Tuesday, June 5

മൂന്ന് “എ ” പ്ലസ്സും ഒരു “ഫുള്ളും”

ടൌണിലെ നമ്പര്‍ വണ്‍ ടൂട്ടോറിയല്‍ സെന്റെറില്‍ പോയി പഠിച്ച തന്റെ  മോള്‍ക്ക്‌ തന്റെ കാശിനു ഓസിനു കള്ളു കുടിക്കുകയും ഫുഡ്‌ അടിക്കുകയും ചെയ്യുന്ന കൂട്ടുകാരന്റെ മോളെക്കാളും എസ്.എസ് എല്‍ .സി  പരീക്ഷക്ക്‌ മാര്‍ക്ക് കുറവ്  ആണെന്നറിയുമ്പോള്‍  എതൊരച്ഛനായാലും മാനസിക വിഷമം ഉണ്ടാവും. അതും A+ കളുടെ എണ്ണം കൂടുതല്‍ ആണെന്ന് കൂടെ അറിഞ്ഞാല്‍ , അത് വരെഇല്ലാത്ത അസൂയയും കുശുമ്പും ,പീനും പിത്തണയും എല്ലാം കൂടെ ഒരുമിച്ചു  കടല് കടന്നു വരും...

റിസള്‍ട്ട്‌ വരുമ്പോള്‍ ഇടിമുട്ടനതിനെക്കാളും ബാസില്‍ എന്റെ മോള് പുഞ്ചാവിയെ ഞെട്ടിക്കും ,”ആ ഞെട്ടലിന്റെ പൊട്ടല്‍ നാളെ എന്റെ വക ഇതേ സ്ഥലത്ത് , ബ്രാന്‍ഡ് നിങ്ങള്ക്ക്തീരുമാനിക്കാം”.എന്ന് വെള്ളമടിച്ചപ്പോള്‍തന്റെ ഗ്ലാസ് മേറ്റ്സിനോട് വാക്ക് കൊടുത്തിട്ടാണ് പുഞ്ചാവിയിലെ ഏക ബിസിനസ്‌കാരനായ [ ബ്ലേഡ് ബ്ലേഡ് ] സോമേട്ടന്‍ അന്നത്തെ അവസാന പെഗ്ഗ് അകത്തു വിട്ടത്.

എടാ സോമാ നിനക്ക് ടൌണില്‍ വലിയ കമ്പനി ഒക്കെ ഇല്ലേ അല്ലെ..??
റിസള്‍ട്ട്‌ നോക്കുമ്പോള്‍  എന്റെ മോള് മാളുവിന്റെ റിസള്‍ട്ടും നോക്കണം എന്ന് കൂടെ ഉള്ള ജഗന്നാഥന്‍ ഏലിയാസ്‌ “ജഗന്‍” അന്ന് പറഞ്ഞപ്പോള്‍ ജയിച്ചിട്ടുണ്ടോ എന്ന് മാത്രം നോക്കിയാ മതിന്നാ  സോമേട്ടന്‍ വിചാരിച്ചേ..!! ബട്ട്‌ സൈബര്‍ കഫെകാരന്‍ ജമാല് 2  പ്രിന്റും എടുത്തു സോമേട്ടന്റെ കയ്യില്‍ കൊടുത്തപ്പോള്‍ സോമേട്ടന്‍ വാപൊളന്നു തീ അടിക്കു പിടിച്ച ബിരിയാണി ചെമ്പ് പോലെ ആയി.ചിലപ്പോള്‍ നമ്പര്‍ മാറിപോയതായിരിക്കും എന്ന്  പറഞ്ഞു ജമാലിനെ കൊണ്ട് വീണ്ടും സ്റ്റാറ്റസ് ചെക്ക് ചെയ്യിപ്പിച്ചു. അല്ലാണ്ട് 3  വിഷയങ്ങള്‍ക്ക്‌ വിദ്യാനികേതനില്‍ പുഞ്ചാവിയില്‍ നിന്ന് കാറില്‍ ട്യൂഷന് പോയി അടിയും തൊഴിയും കൊണ്ട് പഠിച്ച് പരീക്ഷ എഴുതിയ  എന്റെ മോള് ഇവിടെ നില്‍ക്കുമ്പോള്‍ ബസ്സില്‍ എസ്ടി ,എസ്, സി കൊടുത്തു OECക്കുള്ള ലംസംഗ്രാന്റ് മേടിച്ചു പഠിച്ച ഓന്റെ മോള്‍ക്ക്‌  മാര്‍ക്ക് കൂടാന്‍ ഒരു ചാന്‍സും ഇല്ല.പക്ഷെ  വീണ്ടും ഫലം വന്നപ്പോള്‍ ആദ്യം വന്നതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെ തന്നെ ആയിരുന്നു.മാളുവിനെ വെച്ച് നോക്കുമ്പോള്‍ സ്വാതി ആണ് നല്ലോണം പഠിക്കുക.എന്നിട്ടും റിസള്‍ട്ട്‌ വന്നപ്പോ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്ന് സോമേട്ടന്‍ വിചാരിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.


