Tuesday, June 19

അറിയാതെ വന്ന “അവള്‍ “

മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനാകുമെന്ന് അവള്‍ ഒരിക്കലും നിനചിട്ടുണ്ടായിരിക്കില്ല.രണ്ടാം ക്ലാസ്ലിലെ മലയാള പാഠപുസ്തകത്തില്‍ പഠിച്ച ” അമ്മ ” എന്ന കവിത അവളും ഞാനും എല്ലാരും ഓര്‍മയില്‍ നിന്നും മറന്നു കളഞ്ഞിട്ടുണ്ടാവും.എങ്കിലും ആ കവിത മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മായാതെ അവളുടെ ഓര്‍മ്മതാളുകളില്‍ എവിടെയോ ഉറങ്ങിക്കിടന്നു.അമ്മയായിരുന്നു അവള്‍ക്കെല്ലാം. !!! ഓമനത്തമുള്ള ആര്‍ക്കും ലാളിക്കാന്‍ തോന്നുന്ന രൂപത്തില്‍ പതുങ്ങി നടക്കുന്നവളും ,വലിയ പല്ലുകളില്‍ നാണം നിറച്ചു ചിരിക്കുന്നവളും , പ്രകൃതിയിലെ എല്ലാ നിറങ്ങളെയും തന്റെ ഒതുക്കിയ ചുരുണ്ട മുടിയില്‍ ഒളിപ്പിക്കുന്നവളും ആയി അവള് വളര്‍ന്നിരിക്കുന്നു അതൊടൊപ്പം തന്നെ അവളുടെ മനസിലെ കോറലുകൾക്ക് ആഴമേറി വരികയും ചെയ്തു.

അവളൊരു ചിത്രശലഭത്തെ പോലെ പാറി നടന്നു,സ്വാതന്ത്ര്യം നിഷേധാത്മകമായ് നിന്നിട്ടും ഇഷ്ടമുള്ള വഴികളിലൂടെയെല്ലാം സഞ്ചരിച്ച്, ഇഷ്ടമുള്ള നിറങ്ങളും, സൗരഭ്യവുമുള്ള പൂക്കളിൽ ചെന്നിരുന്ന് അവയോട് കിന്നാരം പറഞ്ഞു. നിറമില്ലാതെ പെയ്യുന്ന മഴയെയും നിറം പകര്‍ന്നു കൊടുക്കുന്ന പുസ്തകങ്ങളെയും അവൾ പ്രണയിച്ചു. പക്ഷെ ജീവിതവഴിയിലെ പല വളവുകളും തിരുവുകളും അവളെ അക്ഷമരായി കാത്തിരിക്കുകയായിരുന്നു.

കൌമാരത്തില്‍ ഇഷ്ട വിഷയമായ വേദാന്തം പഠിക്കാന്‍ ശങ്കരന്റെ മണ്ണിലേക്ക് പോവാന്‍ വീട്ടുകാരുടെ വിസമ്മതം അവളുടെ കണ്ണുകളെ ഈറന്‍ അണിയിച്ചു.അമ്മ പറഞ്ഞുകൊടുത്ത വഴി എതിര്‍പ്പുകളൊന്നും കൂടാണ്ട് ഞെഞ്ചിലേക്കേറ്റി അവള്‍ നടന്നു.ജീവിതത്തില്‍ ആദ്യമായി വീടുവിട്ടു മംഗലദേവിയുടെ നാട്ടിലേക്ക് അവള്‍ യാത്രയായി. അവിടെ അവളെ വരവേറ്റത് വൈവിധ്യമാര്‍ന്ന ഭാഷാ സംഗീതം ആയിരുന്നു.ദൂരത്തു കാണുന്ന മലനിരകളെ രണ്ടായി കീറിമുറിച്ചു വരുന്ന ഒരു വെള്ളച്ചാട്ടം,ആ കാഴ്ച അവള്‍ക്കു പുതുതായിരുന്നു.പിന്നെയും ഒരു പാട് ദൃശ്യങ്ങള്‍ അവളുടെ മനസ്സില്‍ പതിയാന്‍ കൊതിച്ചു.സൂര്യാസ്തമയവും, നാട്ടിന്‍പുറത്തെ നെല്പാടങ്ങളും ,താമരക്കുളവും ഒക്കെ ആയിരുന്നു അതില്‍ ഏറ്റവും മനോഹരങ്ങളായിട്ടുണ്ടായിരുന്നത്. ഹോസ്റ്റല്‍ മുറിയില്‍ എത്തിയാല്‍ കവിതയും പ്രണയവും പിന്നെ എന്നും ഇലപൊഴിക്കുന്ന ആ വലിയ മരത്തിലും ആയി അവളുടെ ശ്രദ്ധ.

