Wednesday, May 9

രഞ്ജിത്ത് ഏലിയാസ് ഇഞ്ചിക്കാടന്‍ ..!!–അല്ല–!!, “ഇന്ദുചൂഡന്‍”

♪♫…..അമ്മേ നിളേ നിനക്കെന്തു പറ്റി
മനസിന്റെ ജാലക കാഴ്ചകള്‍ വറ്റി.
കണ്ണുനീര്‍ വറ്റി,……….♪♫

ഞാന്‍ രഞ്ജിത്ത്, വീട്ടില്‍ എല്ലാരും രഞ്ജി, രയിഷ് എന്നും , അടുത്ത കൂട്ടുകാര് ഇഞ്ചിക്കൊടി,ഇഞ്ചിക്കാടന്‍ എന്നൊക്കെ അഡീഷണലായും വിളിക്കും .തൈക്കടപ്പുറം ഐസ് പ്ലാന്റിന്റെ മുന്നില് വീട് ഉള്ള തോണിയില്‍ പോണ പഴയബ്ലാക്ക് ബെല്‍റ്റ്‌ രവിയേട്ടന്റെയും ആറങ്ങാടി മാര്‍കെറ്റില്‍ മീന്‍ കച്ചവടം ചെയ്യുന്ന ലളിതേട്ടിയുടെയും പ്രോഡക്റ്റ് നമ്പര്‍ വണ്‍ ആയി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറൂകളുടെ ആദ്യത്തില്‍ ജനനം.അച്ഛനോടുള്ള അതിയായ ആരാധന കാരണം അങ്ങേരു പണിക്കു പോകുന്ന ദിവസങ്ങിളില്ലാം കാലത്ത് 4 മണിക്ക് എണീറ്റ് തലേന്ന് രാത്രി ബാലന്‍സ് വന്ന പഴം ചോറും മതി കറിയും അച്ഛന്റെ കൂടെ ഷെയര്‍ ചെയ്തു  കഴിച്ചാണ് ഞാന്‍ എന്റെ  ബോഡി സര്‍വീസിനൊന്നും കേറ്റാണ്ട് മുന്നോട്ട് കൊണ്ട് പോകുന്നത്.

ഒന്നാം ക്ലാസ് മുതലേ പഠിക്കാന്‍ വല്ല്യമിടുക്കന്‍  ആയിരുന്ന ഞാന്‍  ക്രിക്കറ്റ്‌ കളിയിലും കുട്ടിയും കോലിലും എല്ലാം കട്ടപുലി ആയിരുന്നു.ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആറ്.സി-ക്കെതിരെ ഒരോവറിലെ നാല് ബോളും സിക്സര്‍ പറത്തിയ എന്നോട് അന്നത്തെ ഡ്രില്‍ മാഷ്‌ ആയ രമേശന്‍ മാഷ്‌ നിനക്ക് ഭാവിയില്‍ ആരാവണം എന്ന് ചോദിച്ചപ്പോള്‍ താരജാഡകളൊന്നും ഇല്ലാണ്ട് ഞാന്‍ പറഞ്ഞു .എനിക്ക് ” റൊണാള്‍ഡോ” ആയമതി മാഷെ.!!ആറ്. ബി യുടെ അന്നത്തെ റാണി ആയിരുന്ന ഉണ്ടക്കണ്ണി സരിഗയെ സാക്ഷി നിര്‍ത്തിയാണ് ഞാന്‍  ആ നാല് ബോളും അതിര്‍ത്തി കടത്തിയത്.ഗോദ്രേജിന്റെ പൂട്ട് ഇട്ടു പൂട്ടിയ അവള്‍ടെ ഹൃദയതിലെക്കുള്ള  എമര്‍ജന്‍സി Exit  എന്റെ  ബാറ്റിങ്ങില്‍ തവിടുപൊടി ആയതും നീ ആണെടാ എന്റെ മഹേന്ദ്ര സിംഗ് ധോണി എന്ന് അവള് അന്ന് രാത്രി എനിക്ക് എസ് എം എസ് അയച്ചതും ആണ് എന്റെ  പ്രേമ കഥകളുടെ തുടക്കം.അവിടുന്നങ്ങോട്ട് ആകാശവും മേഘവും പോലെ , അലകടലും അന്തിനിലാവും പോലെ പ്രണയത്തിന്റെയും പ്രസാദത്തിന്റെയും മേച്ചില്‍ പുറങ്ങളില്‍ ഞങ്ങള്‍ അലഞ്ഞു നടന്നു.കാറ്റിന്റെ കനിവും തുലാവര്‍ഷ മഴയും നനഞ്ഞു അങ്ങനെ അങ്ങനെ ..;)