ഹലോ ഫിലിമിലെ മോഹന്‍ലാലിനെ പോലെ രണ്ടു വട്ടം പ്രായപൂർത്തി തികഞ്ഞിട്ടുംവേറെ ജോലിക്കൊന്നും ട്രൈ ചെയ്യാതെ കാശുകാരനായ സോമേട്ടന്റെ ഒന്നിച്ചു കുറച്ച് സാമൂഹിക പ്രവര്‍ത്തനം , ലേശം പഞ്ചാരയടി,  ഇത്തിരി ഡ്രിങ്ക്സുമൊക്കെയായി ആഡംബരപൂര്‍വ്വം  ജീവിക്കുന്ന ആള്‍ക്കാരാണ്, ഷാജി , ജഗന്‍,രവി, വിനു, രാജേഷ്‌, ദുബായി ഷാജി എന്നിവര്‍ .മകള് പരീക്ഷ ജയിക്കുന്ന ദിവസംവെള്ളം കൊണ്ട് വെള്ളാട്ടം നടത്താം എന്ന് സോമേട്ടന്‍ തലേന്ന് കൊടുത്ത വാക്കിന്റെ പ്രതീക്ഷയുംപേറി  ആയിരുന്നു എല്ലാവരും അന്നും കടപ്പുറത്ത്
കൂടിയത്.പക്ഷെ സ്വാതീടെ പെര്‍ഫോമന്‍സ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ട് സോമേട്ടന്‍ ഡെസ്പ്  ആയി.അക്കാരണത്താല്‍ മൊബൈലും ഓഫാക്കി സൈഡ് ആയി.


കള്ളു കുടിയുടെ ബ്രാഹ്മമുഹൂര്‍ത്തം ആയ വൈകുന്നേരം 6  മണി കഴിഞ്ഞിട്ടും സോമേട്ടനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തപ്പോള്‍ നമ്മളെല്ലാം  “ഊള” ആയി എന്ന വിവരം ഷാജിയേട്ടന്‍ ആണ്  എല്ലാരോടും ഷെയര്‍ ചെയ്തത്. കപ്പിനും ചുണ്ടിനും ഇടയ്ക്കു കുപ്പി പോയ വിഷമത്തില്‍ വലയും എഞ്ചിനും വെക്കുന്ന ചായ്പ്പയില്‍ ഇരിക്കുമ്പോള്‍ ആണ് ജഗേട്ടന്റെ മോള് മാളുവും പത്താം ക്ലാസ് ആണല്ലോ എന്ന കാര്യം ബിനുവേട്ടന്‍ ഓര്‍മിപ്പിച്ചത്.
ങേ..!!  അത് ശരിയാണല്ലോ.  നേര്‍ച്ചയ്ക്ക്   അറക്കാന്‍  കോഴിയെ കിട്ടിയ കൊണ്ഫിടെന്‍സ് ഓടെ ഷാജിയേട്ടന്‍ പറഞ്ഞു. ഫോണ്‍ എടുത്തു കുത്തി ബിനുവേട്ടന്‍ജഗേട്ടനെ വിളിച്ചു .
“ഏട ഇല്ലേ ജവ്ന്നാഥാ നീ ?
ഞാന്‍ ബീട്ടില്‍ ഉണ്ട്രാ ..എന്താ കാര്യം ??

