“വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്കതീതമായി
ഓര്‍മ്മയുടെ ഏകാന്തമായ കൂടുകള്‍ ഉണ്ട്.പകലില്‍ അലഞ്ഞു തിരിഞ്ഞ ആശകള്‍
എനിക്ക് കേള്‍ക്കാനായി രാത്രി തിരികെ വന്നു നിശബ്ദമായി എന്റെ ഹൃദയത്തെ
മുട്ടി വിളിക്കും. കാലം ചെല്ലുംതോറും കടന്നു പോയ കണ്ണീരിന്റെ
രാത്രികള്‍ക്ക് നേരെ നോക്കുമ്പോള്‍ വൈഷമ്യങ്ങള്‍ നിറഞ്ഞ ജീവിതവും
സന്തോഷമായി തോന്നും……..”
“ഓര്‍മയില്‍ നിന്നൂര്‍ന്നു വീണൊരു കാവ്യ ശീലില്‍ ഞാന്‍-
എന്റെ ജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു..”
ഒരു മൂന്ന് മൂന്നര വയസുള്ളപ്പോള്‍ അച്ഛന്റെ മൂത്ത ചേച്ചിയുടെ ഇളയ മകന്‍ സുരേശേട്ടന്‍റെ കൈയും പിടിച്ച് വീടിനടുത്തുള്ള അങ്കണ്‍വാടിയില്‍ പാത്തുമ്മാന്‍റെ വളപ്പിലെ കൂടെ നടന്നു പോവുന്നിടത്താണ് എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്.വൈകുന്നേരം 3 മണി വരെ ആണ് അവിടുത്തെ പഠിത്തം.ഉച്ചയ്ക്ക് ഉറക്കം നിര്‍ബന്ധം ആണ്.ഉറക്കം ഉണരുമ്പോഴേക്കും അങ്കണവാടി മുഴുവന്‍ വൈക്കുന്നെരത്തെ തരിയുടെ മണം പരന്നിട്ടുണ്ടാവും. പണ്ട് അവിടുന്ന് കഴിച്ച ഗോതമ്പ് തരിയോളം അസാദ്യമായ മണവും രുചിയുമുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല.3 മണി ആവുമ്പോള്‍ എല്ലാരേയും വിളിച്ചുണര്‍ത്തി നിരത്തി ഇരുത്തി ഭക്ഷണം ഉണ്ടാക്കുന്ന ബിന്ദു ചേച്ചി എല്ലാര്ക്കും തരി വിളമ്പി തരും. അത് കഴിച്ചു കഴിയുന്നത് വരെ എന്‍റെ നോട്ടം മൊത്തം എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാന്‍ വരുന്ന ബീന ചേച്ചി വരുന്ന വഴിയില്‍ ആയിരിക്കും.എല്ലാര്‍ക്കും കൊടുത്തു കഴിഞ്ഞു ബാക്കി തരി ഉണ്ടെങ്കില്‍ ടീച്ചറുടെ അനുമതിയോടെ ബീനചേച്ചി കൊണ്ട് വരുന്ന പ്ലാസ്റ്റിക് കവറില്‍ ഞങ്ങള്‍ അത് വീട്ടിലേക്ക് കൊണ്ട് പോയി എല്ലാരും കൂടെ പഞ്ചസാര ചേര്‍ത്ത് കഴിക്കും.ഒരു പാട് ദിവസങ്ങളില്‍ അതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും രാത്രിത്തെ അത്താഴം.