ചക്കരയും ഈച്ചയും പോലെ ആയ ഞങ്ങടെ  ബന്ധത്തിന് ആകെ ഉണ്ടായ വെല്ലുവിളി മൂപ്പില്‍ നായരുടെ മൂത്തമോന്‍ രാമകൃഷ്ണന്‍ ആയിരുന്നു.കാശുകാരനായ അവന്‍ കണ്ണ് വെച്ച ചരക്കു ആയിരുന്നു ഉണ്ടക്കണ്ണി  സരിഗ.പ്രേമം കുരുമുളകിന്റെ വള്ളിപോലെ വളര്‍ന്നു പന്തലിച്ചപ്പോള്‍ എന്റെ  പഠിത്തത്തിന്റെ സ്റ്റാറ്റിറ്റിക്സ്‌ ഷെയര്‍ മാര്‍കെറ്റ് ഇടിയണ പോലെ താണു.എട്ടാം ക്ലാസിലെ  ഓണപരീക്ഷയില്‍ മൂന്ന് വിഷയത്തിനു പത്തില്‍ താഴെ സ്കോര്‍ ചെയ്ത ഞാന്‍ ആ വര്‍ഷത്തെ മെയ്‌ 2 -നു റിസള്‍ട്ട്‌ വന്നപ്പോ വാവിട്ടു കരഞ്ഞു.

എട്ടാം ക്ലാസ് 1st  റാങ്കോടെ തോറ്റുപോയി ഞാന്‍ പഠിത്തം അവസാനിപ്പിച്ചതിന്റെ പാര്‍ട്ടി , കടപ്പുറം സ്കൂളിന്റെ പിറകില്‍ ഉള്ള കാറ്റാടി കൂട്ടത്തില്‍ വെച്ച് നടക്കുന്ന ദിവസം.പോള്‍ ആസാദ് എന്ന എന്റെ ബെസ്റ്റ് ഫ്രണ്ടിനെ രാമകൃഷ്ണന്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ചു വയറ്റില്‍ കേറ്റി. എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാതെ ഞാനും ബാക്കി ഉള്ള എന്റെ കൂട്ടുകാരും നോക്കി നിന്നു.രാമകൃഷ്ണനും അവന്റെ തന്ത പടി മൂപ്പില്‍ നായരും പിന്നെ അങ്ങേരുടെ ഉറ്റ ചങ്ങാതിയും കേരള രാഷ്ട്രീയത്തിലെ അല്ലു അര്‍ജുനും ആയ മണപ്പള്ളി മാധവന്‍ നമ്പ്യാര്‍ അണ്ണനും ഒക്കെ കൂടെ പോള്‍ ആസാദിനെ കൊന്നത് ഞാന്‍ ആണെന്ന് വരുത്തി തീര്‍ത്തു.കരാട്ടെ കളിച്ചല്ലാണ്ട് എന്റെ മോന്‍ ഒരു ഉറുംബിനെ പോലും കൊല്ലില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന എന്റെ അച്ഛന്‍ പോലും തദവസരത്തില്‍ എന്നെ കൈവിട്ടു.കോടതി എന്നെ 6 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു…:-( അത് വരെ നിഴല് പോലെ കൂടെ ഉണ്ടായ സരിഗയും എന്നെ കണ്ണൂര്‍ ജയിലില്‍ അടച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അവള്‍ടെ ഫേസ്ബൂക്കിലെ Relationship  സ്റ്റാറ്റസ് “ സിംഗിള്‍ ” എന്നാക്കി...:-(