നീ ബേം കടപ്രം വാ…ഒരു കാര്യം ഉണ്ട്.!!
ഒകെ..ഇപ്പൊ വരാം..!! കാലി കീശയും തടവി ഇന്നത്തെ കുപ്പീം അപ്പോം എവിടുന്നോ ഒത്തിട്ടുണ്ടെന്ന അതിയായ സന്തോഷത്തില്‍ ജഗേട്ടന്‍ ചായ്പ്പയിലേക്ക് ആഗമനം ചെയ്തു.
അല്ല ജവ്ന്നാഥാ മാളുവും പത്തില്‍ അല്ലെ.. പഠിക്കുന്നെ ?? എങ്ങനെ ഉണ്ട് റിസള്‍ട്ട്‌ ??

ജഗന്‍ : ജയിച്ചിട്ടുണ്ട് ..!!
ജയിച്ചോ ?? എത്ര മാര്‍ക്ക് ഉണ്ട് .. ?
ഇപ്പൊ മാര്‍ക്കൊന്നും ഇല്ലല്ലോ ..എല്ലാം ഗ്രേഡ് അല്ലെ ?? 3 ” A” പ്ലസ്‌  ഉണ്ടെന്ന പറഞ്ഞെ.
രാജേഷ്‌ : ദൈവമേ 3 “എ” പ്ലസാ…ആ .??? സോമേട്ടന്റെ മോള്‍ക്ക്‌ 2 “എ” മാത്രെ ഉള്ളൂ..ട്യൂഷന് പോകാതെ തന്നെ മാളുനു  3 “എ” പ്ലസാ.ചിലവ് ചെയ്യണം ജവ്നാഥാട്ടാ ..!!


കുപ്പി പൈസ കയീന്നു പോകും…!! എസ്കേപ്..!“ എന്ന് ഹെഡിൽ നിന്നും അലർട്ട് കിട്ടിയ ജഗേട്ടന്‍ മുങ്ങാൻ ശ്രമിച്ചെങ്കിലും ബാക്കി എല്ലാ സഹകുടിയന്മാരും കൂടെ അങ്ങേരെ വളഞ്ഞു.കുടുങ്ങി മോനെ..:-)
ഒന്നും പറഞ്ഞാ പറ്റില്ല,3 “എ ” പ്ലസ് ഉള്ളെ അല്ലെ ,ഞങ്ങള്‍ക്ക് കുപ്പി വേണം, ബ്രാന്‍ഡ് നിര്‍ബന്ധോന്നും ഇല്ല..ഇനി രക്ഷ ഇല്ലാന്ന് ഉറപ്പായ ജഗേട്ടന്‍ മൊബൈല്‍ എടുത്ത് പുഞ്ചാവിലെ പ്രധാന ഡിസ്ട്രിബ്യുട്ടര്‍ ആയ കോമള കുട്ടനെ വിളിച്ചു.
കുട്ടാ നീ ഏടെ ഇല്ലേ.. ??
ഞാന്‍ കോട്ച്ചേരി ഉണ്ട് ജവ്ന്നാട്ടാ ..എന്താ കാര്യം ??
ഡാ ഒരു ഫുള്‍ വേണം ..അര്‍ജെന്റ്റ് ആണ്..?? പറ്റുമോ ??
ഹും..ഞാന്‍ സിവില്‍ ക്യൂ നില്‍ക്കുവാ…ഈട ഒടുകത്തെ തെരക്കാ.
ഓഹ്ഹ..[തേടിയ ടെലിഫോണ്‍ കേബിള്‍ കഴുത്തില്‍ ചുറ്റി ]..അപ്പൊ നീ സാധനം കൊണ്ട് വാ…വോഡ്ക മതി വോഡ്ക.  ഓക്കേ ??
ഓക്കേ …ഏറ്റൂ..!!


