്മ നിന്നോട് ഡീല്‍ ചെയ്യുന്നു എന്നറിഞ്ഞപ്പോ ഞാന്‍ ഒരു കരുതല്‍ എടുത്തു.പക്ഷെ complaint ചെയ്യും എന്ന് പറഞ്ഞ കലാപരിപാടി അല്പം ചീപ്പ് ആയിപോയി. നീ നിന്റെ നിലവാരം കാണിച്ചു എന്നതാണ് ശരി..!!
നിന്നെ കുറിച്ച് കുറച്ചു ദിവസം മുന്‍പ് കേട്ടത് നീ എന്നെ ഇട്ടു വട്ടം കറക്കല്‍ നിര്ത്തുന്നു എന്നും. എല്ലാം പറഞ്ഞു ഒഴിവാക്കാന്‍ തീരുമാനിച്ചും എന്നതാണ്. ..!!

എന്ത്യണേ….കമ്മട്ടം കളവു പോയാ ?? അല്ല , പഴേ പോലെ മഷി പിടിക്കുന്നില്ലേ.. ??
എന്നാലും നീ ഒരു കാര്യം ആലോചിക്കണം ജനക പുത്രി -ദ്യുതി- അല്ല ..മൈഥിലി…, ;-)
നീ ഇപ്പോഴും ഒരു രാമന്റെയും സ്വന്തം അല്ല, ഒരു നിമിഷത്തെ സവാരി ഗിരി ഗിരി മാറിപോയാല്‍ ഞാന്‍ തീരുമാനിച്ചു പോകും നിന്നെ ആര്‍ക്കും വിട്ടു കൊടുക്കില്ലാന്ന്…:-(

Labels:-
പ്രണയിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ആരു വേണമെങ്കിലും കാലു മാറാം എന്ന് ആദ്യമേ തന്നെ ഓര്‍ക്കുക ..അല്ലെങ്കില്‍ 50 രൂപ മുദ്രപത്രത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പാലം വലിക്കില്ല എന്ന് പരസ് പരം എഗ്രിമെന്റ് വെക്കുക…!!
പ്രണയം പൊളിഞ്ഞാല്‍ മദ്യപാനം , താടി വളര്‍ത്തല്‍ എന്നുള്ള കലാപരിപാടിക്ക് പോകാതെ അടുത്ത ആളെ നോക്കുക , അല്ലെങ്കില്‍ മര്യാദക്ക് പണിയെടുക്കുക ശമ്പളവും കിട്ടും മനസമാധാനവും കിട്ടും ,..:-D

No comments:

Post a Comment