Sunday, February 3

പൊറോട്ട രാജേഷ്‌ ഇന്‍ ലൗ

പ്രേമത്തിലും വിപ്ലവത്തിലും തോല്‍ക്കുന്നത് പോലെ ഇത്രയും മനോഹരമായൊരു സംഗതി വേറെയില്ല.. ഇറ്റ്‌സ് എ ബ്യുട്ടിഫുള്‍ ഫീലിംഗ്..!!!

പ്ലസ്‌ടു-നു പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി പ്രേമലേഖനം അഥവാ ലവ് ലെറ്റര്‍ എഴുതിയത്.എനിക്ക് വേണ്ടിയല്ല പാവാട കാണുമ്പോഴേ മുട്ടിടിക്കുന്ന ഞാന്‍ ഇതൊക്കെ എഴുതി ആരിക്ക് കൊടുക്കാന ..??പുഞ്ചാവിയില്‍ ഒരുമിച്ച് ക്രിക്കറ്റ്‌ കളിക്കുകയും, പണിയൊന്നും ഇല്ലാണ്ട് വെറുതെ ഇരിക്കുന്ന ബോറടി ഇല്ലാത്ത കാലങ്ങളിലെ സായാഹ്നങ്ങളില്‍ കടപ്പുറത്ത് കൂട്ടിനിരുന്ന് ലേറ്റസ്റ്റ് ആയി റിലീസ് ആയ ലോക്കല്‍ ഡാറ്റകള്‍ ആവശ്യത്തില്‍ കൂടുതല്‍ മുത്തുച്ചിപ്പി ചേര്‍ത്ത് പറഞ്ഞ് തരികയും, 5 രൂപയില്‍ കൂടുതല്‍ ഫിക്സെഡ് ഡെപ്പോസിറ്റ് ഇല്ലാതെ വായനോക്കി നടന്ന കാലത്ത് ഇറങ്ങിയ എല്ലാ ലാലേട്ടന്‍ പടങ്ങള്‍ക്കും ടിക്കറ്റ്‌ സ്പോണ്‍സര്‍ ചെയ്ത്. സ്വന്തം അച്ഛന്റെ ചായകടയില്‍ നിന്നും നിന്നും ചൂട് പുട്ടും മുട്ട റോസ്റ്റും വാങ്ങിതന്നിരുന്ന രാജ് മോന്‍ എന്ന് വിളിക്കുന്ന രാജേഷിനു വേണ്ടി.എല്ലാ കുട്ടികളേയും പോലെ സ്കൂളിൽ പോകാൻ നല്ല മടിയനും, കഞ്ഞികുടിക്കാന്‍ മുന്‍പനും, കുരുത്തകേടിന്റെ സൂപ്പര്‍മാര്‍ക്കെറ്റും,പഠിപ്പിന്റെ കാര്യത്തിൽ റേഷന്‍ കടയും ആയിരുന്നു ടിയാന്‍. കണ്ണ് ടെസ്റ്റ്‌ ചെയ്യാന്‍ പോയ പോലെ ആണ് ബുക്കുകള്‍ വായിക്കാറ് ഒറ്റ അക്ഷരങ്ങള്‍ 600 mbps-ല്‍ വായിക്കും, കൂട്ടക്ഷരങ്ങളോട് താത്പര്യം അത്ര പോര. തോറ്റ് തോറ്റ് 4 കടക്കാതെ ആയപ്പോള്‍ ഹെഡ്മാഷ്‌ ബെല്ലടിക്കുന്ന മുട്ടി കൈയില്‍ കൊടുത്ത ദിവസം സ്കൂളിന് സെന്റ്‌ ഓഫ്‌ പറഞ്ഞ് അച്ഛന്റെ ഹോട്ടലില്‍ ചായ അടിക്കാന്‍ ചേര്‍ന്നു. മൂന്ന് നാല് മാസം അവിടെ കൂടി.ആയിടയില്‍ ആണ് ചായ ചെമ്പ് രാജേഷ് എന്ന ഓമന പേര് അവനു കിട്ടിയത്.നാട്ടുകാര്‍ അവരുടെ സൗകര്യാര്‍ത്ഥം ചായ, കട്ടന്‍ചായ  എന്നൊക്കെ ഓള്‍ട്ടര്‍ ചെയ്ത് വിളിച്ചു. സ്വന്തം പീടിയ ആയോണ്ട് സാലറി ഹൈക്ക്  കിട്ടുന്നില്ല എന്ന പ്രധിഷേധം “നീ പോയ്‌ പൊറോട്ട പണി പടിക്കെട എന്ന അച്ഛന്റെ റീപ്ലേയില്‍ കലാശിച്ചു”.