സുരേശേട്ടനും ബാബു ഏട്ടനും ഒക്കെ കടപ്പുറം സ്കൂളിലെ പഠിത്തവും വൈദ്യരുടെ പറമ്പിലെ പുളിയും, മാങ്ങയും കക്കലും ഒക്കെ കഴിഞ്ഞു വൈകുന്നേരം എന്‍റെ അമ്മയുടെ അടുത്ത് സ്ലേറ്റും പെന്‍സിലും കൊണ്ട് പഠിക്കാന്‍ ഇരിക്കും.കൗതുകത്തോടെ ഞാനും അവരുടെ കൂടെ പോയി അതും നോക്കിയിരിക്കും.ഒന്നര രണ്ടു വയസുള്ളപ്പോള്‍ തന്നെ കുറച്ച് അക്ഷരങ്ങള്‍ ഒക്കെ പഠിക്കാന്‍ തുടങ്ങിയിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.ഒരിക്കല്‍ ഞങ്ങളുടെ ഓല മേഞ്ഞ വീട്ടിലെ നിലത്ത് മണല് വിരിച്ച ബ്ലാക്ക് & വൈറ്റ് അടുക്കളയില്‍ ഇരുന്ന് ഭക്ഷണം ഉണ്ടാക്കുകയായിരുന്ന അമ്മ മണ്ണില്‍ എനിക്ക് “അ ” എന്ന് എഴുതി കാണിച്ചു തന്നു.കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയല്‍ വീടിന്റെ ചുമരില്‍ കരി വെച്ച് ഞാനും അത് പോലെ ഉള്ളൊരു “അ” എഴുതി.ഇത് കണ്ട അച്ഛന്‍ അന്ന് വൈകുന്നേരം വരുമ്പോള്‍ എനിക്കൊരു സ്ലേറ്റ് വാങ്ങികൊണ്ട് വന്നു.മോന്‍ ഇനി ഇതില്‍ എഴുതി പഠിച്ചാല്‍ മതി എന്ന് പറഞ്ഞു തന്നു.അക്ഷരങ്ങളോടുള്ള പ്രണയം അവിടെ തുടങ്ങുന്നു.
വിനയന്‍റെ വാസന്തിയും ലക്ഷ്മിയും പോലെ കണ്ണീരൊടുങ്ങാത്ത കടല്‍ത്തീരമായിരുന്നു കുട്ടിക്കാലം.ഇല്ലായ്മയുടെ ഇടങ്ങളിലാണ് ആഗ്രഹങ്ങള്‍ മുളക്കുന്നത്. ദാരിദ്ര്യത്തിന്‍റെയും, കഷ്ടപ്പാടിന്‍റെയും തിരമാലകള്‍ ഓരോ സന്തോഷങ്ങളെയും അപ്പപ്പോള്‍ തുടച്ചു മാറ്റിക്കൊണ്ടിരുന്നു. ഇടക്കിടക്കെ വരുന്ന കടല്‍ക്ഷോഭം മൂലം സ്ഥിരമായ വരുമാനം ഇല്ലാത്തതിനാല്‍ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശം ആയിരുന്നു. മീന്‍ ആണ് ആകെകൂടെ സുലഭമായി കിട്ടിയിരുന്നത് . വല്യമ്മ അത് ഓരോ വീട്ടിലും കൊണ്ട് നടന്നു വിറ്റു കിട്ടുന്ന പൈസക്ക് വൈകിട്ട് അരിയും മറ്റ് വീട്ടുസാധനങ്ങളും മേടിക്കും. ലാഭം കൂടുതല്‍ കിട്ടുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പഴംപൊരിയും ഗോളിബജയും ഒക്കെ വാങ്ങി കൊണ്ട് വരും.മരുഭൂമിയിലെ മരുപ്പച്ച പോലെ കിട്ടുന്ന ആ അവസരങ്ങളില്‍ കൊതിയോടെ അത് കഴിക്കുന്നത് അമ്മയും അച്ഛനും നോക്കി നിക്കും.
