Sunday, May 20

16603-മാവേലി എക്സ്പ്രസ്സ്‌

"ഗാടി നമ്പര്‍ ഏക്ക് ,ചൌ ,ചൌ ,ശൂന്യ, തീന്‍ ..മംഗലോര്‍ സെ തിരുവനതപുരം തക് ജാനേവാലി മാവേലി..8 .30  ക്ക് വന്നാലായി.."
ഹലോ മാഷേ എവിടെയാ ?? ട്രെയിന്‍ വരാറായിട്ടാ ..വേഗം വാ.
ഇതാ എത്തി ..:-)
മാഷേ പ്രശ്നം ഒന്നും ഇല്ലല്ലോ.. ?? എല്ലാം പ്ലാന്‍ ചെയ്ത പോലെ തന്നെ നടക്കില്ലേ. ??
നീ ഒന്ന് ബെജാറാക്കണ്ടിരി രാജീവാ ..നീ അഭിനയിച്ചു കുളമാക്കണ്ടിരുന്നാ മതി, ഞാന്‍ പുതപ്പൊക്കെ കൊണ്ട് വന്നിട്ടുണ്ട്..!!
അല്ല, മാഷേ നിങ്ങള്‍ ഇത്രേം നേരം എവിടെ ആയിരുന്നു.. ??
ഹ്മം...ഞാനൊരു സോഡ കുടിക്കാന്‍ കേറി, അവിടെ ഭയങ്കര തിരക്ക് ആയിരുന്നു..അതോണ്ട വൈകിയേ..സോറി .!!
ഓ ..സോഡക്കൊക്കെ ഇപ്പൊ ഇത്രേം മണം ഉണ്ടല്ലേ.. ??
എന്തായാലും കേറിയ പാടെ ഉറങ്ങാന്‍ ഉള്ളതല്ലേ.. രാജീവാ ..അപ്പൊ പിന്നെ സോഡ  പ്രശ്നം ഇല്ലട..!!
ദേ വീണ്ടും പെണ്ണുംപിള്ള തൊള്ള തുറക്കാന്‍ പോകുന്നു.മന്ത്രി വാഹനത്തിനു പൈലറ്റ്‌ വണ്ടി വരുന്ന പോലെ അനൌണ്‍സ്മെന്റിന് മുന്‍പുള്ള "മാതൃഭുമി" പരസ്യത്തിന്റെ തീം song കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുഴങ്ങുന്നു ..
വണ്ടി വരാരായിന്നു തോന്നുന്നു മാഷെ..!!
ഏട ബെരാന ?? വളപട്ടണം പാലത്തിന്റെ മോളില്‍ പോലും എത്തിക്കാണൂല..:-) നീ ഇവിടെ നിക്ക് രാജീവാ..ഞാന്‍ ഒരു സോഡയും കൂടെ കുടിച്ചിട്ട് വരാം..!!
ഒന്ന് വെറുതെ ഇരിക്ക് മാഷേ, എനിക്ക് പേടി ആവുന്നുണ്ട്‌..നിങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ ടെന്‍ഷന്‍ കുറക്കാന്‍ വേണ്ടി ഞാനും ചിലപ്പോ കൂടെ വരും.കാലക്കേടിനെങ്ങാനും പോലീസ് ഊതിച്ചാ ഇന്ത്യന്‍ റുപ്പി 500  പോണ കേസ് ആണ്.അതോണ്ട് വേണ്ട.
എന്നാ പിന്നെ വേണ്ട അല്ലെ രാജീവ ??
ഹും, വേണ്ട.
വണ്ടിയില്‍ കേറിയ പാടന്നെ മൂടിപ്പുതച്ചു കിടന്നോട്ടോ.ബാക്കി എല്ലാം ഞാന്‍ ഏറ്റു
എന്റെ പൊന്നുമോന്‍ രാജീവാ നീ കുളമാക്കരുത്ട്ടോ.
ഹേ , ഇല്ലന്നെ.
ഹും, ഓക്കേ..!!
മാഷേ , കണ്ണൂര്‍ എതാറായിട്ടോ "  എന്ന് ഞാന്‍ ഒരു മെസ്സേജ് മാഷിനു ഫോര്‍വേഡ് ചെയ്തു.
ഇക്കഴിഞ്ഞ വിഷു കഴിഞ്ഞ ഞായറാഴ്ച കഞ്ഞങ്ങാടുന്നു മാവേലിയില്‍ കയറുന്ന ഞാനും കണ്ണൂരില്‍ നിന്നും കേറുന്ന സുനിലേട്ടന്‍ മാഷും , രാജീവേട്ടനും കൂടെ തിരിച്ചു കൊല്ലത്തേക്ക് പോകുന്നതാണ് സീന്‍.വണ്ടി കണ്ണൂര്‍ പത്തു പതിനഞ്ചു മിനിറ്റ് നിര്‍ത്തിയിടുന്നത് കൊണ്ടും ,വായ്നോക്കാമല്ലോ എന്ന ആഗ്രഹം തീരെ ഇല്ലാത്തതു കൊണ്ടും വണ്ടി പ്ലാറ്റ് ഫോമില്‍ നിന്നപാടെ ഞാന്‍ ചാടി ഇറങ്ങി.വെള്ളംവണ്ടി കണ്ട വൈപ്പിന്‍കാരെപോലെ ബാഗും തൂക്കി ബോഗി അന്വേഷിച്ചു നടന്നു പോയ്കൊണ്ടേ ഇരിക്കുന്ന മൊതാലുകളില്‍ നമുക്ക് പറ്റിയ  കളറുകളെ ഫില്‍റ്റര്‍ ചെയ്തു കണ്ടു പിടിച്ചു വെള്ളം ഒലിപ്പിച്ചോണ്ട് പെപ്സിയും കുടിച്ചോണ്ട് അങ്ങനെ ഇരിക്കുവായിരുന്നു.
അപ്പൊ ദേ..നോക്കിയപ്പോ കലാമണ്ഡലം രാജശ്രീയെ പോലെ....,അല്ല തമിഴത്തി ലക്ഷ്മിയെ പോലെ,കോട്ടയംകാരി
ടീനാ ജോണിനെ
അല്ല ശേ..!! പേരുമാറി..!!   ടെസ്സ അബ്രഹാമിനെ പോലെ "A+"ഗ്രേഡ് contiunues ഇവാലുവേഷന്‍ ഇല്ലാണ്ട് കൊടുക്കാവുന്ന ലുക്കും ലൈക്കും ഉള്ള ഒരു സുന്ദരി പെങ്കൊച് വരുന്നു.അത് വരെ ഫോണില്‍ എസ് എം എസ് കളിചോണ്ടിരിക്കുവായിരുന്ന ആശയോട്‌ ഞാന്‍ ചോദിച്ചു.
"ഡി ..ഗിത്താര്‍ ഉണ്ടോ ഗിത്താര്‍ " ??