അതിനുശേഷം പടന്നക്കാട് സാഗര്‍ ഹോട്ടലില്‍ നിന്നും പൊറോട്ട പണി പഠിച്ച് എക്സ്പേര്‍ട്ട് ആയപ്പോള്‍ പണി പഠിപ്പിച്ച പണ്ടാരിയുടെ ചായയില്‍ സര്‍ഫിന്റെ പൊടി കലക്കി ടോയ്ലെറ്റില്‍ കേറ്റിയ തക്കത്തിന് അങ്ങേരുടെ തൂക്കിയിട്ട ഷര്‌ട്ടിന്റെ കീശയില്‍ നിന്നും പൈസ കട്ടിട്ട് എറണാകുളത്ത് പോയി 3 സ്റ്റാര്‍ ഹോട്ടലില്‍ ഇപ്പോള്‍ പൊറോട്ട മേക്കര്‍ ആയി ജോലി എടുക്കുന്നു. വെണ്ണീരില്‍ മുക്കിയ കളര്‍ ആണെങ്കിലും കട്ട ബോഡിയാണ്. മൈദയും മസിലും വിയര്‍പ്പും ഒരേസമയം സംയോജിപ്പിച്ച് പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ മൊത്തംകൊസ്റ്റ്യൂം & ഹെയര്‍ ഡ്രെസ്സിങ്ങില്‍ സ്പെന്റ്റ് ചെയ്ത് ഫുള്‍ dude  ആയാണ് നടപ്പ്. മൂന്ന് ആഴ്ച്ച  കൂടുമ്പോ നാട്ടിലേക്ക് വരും.ദുബായിക്കാരെക്കാളും കിടു സ്റ്റൈലില്‍ ആണ് വരവ്. രാവിലെ ഒന്ന്, ഉച്ചക്ക് അര, വൈകിട്ട്  ഒന്ന് എന്നിങ്ങനെ ഗുളിക കഴിക്കുന്ന പോലെ ആണ് ബസ്സ്റ്റൊപ്പിലേക്ക് വരുമ്പോള്‍ അവന്‍  ഡ്രെസ്സുകള്‍ മാറ്റാറ്. പക്ഷെ, വായതുറന്നു ചാറ്റിംഗ് തുടങ്ങിയാല്‍ സകല ഇമേജും ഡിലീറ്റ് ആവും.കപ്പലണ്ടി കൊറിച്ചു നടക്കേണ്ട സമയത്ത് പാന്‍പരാഗ് ചവച്ച് നടന്നതിനാല്‍ പല്ല് എല്ലാം മുനിസിപാലിറ്റി ക്ലോസെറ്റ് പോലെയാണ്. വാക്ക് മൂന്നിന് തുപ്പല്‍ ഒന്ന് നിര്‍ബന്ധം ആണ്. എന്തൊക്കെ ആയാലും ആളൊരു ധാനശീലനാണ്. എന്നെ പോലുള്ള കഞ്ഞിക്കലങ്ങള്‍ക്ക് കരുണ, സ്നേഹം, ദയ  എന്നതിന്റെയൊക്കെ ആളായിരുന്നു ഇഷ്ടൻ. കഷ്ടപാട് കാണുമ്പോള്‍ മനസ്സ് കൊണ്ടും പേഴ്സ്  കൊണ്ടും അവനാലാകുന്ന എന്ത് സഹായവും ചെയ്തു തരും.പക്ഷെ തിരിച്ചു പോവാന്‍ നേരത്ത് ടിക്കെറ്റ് കാശ് വേറെ എവിടുന്നെങ്കിലും ഒപ്പിച്ചു കൊടുക്കണം എന്നെ ഉള്ളൂ..