മിഷന്‍ സ്കൂളില്‍ എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്തു . എനിക്കും സബിക്കും വീട്ടിലെ ബാക്കി എല്ലാകുട്ടികള്‍ക്കും സ്കൂളില്‍ നിന്നും ഭക്ഷണം കിട്ടുന്നതിനാല്‍ വീട്ടുകാരൊക്കെ കപ്പയും, കിഴങ്ങും ഒക്കെ പുഴുങ്ങി കഴിച്ചാണ് ആണ് വിശപ്പടക്കിയത് എന്നറിഞ്ഞത് പിന്നെടെപ്പോഴോ ആണ് …!!! അത്യാവശ്യത്തിനുള്ള പുസ്തകവും ഡ്രെസ്സുകളും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.പുതിയ ടെക്സ്റ്റ് ബുക്കുകള്‍ ഒന്നും മേടിച്ച ഓര്‍മ്മ പോലും ഇല്ല.ഇളയമ്മയുടെ മകള്‍ രാജി ചേച്ചിയുടേത് എനിക്ക് തരും, ഞാന്‍ അത് അടുത്ത കൊല്ലം അവള്‍ടെ അനിയത്തിക്ക് കൊടുക്കും ഒരു കൊല്ലം കൂടെ കഴിയുമ്പോള്‍ ആ ബുക്കുകള്‍ എന്‍റെ അനിയനു കിട്ടും.അങ്ങനെ കൈമാറി കൈമാറി കിട്ടിയ പുസ്തകങ്ങള്‍ ആണ് ഓരോ ക്ലാസ്സിലും പഠിച്ചത്. പാച്ച് വര്‍ക്ക് ചെയ്ത പെന്‍ഷന്‍ കിട്ടാറായ ടെക്സ്റ്റ് ബുക്കുകള്‍ ഉപയോഗിക്കുന്നതിനു മാഷന്മാരുടെ വക ക്ലാസില്‍ എണീപ്പിച്ചു നിരത്തല്‍ ,അടി എന്നിവയൊക്കെ പതിവ് ആയിരുന്നു.നടുവിലത്തെ പേജ് മടക്കി വെച്ച് ഒരു നോട്ട് ബുക്കില്‍ രണ്ടു വിഷയങ്ങള്‍ എഴുതും.ഒരിക്കല്‍ അടുത്തിരിക്കുന്ന ഷാഹിദിന്റെ മൂത്താപ്പ ദുബായില്‍ന്നും വരുമ്പോ അവനു ഒരു പ്രത്യേക തരം പെന്‍ കൊണ്ട് വന്നു കൊടുത്തു.ഞെക്കി പിടിച്ച് മഷി അകത്ത് നിറച്ച് എഴുതാന്‍ പറ്റുന്ന ഹീറോ പേന ആയിരുന്നു അത്. അവന്‍ അത് ആദ്യം കൊണ്ടുവന്ന ദിവസം കുട്ടികള്‍ എല്ലാരും അവന്റെ അടുത്ത് കൂടി.ഹീറോ ഇമേജോടെ അവന്‍ നടുവില്‍ ഇരുന്നു അതിന്റെ പ്രവര്‍ത്തന രീതി പ്രാക്ടിക്കല്‍ അടക്കം എല്ലാര്ക്കും പറഞ്ഞു കൊടുത്തു.എന്റെ അടുത്ത കൂട്ടുകാരനാണ് ഈ സാധനത്തിന്റെ ഉടമ എന്ന ഗമയില്‍ ഞാന്‍ ഷാഹിദിന്റെ അടുത്ത് ചേര്‍ന്ന് ഇരുന്നു.ആ ദിവസം മൊത്തം ഞാന്‍ അവന്റെ കൂടെ തന്നെ ആയിരുന്നു. ആളുകള്‍ ഒഴിഞ്ഞ തക്കം കിട്ടിയപ്പോള്‍ അല്പം അപഹര്‍ഷ മനോഭാവത്തോടെ രഹസ്യമായി ഞാന്‍ അവനോടു ചോദിച്ചു….
“യെട ..അനക്കും കൊണ്ടുതര്വാ ഇങ്ങന്‍ത്തെ ഒന്ന് … ??
“ഇല്ലട .മൂത്താപ്പ ഒന്നേ തന്നിറ്റ്ലൂ ..ഇത് ഞാന്‍ ഇന്ക്ക് തന്നാ ..ഉമ്മ ബയ്യത്തും …!!