പുതിയ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും പൊരുത്തപ്പെടാന്‍ ഒരു വലിയ യുദ്ധം തന്നെ വേണ്ടി വന്നു.പോരാടി തളര്‍ന്ന അവള്‍ക്കു തന്റെ ഹൃദയ തരംഗങ്ങളെ പിടിച്ചടുക്കുന്ന തരത്തില്‍ ഉള്ള കൂട്ടുകാരെ കിട്ടിയത് വലിയൊരു ആശ്വാസമായിരുന്നു.ഒഴിവു സമയങ്ങളിലെ ക്ഷീണവും മടുപ്പും അവളുടെ ശരീരത്തെ വലിഞ്ഞു മുറുക്കി അവയെ അവള്‍ ഉറക്കം കൊണ്ട് മൂടി.പ്രണയം ഒരു വീഞ്ഞു പോലെ, ഊര്‍ജ്ജത്തിന്‍റെ പരകോടിയില്‍ നീ ഒരു ചൈതന്യമായി തുളുമ്പി,പതിയെ പതിയെ പ്രിയപ്പെട്ടതിനോടും പ്രിയപ്പെട്ടവനോടും ശ്രദ്ധ പതിപ്പിക്കാന്‍ പറ്റാണ്ടായി. അലച്ചിലിന്‍റെ ഓര്‍മ്മകളില്‍ അവള്‍ക്കു അവനെ നഷ്ടമായി .ഒരു വാക്കിന്റെ നഷ്ടം വലിയ ആഴത്തില്‍ അവളുടെ മനസ്സില്‍ പതിഞ്ഞു.ഒരു കാലത്ത് സ്നേഹത്തിനായ് ദാഹിച്ചു നടന്ന അവള്‍ക്കു സ്നേഹം എന്നത് ദുസ്വപ്നം മാത്രം ആയി.കൊഴിഞ്ഞു പോയ വസന്തകാലത്തിന്റെ ഓര്‍മകളായി അവള്‍ അതിനെ മറക്കാന്‍ ശ്രമിച്ചു.താനേ അവള്‍ അവളിലെക്കെന്നെ ഒതുങ്ങുകയായിരുന്നു.യുദ്ധം തോറ്റ യോദ്ധാവിനെ പോലെ നിസ്സംഗയായി അവള്‍ നിന്നു.കാറ്റിന്റെ കുളിരും കണ്ണീരിന്റെ മഴയും നനഞ്ഞു ജീവിത സാഹചര്യങ്ങളോട് ആ അവള്‍ പോരടിച്ചു.അവളുടെ നിശ്ചയയാഥാര്‍ത്ഥ്യം വഴിമുടക്കി ആയി നിന്ന വേദനകളും വിഷമങ്ങളെയും കാറ്റില്‍ പറത്തി.

ആദ്യം നോക്കിയപ്പോള്‍ അരികിലെന്നു തോന്നി, അവിടെ എത്തിപെടാന്‍ വേണ്ടി അവള് ഒരുപാട് നടന്നു.നടന്നടുക്കുന്തോറും അകലം കൂടി കൂടി വന്നപോലെ തോന്നി, എന്നാലും വിട്ടുകൊടുക്കാന്‍ കൂട്ടാക്കാണ്ട് അവള്‍ വീണ്ടും വീണ്ടും നടന്നു.തീരുമാനിച്ചുറപ്പിചിറങ് ങിയ അവള്‍ അവിടെ എത്തിപ്പെടുകതന്നെ ചെയ്തു. അവസാനം കണ്ണുകള്‍ തുറകാനാവാത്ത വിധം പ്രകാശത്താല്‍ മൂടപെട്ടു കഴിഞ്ഞിരിക്കുന്നു.ആഹ്ലാദത്തിന്റെ അനന്താശ്രുക്കള്‍ പൊഴിയാന്‍ തയ്യാറായിരിക്കുന്നു.വിജയത്തിന്റെ പരകോടിയില്‍ ചെന്നിട്ട് അതിലോലമായി മന്ദഹസിച്ച് ഉള്ളില്‍ നേര്‍ത്തൊരു നോവു പേറി അനാദിയായ ആ നാദത്തിലേയ്ക്കു തന്നെ ഒടുവില്‍ മടക്കം.” ഞാന്‍ സ്വയം പഴമയില്‍ ഇടം തേടുന്നു.. ആത്മപാതയില്‍ എന്നേ അവളോടൊപ്പം ഉണ്ടെന്നറിയാതെ ഞാന്‍ വിദൂരതയില്‍ നിന്നു മാത്രം എല്ലാം കാണുന്നു...!!

രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ഇപ്പൊ നിങ്ങള്‍ക്ക് ഉത്തരം വേണ്ടത്….
ചോദ്യം നമ്പര്‍ 1 , ഈ “അവള്‍ ” ആരാണെന്നു ?? …ഉത്തരമില്ല
ഒറ്റവാക്കില്‍ പറയാനും ആവില്ല .എന്നില്‍ തന്നെയുള്ള മറ്റൊന്ന്.. ,മനുഷ്യന്‍ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം,ബുദ്ധനും ശങ്കരനും, അവരും തേടിയത് ഇതേ ചോദ്യത്തിനുത്തരം,….അവരാരും അറിഞ്ഞിട്ടില്ല അതിനുത്തരം തേടാനുള്ള നിയോഗമാണ്,എന്റെ ഈ മനുഷ്യജന്മവും …!!
ചോദ്യം നമ്പര്‍ 2, ഞാന്‍ എന്തിനാണ് ഇത് എഴുതിയത് എന്ന് ??.. ഉത്തരം ലളിതം,വെറുതെ, ഒരു രസത്തിന് , ഒരു തമാശക്ക്….ഒരു കിറുക്കന്‍ സ്വപ്നത്തിന്റെ പുറകെ തിരിച്ച യാത്ര…;-)

No comments:

Post a Comment