ദുര്‍ഗ്ഗാ ഹൈസ്കൂളില്‍ ഒന്‍പതില്‍ പഠിക്കുന്ന അരയോളം ഇടതൂർന്ന് നീണ്ട മുടിയുള്ള നയന മനോഹരിയായ ഒരു പെണ്‍കുട്ടിയോട് രാജേഷിനു “ഐ ലവ്  യു “ആയിരുന്നു.പേര് പ്രവീണ.വീണ പോലെ തന്നെയാണ് ഫിസിക്കല്‍ അപ്പിയറന്‍സ്, വട്ട മുഖം, ഇരുനിറം പാകത്തിന് ചെസ്റ്റ്റ്‌ കുറച്ച്  അധികം വേസ്റ്റ്.ഞാന്‍ തന്നെയാടോ ഐശ്വര്യാറായ് എന്ന സ്റ്റാറ്റസില്‍ ഫുള്‍ സ്ക്രിപ്റ്റ് ഇട്ടുള്ള നടപ്പ്. കടപ്പുറത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ താലപ്പൊലിയില്‍ സെറ്റ് പാവാടയും ബ്ലൌസിലും വെച്ച് കണ്ടു മുട്ടിയതാണ് ചരിത്രം. കണ്ടനാള്‍ മുതലന്നെ അവന്‍ “അല കടലും കാറ്റും കാമിക്കില്ലെ, ഇനി അവളും ഞാനും പ്രേമിക്കില്ലേ“..,എന്ന് അനുരാഗവിലോചനനായി. കുറച്ച്  നാള്‍ പുറകെ നടന്നു, അവള്‍ കണ്ട ഭാവം നടിച്ചില്ല അതു ശരി, അങ്ങനെ വിട്ടാ പറ്റില്ലല്ലൊ. അതുകൊണ്ട് കുറേ ദിവസം മുന്‍പില്‍ നടന്നു നോക്കി. എന്നിട്ടും ഫലം ഫോട്ടോസ്റ്റാറ്റ് തന്നെ ആയിരുന്നു. ഈ വരവില്‍ ഒന്നുകില്‍ സെറ്റ് ആവണം അല്ലേല്‍ ഒലിച് പോണം എന്ന ഡിമാന്റ് ഡ്രാഫ്റ്റുമായിട്ടാണ് രാജേഷ് രാത്രി മാവേലിക്ക് കേറി പതിവിലും വിപരീതമായി രണ്ടാഴ്ച്ച ലീവ് എടുത്ത് രാവിലെ പുഞ്ചാവിക്ക് വന്നത്.

ട്രെയിന്‍ ഇറങ്ങി അവന്‍ നേരെ വന്നത് എന്റെ വീട്ടിലേക്ക്‌ ആണ്.വളഞ്ഞു കുത്തി മുത്തൂറ്റ് “S” കത്തി പോലെ ഗഗ്നം സ്റ്റൈലില്‍ ഉറങ്ങുവായിരുന്ന ഫുട്ബോര്‍ഡില്‍ ഒരു ചവിട്ട് തന്നു അവന്‍ വിളിച്ച് എണീപ്പിച്ചു.!!..ഗോള്‍ ..!! കണ്ണിന്റെ ഷട്ടര്‍ തുറക്കുന്നതിനു മുന്‍പേ ഒരൊറ്റ ചോദ്യം

"ഏട്രാ..സാധനം ?? -നായിന്റെ മോനെ-…ഇനിക്ക് ബീട്ട്ള് പോയിറ്റ് ബന്നാ പോരെ സുബറെ ???
നീ ബേം ..താ..!! പോയിറ്റ് പണീണ്ട് , ഒത്താ ഇന്നന്നെ കൊടുക്കണം.

മഴതുള്ളികള്‍ ഇറ്റു വീഴുന്ന ആ പുലര്‍കാല സുന്ദര സുരഭില വേളയില്‍  തണുത്ത കാറ്റ് വീശുന്ന പ്രഭാതത്തില്‍  അവന്റെ ഇഷ്ടം കോറിയിട്ട ആ കടലാസ് നെയ്ക്കട് സിഡികള്‍ വെക്കുന്ന സേഫ് അറയില്‍ നിന്നും ഞാന്‍ അവന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു.(വേറെ ഒരിടത്തും വെക്കുന്നത് സേഫ് അല്ല, അനിയന്‍ പണിതരും :-P  )

അവന്‍ തുറന്ന്  നോക്കി.കണ്ണ് മൂന്നാല്‌  വട്ടം പൊടുന്നനെ ചിമ്മി (വായിക്കാന്‍ ഉള്ള ശ്രമം ആണെന്ന് തോന്നുന്നു )
ഊ..ഫ്..ഫ്  മലയാളം.”ഒരിക്ക വായിച്ചാട”
ഹം..ശെരി ..!! മുഖം കഴുകിയിട്ട് വായിക്കാം.,