സ്വന്തമായി പേന ഉണ്ടെങ്കിലും എഴുത്തും വായനയും ഒക്കെ ഷാഹിദിന് കന്നഡ മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ മലയാളം പറയുന്ന പോലെ തപ്പിയും തടഞ്ഞും ആയിരുന്നു.ഒരേ സമയം അറബിയും മലയാളവും പഠിക്കുന്നതിനാല്‍ രണ്ടും തമ്മില്‍ യോജിച്ചുപോവല്‍ ഇച്ചിരി പാട് ആയിരുന്നു.
ഒരു ഹീറോ പേന കിട്ടണം എന്നായിരുന്നു അക്കാലത്ത് ഉണ്ടായ ഏറ്റവും വലിയ ആഗ്രഹം. അത് വെറും ആഗ്രഹം മാത്രം ആണ്.വീട്ടില്‍ പറഞ്ഞാല്‍ ഉത്തരം ആയി വഴക്ക് അല്ലാണ്ട് വേറെ ഒന്നും കിട്ടില്ല എന്നറിയാം.അമ്മയുടെ അടുത്ത് പോയി പറഞ്ഞപ്പോള്‍ അമ്മയ്ക്ക് പണ്ട് പഠിക്കുന്ന സമയത്ത് വല്യമ്മാവന്‍ കൊടുത്ത ഹീറോ പേന അമ്മ പത്താം ക്ലാസിലെ കൊല്ല പരീക്ഷ കഴിയും വരെ ഉപയോഗിച്ചതും അത് കഴിഞ്ഞു സുരേശന്‍ മാമനു കൊടുത്തതും പേന ചോര്‍ന്നു മഷി മാമന്റെ ഷര്‍ട്ടില്‍ പടര്‍ന്ന ദേഷ്യത്തില്‍ അതെടുത്തു തോട്ടില്‍ എറിഞ്ഞതും ആയ കഥ അല്ലാണ്ട് വേറെ ഒന്നും പറഞ്ഞില്ല.
സ്കൂള്‍ ബാഗ് ഒക്കെ കിട്ടിയത് അഞ്ചാം ക്ലാസില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ആണ്. അത് വരെ ടെക്സ്ടയില്‍സിന്റെയും മറ്റും പ്ലാസ്റ്റിക് കവറില്‍ പുസ്തകങ്ങള്‍ അടക്കി വെച്ച് മടക്കി പിടിച്ചാണ് സ്കൂളില്‍ പോയിരുന്നത്. അഞ്ചാം ക്ലാസില്‍ പുതിയ സ്കൂളില്‍ ആയപ്പോള്‍ ട്രൌസര്‍ മാറി പാന്റ് ഇടാന്‍ തുടങ്ങി.എല്ലാം കുട്ടി പാന്റ് ആയിരുന്നു. ആകെ കൂടെ ഉള്ള ഷര്‌ട്ടിന്റെ രണ്ടാമത്തെയും അഞ്ചാമത്തെയും ബട്ടന്‍ ഒക്കെ സേഫ്റ്റി പിന്‍ ആയിരുന്നു.ചീപ് തലയില്‍ ഇറുക്കി വെച്ച് പിന്‍ വായില്‍ കടിച്ചു പിടിച്ച് ഷര്‍ട്ട് ലെവല്‍ ആക്കി തരുന്ന അമ്മയുടെ മുഖ ചിത്രം എന്തുകൊണ്ടാണാവോ മനസ്സില്‍ നിന്നും ഇന്നും ദ്രവിച്ചു പോകാത്തത്.!! ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയതിനാല്‍ ഏകദേശം 2000 ഓളം കുട്ടികള്‍ അവിടെ പഠിച്ചിരുന്നു. മറ്റു കുട്ടികള്‍ ഒക്കെ ബുധനാഴ്ചകളില്‍ നല്ല ചെത്ത് കളര്‍ ഡ്രെസ്സുകള്‍ ഒക്കെ ഇട്ട് വരുമ്പോള്‍ എന്റേത് രണ്ടു ബുധനാഴ്ചകള്‍ കൂടുമ്പോ ഒരാഴ്ച ഇട്ടതുതന്നെ ആവര്‍ത്തിക്കും.എല്ലാ ദിവസങ്ങളിലും യൂണിഫോം തന്നെ ആയാല്‍ നന്നായിരുന്നു എന്ന് പ്രാര്‍ഥിക്കാന്‍ പ്രധാനകാരണം നല്ല ഡ്രെസ്സുകള്‍ ഇല്ലാത്തത് ആയിരുന്നു.അതാകുമ്പോ കളര്‍ ചേഞ്ചിന്റെ ആവശ്യം ഇല്ലല്ലോ…!!