മനസ്സില്‍ വാരണം ആയിരത്തിലേ സൂര്യേടെ കോപ്രായങ്ങള്‍ ഒക്കെ റീവൈന്റ് അടിക്കുന്നു.അവള്‍ ഒറ്റക്കല്ല,അതിനെ അച്ഛനും അമ്മയും അനിയനും കൂടെ ഉണ്ട്.ആ ചെറിയ ചെക്കനെ മോനെ കുട്ടാ നീ ആടാ എന്റെ അളിയന്‍ കുട്ടന്‍  എന്ന് പറഞ്ഞു കുടിചോണ്ടിരിക്കുന്ന പെപ്സി വേണോ എന്ന് ചോദിക്കാന്‍ തോന്നി.

ചിന്തകള്‍ വാരണം ആയിരവും വിന്നൈതാണ്ടി വരുവായയും നമ്പര്‍ 20  മദ്രാസ് മെയിലും ഒക്കെ കടന്നു പോയി..!! കെട്ടുവാണെങ്കില്‍ ദേ ഇത് പോലത്തെ ഒരു കുട്ടിനെ കെട്ടണം.അവള്‍ടെ അച്ഛന്റെ കയ്യില്‍ കിടന്നു മാരുതി ആള്‍ട്ടോയുടെ താക്കോല്‍ തൂങ്ങുന്നത്  കണ്ടപ്പോഴേ ഫാമിലി യാത്ര അല്ലാന്നു എന്ന് ഞാന്‍ ഉറപ്പിച്ചതാണ്.വീട്ടുകാരോടൊക്കെ എന്താ പെരുമാറ്റം. ലുക്ക് കണ്ടിട്ടും കേറിയ വണ്ടി മാവേലി ആയോണ്ടും അത് കായംകുളം കഴിഞ്ഞു അങ്ങോട്ടുള്ള കോളേജുകളില്‍ എതിലോ ഒന്നിലാന്നു പഠിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു.വിഷു അവധി കഴിഞ്ഞു  തിരിച്ചു പോവ്വാണെന്നു തോന്നുന്നു...!!