എത്രയും സ്നേഹം നിറഞ്ഞ എന്റെ മാത്രമായ മോള്‍ക്ക്,
ഞാന്‍ എത്ര നാളായി നിന്റെ ബേക്കില്‌ നടക്കുന്നു?? നീ എന്തെ എന്നെ മൈന്‍ഡ് ആക്കാത്തെ, നിനക്ക് എന്നെ ഇഷ്ടോല്ലേ ?? എനിക്കറിയാം, നിന്റെ അടഞ്ഞു കിടക്കുന്ന ഹൃദയകവാടം തുറന്നു കഴിഞ്ഞാല്‍ അതിനകത്ത് എന്നോടുള്ള ഇഷ്ടം ആണെന്ന്.പക്ഷെ, നീ എന്തെ അത് തുറന്നു കാണിക്കാത്തെ ?? ഉസ്കൂളിന്റെ അടുത്തുള്ള ബൂക്സ്റ്റാളിലെ ആ ചുവന്ന കുറി വെക്കുന്ന  പണിക്കാരന്‍ ചെക്കന്‍ പ്രശാന്ത് മോഹനന്‍ നിന്നെ നോട്ടം വെച്ചിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞു.അവന്‍ വഴിയില്‍ ഒക്കെ നിന്ന് നിന്നെ നോക്കുമ്പോള്‍ നീ തിരിഞ്ഞു നോക്കാന്‍ നിക്കണ്ടാട്ട.ആ വഴിയിലെ പോണ പെണ്‍പിള്ളേരെ ഒക്കെ നോക്കി വെള്ളം ഇറക്കലാ അവന്റെ പണി.നീ അവനെ മൈന്‍ഡ്  ചെയ്യില്ല എന്ന് വിശ്വസിക്കുന്നു.നീ പറ, അവനെകാളും ഗ്ലാമര്‍ ഞാന്‍  അല്ലെ??. അവനെ നേരിടാനുള്ള ശാരീരിക ശേഷി എനിക്കുണ്ടെങ്കിലും എന്റെ കരളിന്റെ കരളായ നിന്നെ ഓര്‍ത്താ ഞാന്‍ ഒന്നും ചെയ്യാത്തെ. ഇനിയും അവനു നിന്റെ പിറകെ വരണം എന്ന് തോന്നിയാല്‍ അവന്റെ വീടിന് മുന്നില്‍ കുഴിച്ചിട്ട മുട്ട തടഞ്ഞു നിര്‍ത്തികോളും എന്ന് വിശ്വസിക്കുന്നു.ഈ ഇടെയായി നിന്റെ ചേട്ടന്റെ മസിലുകള്‍ വീര്‍ത്തു വീര്‍ത്തു വരുന്നുണ്ട്.അത് എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. അവന്റെ ജിമ്മില്‍ പോക്ക് നിര്‍ത്താന്‍ ഒരു വഴിയും ഇല്ലേ ??

എനിക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ എന്നാണു എല്ലാവരും പറയുന്നത്.പ്രവീണയോടും എനിക്ക് സ്നേഹം മാത്രേ ഉള്ളൂ.ഞാന്‍ സ്നേഹിക്കുന്ന പോലെ നിന്നെ വേറെ ആരും സ്നേഹിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ഇത്രയും പറഞ്ഞ നിലക്ക് മറ്റൊരു ഞെട്ടിക്കുന്ന സത്യവും  കൂടെ പറയാം ഞാന്‍ ഇനി രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു പോന്നുള്ളൂ , നിനക്ക് വേണ്ടി  വേണ്ടി മാത്രം ആണ് ഇത്രേം ലീവ്  എടുത്തത്‌. നിന്നെ കാണാന്‍ വേണ്ടി മാത്രം ആണ് രാവിലെ എണീറ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ ഇല്ലാത്ത കാശ് മുടക്കി ഷൂസും മേടിച്ച് ഫുട്ബോള്‍ കളിക്കാന്‍ വരുന്നേ,ട്യൂഷന് പോകുന്ന വഴി ഗ്രൗണ്ടില്‍ ഞാന്‍ ഉണ്ടോ എന്ന് നീ ശ്രദ്ധിക്കുന്നുണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബൂട്ട് ഇട്ട് കളി ഞാന്‍ പഠിച്ചു വരുന്നേ ഉള്ളൂ, അതോണ്ട് എന്റെ കളി കാണുമ്പോ നീ ചിരിക്കരുത്.