ശവം കേറ്റിയ ആംബുലന്‍സ് വരുന്നതും നോക്കി ഇരിക്കുന്ന പോലെ കോമളക്കുട്ടനെയും നോക്കി അവരെല്ലാം ഇരുന്നു.കാത്തിരിപ്പിനു വിരാമമായി ഇഡ്ഡലിചെമ്പ് പോലെ ഇരിക്കണ കുട്ടന്‍  ആപ്പിള്‍ ബലൂണ്‍ പോലെ ഇരിക്കുന്ന അവന്റെ വയറ്റത്ത് സാധനവും തിരുകി വെച്ച് വന്നു.സാധനം കിട്ടേണ്ട താമസം ഫസ്റ്റ് റൗണ്ട് ഒഴിയും അടിയും നടന്നത് ബള്‍ബ്‌ കത്തുന്നതിനെക്കാളും വേഗത്തില്‍ ആയിരുന്നു.എല്ലാവര്‍ക്കും ഒഴിച്ച് കൊടുക്കുന്നതിനിടയില്‍ ജഗേട്ടനും നന്നായി വീശുന്നുണ്ട്.രണ്ടു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉള്ളതില്‍ കുഞ്ഞവനായ കുറുക്കന്‍ രാജേഷിനു ബോഡി വെയിറ്റ് താങ്ങാന്‍ അവന്റെ ലെഗ്സിനു പുറമേ മറ്റുള്ളവരുടെ ഹാന്‍ഡ് സപ്പോര്‍ട്ടും വേണം എന്ന നിലയിലായി.

രാജേഷ്‌ :നിങ്ങള്ക്ക് ഒരു കാര്യം അറിയോ ദുബായ് ഷാജിയെട്ടാ ??
എന്തുട രായിഷേ  ??
നിങ്ങള്‍ടെ മരിച്ചു പോയ അനിയന്‍ രാജുവേട്ടന്‍ ആണ് എന്റെ “ഹീറോ” എനിക്കിന്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധന അയാളോടാണ് ..ഐ ലവ് യു..!! കോയി ബാത്ത് നഹി , സംബ്രോം കി സിന്ദഗി , മുഷ്കില്‍ നഹി.!!  ചങ്ങായി മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍ , മോനെ രാജേഷേ നിനക്ക് ആരും ഇല്ലേല്‍ ഞാന്‍ ഉണ്ടെട എന്ന് എപ്പോളും പറഞ്ഞു ഫ്രീ ആയി കള്ളും തല്ലും മേടിച്ചു തരുമായിരുന്നു എന്റെ പൊന്നു രാജുവേട്ടന്‍.ഇത് കേട്ടതും പഴയ മെലോ സീന്‍സ് ഓര്‍മയില്‍ ഫ്ലാഷ് ബാക്ക് അടിച്ച ദുബായ് ഷാജിയേട്ടന്‍ സെന്റി അടിച്ചു 2  പെഗ്ഗില്‍ ഓഫായി മണ്ണില്‍ കിടപ്പായി.