സാധാരണ കാണുന്ന  ദേശാടനകിളികളെ പോലെ കൂട്ടമായുള്ള യാത്ര അല്ല ഈ കുട്ടിയുടെത്‌.വീട്ടുകാരെ പിരിഞ്ഞു പോകുന്നതിന്റെ വിഷമം അതിന്റെ മുഖത്ത് കാണാമായിരുന്നു.ഓഹ്..ബേജാര്‍ സീന്‍..., പാവം കുട്ടി. അതിന്റെ മുഖമൊക്കെ ആകെ വല്ലാണ്ടായി ചാല് കീറിയ പോലെ കണ്ണ് നീര് ഒഴുകുന്ന പോലെ തോന്നി.
പേടിക്കണ്ട ആന്റി, ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.( എന്ന് ഞാന്‍ സൈലന്റ് ആയി പറഞ്ഞു )
അതിന്റെ വീട്ടുകാര് അതിനോട് bye പറഞ്ഞു നടന്നു...!!
ദേ..ആശേടെ മെസ്സേജ് വീണ്ടും വന്നു. ."കണാരാ , ഡാ ഗിത്താര്‍ ഇല്ലടാ, വേണേല്‍ കുഞ്ജോന്റെ ഒരു പഴ മൃദംഗം ഉണ്ട്...:-P
"നിന്റെ മറ്റവന് കൊണ്ട് പോയി കൊടുക്കെടി." സ്വാമി നാമ പാടനല്ല, നെഞ്ചുക്കുള്‍ പെയ്തിടും പാടനാടി ഇന്‍സ്ട്രുമെന്റ് ചോദിച്ചേ.stupid ..!!