ജയിലില്‍ വെച്ച് ,ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവരെ ഞാന്‍ തേടിപ്പിടിച്ച് റിക്വസ്റ്റ് കൊടുത്ത് അക്കൌണ്ടില്‍ Add  ചെയ്തു.എന്നെ ആറ് വര്ഷം ജീവിക്കാന്‍ പ്രേരിപ്പിച്ച ഘടകം മണപ്പള്ളി മാധവന്‍ നമ്പ്യാര്‍ എന്ന ഉജാല മുക്കിയ ഷര്‍ട്ടുകാരന്റ മുഖം ആയിരുന്നു.ഞാന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ദിവസം ആഘോഷമായി തന്നെ നമ്പ്യാരുടെ അടുത്ത് പകരം വീട്ടണം എന്നും  അതിനു വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്തു തരുമെന്നും എന്റെ  എല്ലാ ജയില്‍മേറ്റ്സും വാക്കുതന്നു.

മഹാലഷ്മി ഓട്ടോ വിളിച്ചു വന്നപ്പോള്‍ പെട്രോള്‍ കമ്പനിക്കാരുടെ ഹര്‍ത്താല്‍ ആണല്ലോ എന്ന് പറഞ്ഞ പോലെ ,ഞാന്‍ പുറത്തിറങ്ങുന്നതിന്റെ  തൊട്ടു തലേദിവസം വാര്‍ധക്യസാഹചമായ അസുഖത്തെ തുടര്‍ന്നു നമ്പ്യാര് തട്ടിപോയി.സഞ്ചയനം രണ്ടു ദിവസം കഴിഞ്ഞു  സോമാലിയയില്‍ ചിട്ടികമ്പനി നടത്തുന്ന അങ്ങേരുടെ മകന്‍ പവിത്രന്‍ വന്നതിനു ശേഷം ഉണ്ടാകും എന്ന് മാതൃഭൂമി പേപ്പറിന്റെ ചരമക്കോളത്തില്‍ വായിച്ചു.

നാട്ടിലേക്കു തിരിച്ചു പോകുമ്പോള്‍ ചുമ്മാ പോയ ഒരു ഗുമ്മു കിട്ടില്ല എന്ന് ഉറച്ചു വിശ്വസിച്ച ഞാന്‍ നമ്പ്യാരുടെ ചിതാഭസ്മം പുഴയില്‍ ഒഴുക്കുന്നത് തടഞ്ഞു ഹീറോ കളിക്കാം എന്ന് പ്ലാന്‍ ചെയ്തു. പവിത്രനും കൂട്ടരും വരുന്ന സമയം  കറക്റ്റ് ആയി അറിയതോണ്ട് വെളുപ്പിന് 6 മണിക്കേ പോയി ഞാന്‍ പുഴയില്‍ മുങ്ങാം കുഴി ഇട്ടു നിന്നു.പണ്ടാരം അവര് ജാഥ ആയി ഇങ്ങു എത്തിയപ്പോഴേക്കും മണി 9  കഴിഞ്ഞു.ഞാന്‍ ആണേല്‍ ആ സമയം ആയപ്പോഴേക്കും തണുത്ത് വിറച്ചു മഴ കൊണ്ട കാക്കയെ പോലെ ആയി.എന്റെ കൂട്ടുകാരന്‍ ജയകൃഷ്ണനും പിള്ളേരും പവിത്രന്റെ ജാഥയെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് തടഞ്ഞു. ഞാന്‍ സ്ലോ മോഷന്‍ ഒക്കെ കഴിഞ്ഞു പവിത്രന്റെ അടുത്തേക്ക് പോയി.അവിടെ കണ്ട എല്ലാവന്മാരെയും “മോനെ  ദിനേശാ ” എന്ന് അഭിസംഭോധന ചെയ്തു സംസാരിച്ചു.ഭാഗ്യത്തിന് എന്റെ  ഡയലോഗുകളിലും മീശപിരിയിലും പവിത്രന്‍ വീഴുകയും അവര് വന്ന വഴിതന്നെ തിരിച്ചു പോവുകയും ചെയ്തു…:-)