നിനക്ക് എന്നെ ഇഷ്ടമാണെങ്കില്‍ ഈ ശനിയാഴ്ച്ച ട്യൂഷന് വരുന്ന വഴിക്ക് ഗണപതിയുടെ അമ്പലത്തില്‍ വരണം,6.45 ന്റെ ബസ്സില്‍ ഞാനും ഉണ്ടാവും.വരുമ്പോ നിന്റെ ഓറഞ്ച് സെറ്റ് പാവാടയും ഇടണം.അത് ഇട്ട് കാണാന്‍ നല്ല ഭംഗിയാണ്.അതല്ല എന്നെ ഇഷ്ടമല്ലെങ്കില്‍ നല്ലോണം ആലോചിച്ച് എന്നോട് തുറന്നു പറയുക.പിന്നീടുള്ള കാര്യങ്ങള്‍ നമുക്ക് തീരുമാനിക്കാല്ലോ. മുട്ടയില്‍ നിന്നെ ആവാഹിക്കാന്‍ എനിക്ക് കഴിയാത്തോണ്ടാല്ല.അത് ഞാന്‍ വേണ്ട എന്ന് വെച്ചിട്ടാ.നീ അത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത് .
നീ ഇല്ലാത്ത ജീവിതം എനിക്ക് ചായപൊടി ഇല്ലാത്ത കട്ടന്‍ ചായ  പോലെയാണ് എന്റെ മുത്തെ…!! 
-എന്ന് സ്നേഹത്തോടെ,
രാജേഷ്‌ മോന്‍., രാജ്

കത്ത്  എഴുതി പോക്കെറ്റില്‍ ഇട്ട് എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാജ്മോന്‍ പ്രവീണയുടെ പിന്നില്‍ നടന്നു.സ്കൂളിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ, കാഞ്ഞങ്ങാട് ബസ്റ്റാന്റില്‍ ബസ്സ് കാത്ത് നിൽക്കുമ്പോൾ, അമ്പലത്തിലും കല്യാണങ്ങള്‍ക്കും പോകുമ്പോൾ  അങ്ങനെ അവള് വരാന്‍ ചാന്‍സ് ഉള്ള എല്ലായിടത്തും രാജ്മോന്‍  പ്രവീണയെ വളക്കാന്‍ വീട്ടിൽ നിന്ന് പുറത്താക്കിയ പൂച്ച നിൽക്കുന്നത് പോലെ കാത്തിരിരുന്നു. പക്ഷെ ഓളു കണ്ടഭാവം നടിച്ചില്ല. എത്ര ചിരിച്ച് കാണിച്ചിട്ടും, സൈറ്റ് അടിച്ചിട്ടും ചെമ്പനീര്‍ പൂവ് ചേര്‍ത്ത ഡയലോഗുകള്‍ അടിച്ചിട്ടും യാതൊരു ഫലവുമുണ്ടായിരുന്നില്ല.എന്നിട്ടും അവന്‍ അവന്റെ ജോലി വളരെ അക്ഷമനായി തുടര്‍ന്നു . ഉളുപ്പുണ്ടെങ്കില്‍ അല്ലെ മാനം വേണ്ടൂ. so, എന്റെ ഫസ്റ്റ് ലെറ്റര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനം പോലെ ആയി.പക്ഷെ എഴുതികൊടുത്തതിന് പൊറോട്ടയും കോഴിക്കറിയും ഞാന്‍ കൂലിയായി മേടിച്ചു.