അവള്‍ ഇപ്പൊ S6 കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കലില്‍ അച്ഛനും അമ്മയും നടന്നകലുന്നതും നോക്കി നില്‍ക്കുവാണ്.ഞാനും അവര് പോകുന്നത് നോക്കി നിന്നു.അവള്‍ കുറെ നേരം ഡോറിന്റെ അടുത്തന്നെ നില്‍ക്കുന്നു." എടി ...
ദ്യുതീ
... നിന്നെ കാളും മുന്നേ ഇതിനെ കണ്ടായിരുന്നെങ്കില്‍ നീ ഇത്ര വിഷമിക്കേണ്ടി വരില്ലായിരുന്നെടി എന്ന് fb  -ല് സ്റ്റാറ്റസ് ഇട്ടാലോ എന്ന് തോന്നി..;-) അവളും മൊബൈല്‍ എടുക്കുന്നു.ങേ .!! ഇവളും സ്റ്റാറ്റസ് ഇടാന്‍ പോവ്വാണോ  ??
അവള് ഫോണ്‍ വിളിക്കുവാണ്, പക്ഷെ , അതിന്റെ നോട്ടം മൊത്തം അതിന്റെ വീട്ടുകാര് നടക്കുന്ന direction -ലേക്ക് ആണ്.അവള് ഫോണ്‍ കട്ട്‌ ചെയ്തു. അയ്യാ, !മിസ്സ്‌ കാള്‍ അടിച്ചതായിരുന്നല്ലേ, ..:-D
TTR ഹാസ്‌ arrived  ഇവിടെയാണ്‌ ഒടുക്കത്തെ കോമഡി .എന്റെ ബര്‍ത്തിന്റെ മുകളിലത്തെ ബര്‍ത്തിലുണ്ടായിരുന്ന മാഷ്‌ മൂടിപ്പുതച്ചു ഉറങ്ങുന്നു.
ടിക്കറ്റ്‌ ചോദിച്ചപ്പോ രാജീവേട്ടന്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു, ആശാന്‍ ചെറിയ രീതിയില്‍ വിറക്കുന്നുണ്ട്..:-(
TTR : ഭാര്യ എവിടെ ??
രാജീവേട്ടന്‍ : [ മാഷ്‌ കിടന്ന ബര്‍ത്തിലേക്ക് കൈ ചൂണ്ടി ] ...ഇതാണ് സാര്‍ , ക്ഷീണം ആയോണ്ട് നേരത്തെ കിടന്നു..;-)
TTR ടിക്കറ്റില്‍ തലങ്ങും വിലങ്ങും വരച്ചങ്ങു പോയി. ഞാന്‍ കഞ്ചാവ് അടിച്ച സലീം കുമാറിനെ പോലെ ഒന്നും പുടികിട്ടാണ്ട് അങ്ങ് ഇരുന്നു.
["കഥ ഒന്നും ഇല്ല, വിഷുവിന്റെ അന്ന് രാവിലെ  കൃഷ്ണനെ കണികാണാണ്ട്  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ്‌ കൌണ്ടറിലെ ചരക്കു ചേച്ചിനെ കണി കണ്ടു തല്‍കാല് ബുക്ക്‌ ചെയ്യാന്‍ പോയ മാഷിനു തല്‍കാല് പോയി ജെനറല്  പോലും കിട്ടിയില്ല.കണിയും പോയി ബെടിയും പോയി...2 മാസം മുന്‍പേ IRCTC ക്കാര്‍ക്ക് 10  രൂപ കൂടുതല് കൊടുത്തു രാജീവേട്ടന്‍ അങ്ങേര്‍ക്കും ഭാര്യക്കും കൂടെ ടിക്കറ്റ്‌ എടുത്തായിരുന്നു.എന്തോ something  പ്രശ്നം കാരണം രാജീവേട്ടന്റെ വൈഫിനു വരാന്‍ പറ്റിയില്ല, ആ female  ടിക്കെട്ടിലാണ് ഇപ്പൊ മാഷ്‌ hapy journey  ചെയ്യുന്നത്."]
അടുത്ത രംഗം കണ്ടു ഞാന്‍ ഒന്നൂടെ ഞെട്ടി, ഡബിള്‍ ഞെട്ടല്‍ ..!!
വണ്ടി തലശ്ശേരി എതുന്നെ ഉള്ളൂ , നമ്മളെ നേരത്തെ കണ്ട എന്റെ അമ്മേടെ ഫാവിലെ മരുമകള് ടെസ്സ അബ്രഹാം മൊബൈലും കയ്യില്‍ പിടിച്ചോണ്ട് ഇരിക്കുന്നു.പെട്ടന്ന് പാലമരത്തു നിന്നു  ഭാമക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് പോലെ ഒരുത്തന്‍ ദേ അവളുടെ അടുത്ത് ഇരിക്കുന്നു..!! ങേ ..!! ഇതെന്തു മറിമായം ?? ഇവന്‍ ആരാ. ?? എന്തിനു ഇവിടെ വന്നു ?? ഇത്രേം നേരം ഇവന്‍ എവിടെ ആയിരുന്നു ??
അവന്‍ അവള്‍ടെ തോളില്‍ കൂടെ കൈ ഇട്ടു സംസാരം , തുടങ്ങി, അവള്‍ക്കാണേല്‍ ഒടുക്കത്തെ ചിരീം കളീം..!!
എന്റെ പറശ്ശിനി കടവിലെ മുത്തപ്പാ..തിരുവപ്പാ, നായി....!! 5 മിനിറ്റ് മുന്നേ സെന്റി അടിച്ചിരുന്ന ആ കുട്ടി തന്നെ ആണോ ഇത് ?? അല്ല .!! ഞാന്‍ കാണുന്നത് സ്വപ്നമോ ??
ഇവളെ ആണോ ഞാന്‍ ഊട്ടിക്ക്  കൊണ്ടുപോയി ദൂരെ കിഴക്കുദിക്കണ  മാണിക്ക്യ ചെമ്പഴുക്ക ഒക്കെ ഡ്യുയറ്റ് പാടാം എന്നൊക്കെ വിചാരിച്ചത്.അവന്റെ കൈ കളി പരിധി വിടുമ്പോ അവള് കണ്ണും കയ്യും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ചാലിപ്പിക്കുന്നുണ്ട്.
"ഡീ ആശേ ഗിത്താര്‍ വേണ്ടാട്ടോ. " ..നമ്മള് ശശി ആയി..;) ഇതിന്റെ അച്ഛനേം അമ്മയേം ഇത് അറിയിച്ചാലോ ?? വേണ്ടപ്പ..!! എന്തിനാ പാപഭാരം ചുമക്കുന്നെ..
നമ്മള്‍ എത്ര പുണ്യാളന്‍ ആയിട്ട് എന്തു ചെയ്യാനാ. ?? ഈ മാതിരി ഒരെണ്ണത്തിനെ എങ്ങാനും ആണ് കെട്ടാന്‍ കിട്ടുന്നതെങ്കിലോ .. ?? എന്റെ മമ്മീ ജീവിതം അതോടെ തീര്‍ന്നു.ജനിച്ചിട്ട് ഇന്ന് വരെ മൊഫൈല്‍ എന്താണെന്ന് കാണാത്ത ഫേസ്ബുക്ക് എന്താണെന്ന് അറിയാത്ത, നല്ല നാടോടി നൃത്തം പഠിച്ച, ഒരു മുക്കോത്തി പെണ്ണ്..അതെ അത്  മതി...!!
കോഴിക്കോടെത്തിയപ്പോഴേക്കും  അടിച്ച കള്ളിന് വേണ്ടിയുള്ള പവര്‍പ്ലേ മാഷ്‌ എടുത്തു.ഉറക്കത്തില്‍ കിടന്നു കമന്ററി പറയാന്‍ തുടങ്ങി.. അപ്പോഴും നമ്മടെ ചന്ദ്രിയും അവള്‍ടെ  രമണനും ഇരുന്ന ഇരുപ്പില്‍ തന്നെ കത്തി അടിചോണ്ടിരിക്കുവായിരുന്നു.
" ഡോ മാഷേ മിണ്ടാതെ കിടന്നുറങ്ങാന്‍ നോക്ക് ..എനിക്ക് രാവിലെ എണീക്കണം , ലൈറ്റ് ഓഫാക്കുന്ന്ട്ടോ....;-) ഗുഡ് നൈറ്റ് ...!!

No comments:

Post a Comment