ജയിലില്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ പല്ലുതേപ്പും കുളിയും with ഒന്നും രണ്ടും കഴിച്ചു  ശീലിച്ച ഞാന്‍.കുറെ നേരം പുഴ വെള്ളത്തില്‍ മുങ്ങി കിടന്നതിന്റെ സൈഡ് എഫെക്റ്റ് എന്നോണം പനിയും ചുമയും പിടിച്ചു 2 ദിവസം കിടപ്പിലായി.
ഇത്രേം കാര്യം ചെയ്തതിന്റെ ചിലവു കണക്കുകൂട്ടി നോക്കിയപ്പോള്‍ രൂപ 30000  കടം…!!
ശെടാ ഇതൊക്കെ എങ്ങനെ വന്നു എന്ന് ജയക്രിഷ്ണനോട് ചോദിച്ചപ്പോള്‍ അന്ന് എന്റെ പിറകെ വന്ന ആള്‍ക്കാര്‍ക്ക് ബിരിയാണി വാങ്ങി കൊടുത്ത വകയില്‍  പൊട്ടിയതാണെന്ന് അവന്‍ പറഞ്ഞു.
കാശ് പോണേല്‍ പോട്ടെ അണ്ണാ..!! സംഗതി ഉഷാറായില്ലേ ??
ഹും, അതായി …:-P

കുനിയുമ്പോൾ കീറാത്ത ട്രൌസർ പോലുമില്ലാത്ത ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ ഒളിമ്പിക്സിൽ സ്വർണ്ണം കിട്ടുന്നത് സ്വപ്നം കാണുന്നത് പോലെ എന്റെ അച്ഛനും എന്നെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു.ഞാന്‍ ചെയ്തു കൂട്ടിയ കൂതറതരങ്ങള്‍ അറിഞ്ഞ എന്റെ അച്ഛന്‍ അന്ന് മൊത്തം പുഞ്ചാവിയിലെ വീട്ടില്‍ കഞ്ചാവ് അടിച്ച കോഴിയെ പോലെ ആയിരുന്നു.ഞാന്‍ വീട്ടില്‍ എത്തി എന്ന് അറിഞ്ഞതിന്റെ രണ്ടാം ദിവസം അച്ഛനും അമ്മയും അമ്മാമ്മേടെ വീട്ടിലെ താമസം അവസാനിപ്പിച്ച് എന്റെ കൂടെ ചേര്‍ന്നു.പിറകെ നടക്കുന്നവനെ കാണുമ്പോ മുങ്ങി നടക്കുന്ന പെണ്ണിനെ പോലെ അച്ഛനെ കാണുമ്പോ ഞാനും മുങ്ങി നടന്നു.അവസാനം ബ്ലാക്ക് ബെല്‍റ്റ്‌ രവി എന്നെ പിടിച്ചു ..എന്നിട്ട് ചോദിച്ചു....