ആറാം ക്ലാസ് ആയപ്പോഴേക്കും സ്കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ തന്നെ, അമ്മേടെ കൂടെ കടപ്പുറത്ത് ഉണക്കാനിട്ട മീനും , കൊപ്രയും ഒക്കെ എടുക്കാന്‍ പോകും, ചിലദിവസങ്ങളില്‍ വീട്ടില്‍ നിന്ന് ആള്‍കാര്‍ മീന്‍ പിടിക്കാന്‍ പോയിട്ടുണ്ടെങ്കില്‍ രാത്രി തിരിച്ചു വരും വരെ കടപ്പുറത്ത് തന്നെ നോക്കി ഇരിക്കും.തോണി കരയ്ക്ക് വരുന്നത് കാണുമ്പോള്‍ ഓടിപോയി വീട്ടില്‍ വിവരം പറയും.ആ സമയത്തൊക്കെ പഠിത്തം ഒരു കണക്ക് ആണ്. അമ്മ പഠിക്കാന്‍ നിര്‍ബന്ധിക്കുമെങ്കിലും കഷ്ടപ്പാട് കാണുമ്പോ സഹായിക്കാതിരിക്കാന്‍ തോന്നില്ല.അത്യാവശ്യം പഠിക്കുമെന്നതിനാല്‍ ഒരിക്കലും ചോദ്യം ചോദിച്ചു ഉത്തരം മുട്ടിയത്തിനു സ്കൂളില്‍ നിന്ന് അടി കിട്ടിയതായി ഓര്‍മ്മ ഇല്ല.ഇപ്പോളും ഞാന്‍ എഴുതുന്ന അക്ഷരങ്ങള്‍ക്ക് ഇപ്പോളും കണ്ണീരിന്റെ നനവ് ഉണ്ടെങ്കില്‍ അത് പഠിക്കാന്‍ പുസ്തകം കിട്ടാണ്ട് കരഞ്ഞു തളര്‍ന്നതിന്റെ ആണ്. സ്കൂള്‍ അടക്കുമ്പോള്‍ ക്ലാസിലെ കുട്ടികള്‍ എല്ലാം നാട്ടില്‍ ഒക്കെ പോവുമ്പോള്‍ ഞങ്ങള്‍ വീട്ടിന്ന് കുറച്ചു ദൂരെ ഉള്ള അമ്മമ്മയുടെ വീട്ടില്‍ പോയി നില്‍ക്കും.അവിടെ ഒരുപാട് കശുമാവ് ഒക്കെ ഉണ്ട്.മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ധാരാളം കശുവണ്ടി കിട്ടും.അതെല്ലാം പെറുക്കി മേയിലെ മഴയെത്തും മുന്‍പേ ടൌണില്‍ കൊണ്ട് പോയി വിറ്റു കിട്ടുന്ന കാശ് കൊണ്ടാണ് ഓരോ അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോഴും പുതിയ നോട്ട് ബുക്കുകള്‍ ഒക്കെ വാങ്ങിയിരുന്നത്.