റൗണ്ട് മൂന്നും നാലും കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും ഉള്ളിലെ മദ്യപാനികള്‍ ആക്ടിവേറ്റ് ആയി പ്രവര്‍ത്തനം തുടങ്ങി…
ഇനി ഷാജി അണ്ണന്റെ ബാറ്റിംഗ് പവര്‍ പ്ലേ:
ഫൂ …ആ മൈ*****$%^&ല ^#ക$#വ … സോമന്‍ പൈസകാരന്‍ എന്ന് പറഞ്ഞിട്ട് എന്താ കാര്യം ? ഒരു പത്ത് പൈസക്ക് കൊണം ഇല്ലന്നെ.അവന്റെ മോക്ക് പരീക്ഷക്ക്‌ മാര്കില്ലാന്നും പറഞ്ഞു പഠിച്ചു പാസായ പുള്ളോറെ കുറിച് എന്തിനാ കുറ്റം പറയണേ ?? ആ ശേരെട്ടന്റെ മോന്‍ കിരണിനു 7 “എ” പ്ലസ് കിട്ടിയപ്പോ ആ സോമന്‍ പറയുവാ..സ്പോര്‍ട്സിനു കിട്ടിയ മാര്‍ക്ക് ആണെന്ന് നാണമില്ലാത്തവന്‍.ഓനിക്ക് കുപ്പി മേടിച്ചരാന്‍ പറ്റില്ലേല്‍ അത് പറഞ്ഞാ പോരെ ?? എന്തിനാ ബാക്കി പുള്ളോറെ പ്രാകുന്നെ ?? അവന്റെ സ്റ്റാറ്റസ് വെച്ച് നോക്കുമ്പോ ജസ്റ്റ്‌ പാസായ പോലും നമ്മള്‍ക്ക് ചിലവ് തരണ്ടേ അല്ലെ.. ?? അല്ലെ ബിനു അല്ലെ ?? അല്ലെ ബാബു ?? അല്ലെ ഷാജി ??
ഹും, അത് ശരിയാ.. ?
ഞാന്‍ ആണേല്‍ തന്നേനെ , എന്റെ മോന്‍ പത്തു ജയിക്കട്ടെ  , ഇവിടെ ഞാന്‍ നേര്ച്ച ആയി മുത്തപ്പന്‍ തെയ്യം നടത്തും…:-)
ഹും..എന്തായി അവന്റെ കാര്യം ??
അത് അറിഞ്ഞില്ലേ.. ?? അവന്‍ എട്ടില്‍ വീണ്ടും പൊട്ടി. :-(
പ്രായവും നീളവും കൊണ്ട് പ്ലസ്‌ടു കഴിഞ്ഞു പ്ലസ്‌ ഫോര്‍ ആകണ്ട സമയം ആയി.എട്ടു കടക്കാന്‍ ഇച്ചിരി പാടാ..!!
ആ ഒരൊറ്റ കാരണം കൊണ്ടാ ഞാന്‍ പണ്ട്  എട്ടിന്റെ പകുതിക്കുന്നെ പഠിത്തം നിര്‍ത്തിയെ….:-P


കാറ്റാടി ഇലകള്‍ നിരത്തി വിരിച്ച മണല്പരപ്പിലൂടെ, പാമ്പ്‌ ഇഴയണ പോലെ സ്റ്റെപ് ബൈ സ്റ്റെപ് വെച്ച് നടക്കുമ്പോള്‍ ആണ് ബാബുവേട്ടന്റെ മൊബൈല്‍ ബെല്‍ അടിച്ചത്,
ഹലോ ബാവൂ, ഇത് സോമനാ സോമന്‍.!!
ഇങ്ങനെ പ****ന്റെ പഠിപ്പ് ആക്കല്‍ ഇണ്ടാ സോമേട്ടാ ..സാധനം മേണിക്കാന്‍ പൈസ ഇല്ലേല്‍ നമ്മള് പിരിവിട്ടു ഇറക്കില്ലേ.. ?
അതല്ലട, മാര്‍ക്ക് കുറഞ്ഞു പോയി എന്നറിഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നു പോയെടാ..!! റിസള്‍ട്ട്‌ റീ വാലുവേഷന് കൊടുത്തിട്ടുണ്ട്..!! അത് കഴിഞ്ഞ് ചിലവ് ചെയ്യാം..നീ എല്ലാവരോടും പറഞ്ഞേക്ക്..:-D


വീണ്ടും ഫുള്ള് പൊട്ടാന്‍ പോണു.പെർ‌ഫെക്ഷൻ, അല്ലെങ്കിലും അത് സോമേട്ടന് പണ്ടേ നിര്‍ബന്ധമായിരുന്നു by :-ഷാജിയേട്ടന്‍ ..!!! 

1 comment:

  1. ഫുള്ളങ്ങനെ പൊട്ടട്ടെ.. ഫുള്ളേപ്ലസ് താനെ വരും.

    ReplyDelete