എന്താ ഇഞ്ചിക്കാടന്റെ ഫ്യൂച്ചര്‍ പ്ലാന്‍ ??
ഞാന്‍: ഒന്നും തീരുമാനിച്ചില്ല, സന്തോഷേട്ടന്റെ കൂടെ തേപ്പിന്റെ പണിക്കു പോയ കൊള്ളാന്നുണ്ട്..;-)
അച്ഛന്‍: കണ്ട സിമന്റിലും മണ്ണിലും കുളിക്കാന്‍ അല്ല നിന്നെ ഞാന്‍ വളര്‍ത്തിയത്‌. നീ ഇനിയും സ്കൂളില്‍ പോണം “8″ ഇല്‍ വെച്ച് നിന്നുപോയ നിന്റെ പഠിത്തം continue  ചെയ്യണം.
ഞാന്‍ :അച്ഛന്‍ എന്ത് തേങ്ങയാ ഈ പറയണേ ?? ഇതിപ്പോ കൊല്ലം എത്ര പോയി ഞാന്‍ 6 കൊല്ലം ആയില്ലേ ടച്ച്‌ വിട്ടിട്ട് ..സോറി ഇനി പറ്റില്ല.
അച്ഛന്‍: നീ ബെല്ല്യ ആളൊന്നും  ആക്കണ്ട രഞ്ജി നാള ഞാന്‍ സ്കൂളില്‍ പോയി നിന്നെ വീണ്ടും ചേര്‍ക്കും നീ പോയി പഠിക്കണം.പഠിച്ചു പഠിച്ചു നീ സിവില്‍ സപ്ലൈസില്‍ ക്യൂ നില്‍ക്കുന്നത് എനിക്ക് കാണണം.
ഞാന്‍ : പറ്റില്ല അച്ഛാ, ഇതിപ്പോ പണ്ട് ഒക്കത്തെടുതോണ്ട്  നടന്ന പിള്ളേരുടെ കൂടെ പള്ളിക്കൂടത്തില്‍ പോയി ഇരിക്കുകാ എന്ന് പറഞ്ഞാല്‍ , ശേ ..!! എന്നെ കൊണ്ട് പറ്റില്ല.
അച്ഛന്‍: നീ പോണം.എന്തായാലും പഠിക്കാന്‍ പോണം
ഞാന്‍: ഇല്ല,
അച്ഛന്‍: പോടാ, മോനെ,
ഞാന്‍:ഇല്ല , അച്ഛാ, ആവില്ല..(ഞാന്‍ വേറെ ഒന്നും പറയാന്‍ കിട്ടണ്ടാങ്ങനെ നിന്നു.).എനിക്ക് വയ്യ..!!
അച്ഛന്‍: (നെഞ്ചത്ത് കൈ വെച്ചോണ്ട് ) ..നിന്റെ അച്ഛനാട പറയണേ സ്കൂളില്‍ പോടാ ..
അത് കേട്ടപ്പോ എനിക്ക് വിഷമം സഹിക്കവയ്യാതെ ആയി..വാട്ട് എ f**k …ഇങ്ങേരു “കിരീടം” സിനിമ വീണ്ടും കണ്ടു എന്നാ തോന്നുന്നേ..:(
അച്ഛന്റെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ വീണു നമിച്ചു.വീണ്ടും സ്കൂളില്‍ പോയി തുടങ്ങി..!!


ഞാന്‍ നല്ലവനായി തിരിച്ചു വന്നു എന്നറിഞ്ഞ സരിഗ കേരള മാട്രിമോണിയില്‍ എന്റെ പേരിലുള്ള പ്രൊഫൈലില്‍ Intrest ഉണ്ടെന്നു പറഞ്ഞു ഒരു Message അയച്ചു.ഒരേ നാട്ടിലാണെങ്കിലും ഞാനും  സരിഗയും  തമ്മില്‍ നേരില്‍ കാണുന്നത് വല്ലപ്പോഴുമായിരുന്നു. കുറേ കാലത്തിനു ശേഷം നാട്ടിലെ ഒരു കല്ല്യാണത്തിനാണ് ഞാനും അവളും  കണ്ടുമുട്ടിയത്. പഠിക്കുന്ന വിവരങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ സരിഗ കമ്പ്യൂട്ടര്‍ ക്ലാസ്സിന് പോകുന്നുണ്ടെന്നു പറഞ്ഞു. അപ്പോള്‍ എന്റെ  ഇ.മെയില്‍ ഐ.ഡി. അവള്‍ക്ക് കൊടുത്തു. അതിനു ശേഷം കമ്പ്യൂട്ടര്‍ പഠിക്കുന്നയിടത്ത് നിന്നും സരിഗ ഇടയ്ക്കിടയ്ക്ക് “ഹായ്.. ഹൌ ആര്‍ യു…” എന്നൊക്കെ മെസ്സേജസ് അയക്കാറുണ്ടായിരുന്നു. ഞാന്‍ ക്ലാസിലാണെങ്കിലും അതിനു റിപ്ലൈ ചെയ്യും. അതില്‍ കൂടുതലൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല.