പത്താം ക്ലാസ് ഒക്കെ ജയിച്ച് പ്ലസ് വണ്ണിനു ചേര്‍ന്നപ്പോള്‍ ക്ലാസില്‍ ഞാന്‍ മാത്രം ആയിരുന്നു മലയാളം മീഡിയംകാരന്‍ ,പത്തിന് അത്യാവശ്യം മാര്‍ക്ക് ഉണ്ടായിരുന്നതിനാലും പിന്നെ ജാതി വ്യവസ്ഥ സ്കൂള്‍ അഡ്മിഷനില്‍ പ്രതിഫലനമുളവാക്കിയതിനാലും അത്യാവശ്യം നല്ല സ്കൂളില്‍ തന്നെ സീറ്റ് കിട്ടി.കണക്കും കെമിസ്ട്രിയും ഫിസിക്ക്സും ഒക്കെ ടീച്ചറുടെ വായില്‍ നിന്നും നോട്ടിലേക്ക് പകര്‍ത്താന്‍ പെടാപാട് പെടുമ്പോള്‍ ക്ലാസിലെ മറ്റു പഠിപ്പിസ്റ്റുകള്‍ ഒക്കെ NCERT റ്റെക്സ്റ്റിലെയും ലേബര്‍ ഇന്ത്യയിലെയും ഒക്കെ ഐസ് കട്ട പോലെത്തെ ഇക്ക്വേഷനുകള്‍ പച്ചവെള്ളം പോലെ പറഞ്ഞു നടക്കുന്നത് കാണാമായിരുന്നു.അവറ്റകളൊക്കെ രാവിലെ 6 മണിക്ക് വീടിന്നു ഇറങ്ങി ഒരു മണിക്കൂര്‍ എന്‍ട്രന്‍സ് കോച്ചിംഗിനും ബാക്കി 2 മണിക്കൂര്‍ ട്യൂഷന്‍ പഠിക്കാനും ഒക്കെ പോകും.ഒഴിവ് പിരിയഡ് കിട്ടുന്ന സമയത്ത് സൈനും , കോസും, ടാനും ..പ്രാക്ടിക്കല്‍ ലാബുകളും..!! എനിക്ക് ആണേല്‍ കര്‍ണ്ണം സ്ക്വയര്‍ = പാദം സ്ക്വയര്‍ + ലംബം സ്ക്വയര്‍ ആയിരുന്നു അപ്പോളും. എന്താണ് എഴുതേണ്ടത് എന്ന് അറിയാമായിരുന്നെങ്കിലും എങ്ങനെയാണ് എഴുതേണ്ടത് എന്ന് അറിയാത്തത് കാരണം പ്ലസ് വണ്ണിലെ ഓണ പരീക്ഷയ്ക്ക് ബയോളജി ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും ഒറ്റ സംഖ്യ മേടിച് തോറ്റു.രണ്ടക്കം കടക്കാത്ത പരീക്ഷാ പേപ്പറും കൊണ്ട് വീട്ടില്‍ വന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്.സങ്കടം സഹികെടുമ്പോള്‍ കടപ്പുറത്ത് പോയി ഒറ്റക്കിരിക്കും. പ്രിയപെട്ടവളുടെ നക്ഷത്രശോഭയുള്ള കണ്ണുകള്‍ പോലെ ഒരിക്കലും കണ്ടു മതിയാവാത്തതാണ് എനിക്ക് കടല്‍. കരഞ്ഞു സങ്കടപ്പെട്ട് വരുന്ന കുട്ടിക്ക് അമ്മയുടെ മടിത്തട്ട് എന്ന പോലെ കടല്‍ എപ്പോഴും നിറയെ സാന്ത്വനവും സ്നേഹവും നല്‍കി ആശ്വസിപ്പിക്കുന്നു.ഒരേ സമയം കാമുകിയും അമ്മയും ദൈവവും ആണ് കടല്‍. നാമേത് അവസ്ഥയിലാണെന്നു അത് തിരിച്ചറിയുന്നു.പരാജിതനായവന് കരുതും ഊര്‍ജവും നല്‍കി ആ മാതൃഭാവം സാന്ത്വനമേകുന്നു…!!!
————————————–x————————————-
നിര്‍ത്തി..!!! ഇനിയും എഴുതിയാല്‍ എന്റെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും വെട്ടും…! ഉറപ്പാ….!! ഇത്രയും എഴുതിയപ്പോള്‍ എനിക്ക് പറയാന്‍ ഉള്ളത്.. പോയകാലം സ്വപ്നതുല്യമായി പോയെങ്കിലും ആരോടെങ്കിലും ആത്മകഥാംശത്തോടെ പാസ്റ്റ് ടെന്‍സ് പറയേണ്ടി വരുമ്പോള്‍ ബ്ലാക്ക് & വൈറ്റ് കളര്‍ മോഡില്‍ ഇമ്മാതിരി കഞ്ഞി-പയര്‍ ഗവന്മെന്റ് സ്കൂള്‍ ഡയലോഗുകള്‍ മിക്സ് ചെയ്തു പറയണം.ഇപ്പൊ അത്യാവശ്യം നല്ല നിലയില്‍ ആണെങ്കിലും പണ്ട് എമര്‍ജന്‍സി ലൈറ്റിനു പകരം ചിമ്മിനിക്കൂട് കത്തിച്ചു പഠിച്ച് കഷ്ടപ്പെട്ട് വളര്‍ന്നത് എന്നൊക്കെകേള്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള ന്യൂ ജനറേഷന്‍ CBSE ഇംഗ്ലീഷ് മീഡിയം പ്രൊഡക്റ്റുകളില്‍ ചിലരെങ്കിലും നമ്മളെ റോള്‍ മോഡല്‍ ആക്കാനും ആരാധനാപാത്രം ആക്കാനും ഒക്കെ ചാന്‍സ് ഉണ്ട്.ചിലപ്പോ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വരെ ചെയ്തു തരും.
രഞ്ജിയുടെ കമന്റ് :
എന്തിനാണ് Mr.തൊട്ടിപുരയില്‍ രവി മൈ ഫാദര്‍ -എനിക്ക് പുതിയ ഉടുപ്പുകളും , ബുക്കുകളും വാങ്ങിത്തന്നു??? എന്തിനു എന്നെ ഓട്ടോറിക്ഷയില്‍ സ്കൂളില്‍ അയച്ചു പഠിപ്പിച്ചു.തോട്ടില്‍ മീന്‍ പിടിച്ചു നടക്കേണ്ട സമയത്ത് അക്വേറിയം വാങ്ങി തന്നത് എന്തിനായിരുന്നു ?? ഉച്ചകഞ്ഞി കുടിച്ചു നടക്കണ്ട എനിക്ക് എന്തിനു മുട്ട ഓംലെറ്റും ചോറും ചിക്കന്‍ കറിയും ഒക്കെ പൊതിഞ്ഞു തന്നു വിട്ടു ?? എന്നെ എന്തെ പട്ടിണി അറിയിക്കാണ്ട് വളര്‍ത്തിയെ.. ?? എന്തിനു എന്നോടീ കൊല ചതി ചെയ്തു ??
ഇത്രയും വായിച്ച് കണ്ണ് നിറഞ്ഞുപോയ അമ്മ പറഞ്ഞത് :-
എന്തിനു അനേശേ ഇങ്ങനെ മറ്റുള്ളവരെ പറ്റിക്കുന്ന കഞ്ഞിക്കലം പോലത്തെ കഥ എഴുതി , ഉള്ള വില കളയുന്നെ ?? നിനിക്ക് വേറെ പണി ഒന്നും ഇല്ലേ.. ?? ഇനി ഇതും വായിച്ചിട്ട് ഏതേലും പെണ്ണ് എങ്ങാനും ഇങ്ങോട്ട് ഫോണ്‍ വിളിക്കുകയോ കാര്യം തിരക്കുകയോ ചെയ്‌താല്‍ ..പൊന്നുമോനെ നീ മുകളില്‍ എഴുതിയത് എല്ലാം സത്യം ആണെന്ന് ഞാന്‍ അങ്ങ് തുറന്ന് പറയും..അതോടെ നിന്റെ ബ്ലോഗ് എഴുത്തും നിക്കും ..!!
കാത്തു നില്‍പ്പില്‍ ആരുമെന്നുടെ യാന പാത്രത്തെ
എന്റെ തോണിയില്‍ ഞാന്‍ മാത്രമായി യാത്രചെയ്യുന്നു….:-)
!!!! ————ശുഭം————-!!

ankanavadiyil nammal theyyam kalichathoke ormayundoda???(C damodarante kaiyil ninnum pattum valayum kittathe nokiko)
ReplyDelete