എത്രയായാലും കല്ല്യാണം കഴിക്കാത്ത ചെക്കനും പെണുമല്ലേ, ഇത്രക്കങ്ങു ഡീസന്റ് ആയാല്‍ നാട്ടിലെ ഐസ്ക്രീം പാര്‍ലെര്‍കാര്‍ക്ക് കച്ചവടം കുറഞ്ഞു പോകില്ലേ   കുറച്ച് കഴിഞ്ഞപ്പോള്‍ മെസ്സേജുകളില്‍ എങ്ങനെയോ പ്രണയ വൈറസുകള്‍ കടന്നു കൂടി. അതു കൊണ്ട് കമ്പ്യൂട്ടറിനോട് പോയി പണി നോക്കാന്‍ പറഞ്ഞ്  ഞങ്ങള്‍ രണ്ടും  ഫോണില്‍ സംസാരം തുടങ്ങി. ഒന്നു രണ്ടു മണിക്കൂറൊക്കെ നിന്ന നില്പില്‍ സംസാരിക്കും. അതും പോരാഞ്ഞു എല്ലാ ദിവസവും രാവിലെ ടൌണിലെ ഓട്രഷ സ്റ്റാന്‍‌ഡിനടുത്തുള്ള വാകമരത്തിന്റെ ചുവട്ടില്‍ വെച്ച് കണ്ടും സംസാരിക്കും.പക്ഷേ പ്രണയവും കള്ളിന്റെ ഏമ്പക്കവും എത്ര നേരമാണെന്നു വെച്ചാണ് അടക്കി വെക്കുന്നത്.!! അതു പുറത്തേക്ക് വരുമല്ലോ. പല വഴിയിലൂടെ! ഒരു ദിവസം നല്ലവനായ ഏതോ നാട്ടുകാരന്‍‌ ആ പ്രണയ വിവരം സരിഗയുടെ വീട്ടില്‍  അറിയിച്ചു ഫസ്റ്റ് പ്രൈസ് മേടിച്ചു.

വേറെ ജാതിയിലുള്ളവനും സര്‍വോപരി ജൈല്‍പുള്ളിയും ആയ ഞാനും ആയുള്ള അവളുടെ  ബന്ധം അവളുടെ അച്ഛനെ ഞെട്ടിപ്പിച്ചു. “ആ നായിന്റെ മോന്റെ ദൃഷ്ടി പതിഞ്ഞാല്‍ പിഴച്ചു” പോകുമെന്ന് ആരൊക്കെയോ ചേര്‍ന്ന്  സരിഗയ്ക്ക് ക്ലാസ് എടുത്തു കൊടുത്തു.ഞങ്ങടെകൂട്ടുകെട്ട് പുരോഗമന മതേതര കുടുംബ പ്രസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് അവളുടെ അമ്മ അന്ന് അവരുടെ വീട്ടില്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ മീറ്റില്‍  അവതരിപ്പിച്ച പ്രമേയം ‘അഞ്ച് മിനിട്ട് നേരം നീണ്ടു നിന്ന മാരത്തോണ്‍‌ ’ ചര്‍‌ച്ചയില്‍‌ യാതൊരു ഭേദഗതിയുമില്ലാതെ അംഗീകരിച്ചു. എന്തു വിധേനയും ആ പിന്തിരിപ്പന്‍‌ ജാതി കൂട്ടുകെട്ട് അവസാനിപ്പിക്കാനും അല്ലാത്ത പക്ഷം റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടി കളയും എന്നും തീരുമാനം ആയി…!!

പിറ്റേന്ന് നീലേശ്വരം ബസ്റാന്റിലെ ഐസ്ക്രീം കടയില്‍ നിന്നും ഷാര്‍ജ ഷേക്ക്‌ കുടിചോണ്ടിരിക്കുംബോഴാണ് തലേന്ന് പാസായ പ്രമേയത്തിന്റെ കാര്യം അവള്‍  എന്നോട് പറഞ്ഞത്. അവളുടെ വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ അന്തംവിട്ടു വണ്ണംവെക്കുന്നതും പിന്നെ അവിടെ ഒരു ഉറവ പൊട്ടി വെള്ളപ്പൊക്കം ഉണ്ടാകുന്നതും, കോറത്തുണി കീറിയതു പോലെ പൊട്ടിക്കരയുന്നതും കണ്ട്, ഞാന്‍ ഷാര്‍ജഷേക്ക്‌ സ്ട്രോ ഇട്ടു വലിച്ചു വലിച്ചു കുടിച്ചു.
വെവ്വേറെ ജാതി ആയത് കാരണം വീട്ടുകാര്  സമ്മതിച്ച് അവളെ  കല്ല്യാണം കഴിക്കുകയെന്നതൊന്നും ഒരു കാലത്തും നടക്കുന്ന കാര്യമല്ലെന്നും, അവളെ മറക്കുന്നതാണ് നല്ലതെന്നുമായിരുന്നു എന്റെയും  അഭിപ്രായം. വീട്ടുകാരെ ധിക്കരിച്ച് കല്ല്യാണം കഴിച്ചാല്‍‌ തന്നെ അതൊന്നും വിജയിക്കില്ലെന്നു പല ആളുകളുടെയും അനുഭവം ഉണ്ടെന്നും ഞാനും വച്ചുകാച്ചി, ഷെയ്ക്കിന്റെ പൈസ അവളെ കൊണ്ട് കൊടുപ്പിച്ചു ഞാന്‍ പുറത്തേക്കിറങ്ങി പോയി…!!—— ***&***——-!!

2  കൊല്ലം കഴിഞ്ഞു  10 ആം ക്ലാസിലെ പരീക്ഷയില്‍ എന്റെ കൂടെ ഉണ്ടായിരുന്ന  എല്ലാ കോഴികുഞ്ഞുങ്ങളും A+ മേടിച് ജയിച്ചതിന്റെ പാര്‍ട്ടി നമ്മടെ പഴയ കാറ്റാടി കൂട്ടത്തില്‍ വെച്ച് നടത്താന്‍ ഒരു ദിവസം ഉച്ചക്ക് സ്ഥലം നോക്കാന്‍ പോയപ്പോളാണ്  കടല്‍ക്കരയക്ക് ചെരിച്ചു വെച്ചിരുന്ന തോണിയുടെ മറവില്‍  മധുവും ഷീലയും കളിച്ചോണ്ട് ഇരിക്കുകയായിരുന്ന രണ്ട് യുവമിഥുനങ്ങളെ ഞാന്‍ കണ്ടത്. പെട്ടന്ന് അത് സരിഗ ആണോ എന്ന് എനിക്ക് തോന്നി.ഒരിക്കല്‍ കൂടി നോക്കിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു , അത് അവള് തന്നെ ആയിരുന്നു എന്ന്.ലൈന്‍ കമ്പിക്കു പിടിച്ചു ഷോക്ക് അടിച്ചപോലെ നിന്ന ഞാന്‍ അവളുടെ കൂടെ ഉണ്ടായിരുന്നത് ആരായിരുന്നു എന്ന് നോക്കിയപ്പോള്‍ ഞെട്ടി തരിച്ചു കോണ്‍ തിരിഞ്ഞു പോയി.bocoz , അത് രാമകൃഷ്ണന്‍ ആയിരുന്നു.പഴയ മൂപ്പില്‍ നായരുടെ മോന്‍..:-( x-(

"അതെ, പെണ്ണിന് അന്നും ഇന്നും പ്രിയം പണത്തിനോട് ആയിരുന്നു"….:-P

No comments:

Post a Comment