പെണ്ണിനെ പോക്കിയിട്ട് റെസ്പോണ്ട് ഇല്ലാത്തപ്പോള്‍ റിക്വെസ്റ്റ് അയക്കുന്ന ഫേസ് ബുക്കിലെ വായനോക്കികളെ പോലെ രാജ്മോന്റെ അടുത്ത ശ്രമം പ്രവീണയുടെ വീട്ടിലെ ലാന്‍ഡ്‌ ഫോണിലേക്ക് ആയിരുന്നു. അവള്‍ടെ വീടിനടുത്ത് ചെന്ന് നിന്ന് മൊബൈല്‍ എടുത്ത് std കോഡും കൂട്ടി നമ്പര്‍ ഞെക്കി വിളിക്കും. ഞെക്കുവിന്‍ എടുക്കപെടും എന്നാണല്ലോ പ്രമാണം. എടുക്കുന്നത് ആണുങ്ങള്‍ ആണേല്‍ മ്യൂട്ട്.പെണ്ണുങ്ങള്‍ ആണേല്‍ Un-mute. ആയിടക്ക് പ്രവീണയുടെ ഗൾഫിലുള്ള മൂത്ത ഏട്ടന്‍  കുഞ്ഞുപെങ്ങളെയും അമ്മയെയും ഇടക്ക് വിളിച്ചോണ്ടിരിക്കാൻ എന്നും പറഞ്ഞ് ഒരു മൊബൈൽ ഫോണ്‍ അയച്ചു  കൊടുത്തു. അവനൊരു സോമനാ,  വേറെ ആരുടെയെങ്കിലും പെങ്ങളെ വിളിക്കുക എന്നല്ലാണ്ട് സെന്‍സിബിലിറ്റി ഉള്ളവന്‍ ഇന്നത്തെ കാലത്ത് സ്വന്തം പെങ്ങളെ വിളിച്ച് സമയം കളയുമോ. പ്രവീണയുടെ അയല്‍വാസിയായ  ഒരു മനോരമ ആഴ്ചപതിപ്പ് ഫാന്‍ ചേച്ചിയെ മീഡിയേട്ടര്‍ ആക്കി രാജ്മോന്‍ പുതിയ നമ്പര്‍ ഒപ്പിച്ചു. പെണ്ണുങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോക്ക് ലൈക്ക് കിട്ടണ പോലെ ആയിരുന്നു നമ്പര്‍ കിട്ടിയ അന്ന് പ്രവീണയുടെ മൊബൈലിലേക്ക് രാജ്മോന്‍ വിളിച്ചത്. തുര  തുരാ കോള്‍സ്.!!  As usual താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ കോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന കണ്ടീഷനില്‍ ആയിരുന്നു.അതിനടയില്‍ എപ്പോഴെങ്കിലും അവള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയില്‍ രാജ് മോന്‍ ആ ഇടക്ക് ഹിറ്റോട്‌  ഹിറ്റ്‌ ആയ ആല്‍ബം പാട്ട് കോളര്‍ ട്യൂണ്‍ ആക്കി “പാലാണ് പ്രേമം തേനാണ് പ്രേമം , മണ്ണില്‍ കതിരിട്ട പ്രേമം “.ഐഡിയകാര്‍ക്ക് ഭാഗ്യം ഇല്ലന്നെ.!!

SMS ഓഫര്‍ ചെയ്ത് മെസേജ് അയപ്പായിരുന്നു കാമുകന്റെ അടുത്ത പരിപാടി, രാവിലേം ഉച്ചക്കും വൈകുന്നേരവും പള്ളിക്കാര് ബാങ്ക് വിളിക്കാന്‍ മറന്നാലും രാജേഷ്‌ “Good Morning” ഉം , “Good Afternoon” ഉം, “Good Evening”  ഉം കൃത്യമായി അവളെ അറിയിക്കും.ലൗ സ്റ്റോറിക്ക് ഹാപ്പി എന്‍ഡിങ് ആവുമ്പോള്‍ ആണല്ലോ തട്ടത്തിന്‍മറയത്ത് ഒക്കെ സംഭവിക്കുന്നത്. ആദ്യമാദ്യം വന്ന sms എല്ലാം വായിക്കാണ്ട് തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഗിരീഷ്‌ പുത്തഞ്ചേരി എഴുതി വിദ്യാസാഗറും ജോണ്‍സണ്‍ മാഷും ഒക്കെ ഈണമിട്ട പലപ്രേമ പാട്ടുകളുടെയും  sms വേര്‍ഷന്‍സ് ഞാന്‍ അവനു വേണ്ടി മൊബൈലില്‍ ആക്കി കൊടുത്ത് സെന്‍റ് ചെയ്യിപ്പിച്ചത് അവളുടെ മനസുകളില്‍ ചഞ്ചല ദ്രുത പത താളങ്ങള്‍ ഉണ്ടാക്കി. രാത്രിത്തെ തുള്ളിമരുന്നും കഴിച്ച് കടപ്പുറത്ത് നക്ഷത്രം എണ്ണി ഏതോ ഒരു വോഡഫോണ്‍ കാരിയെയോട് തേന്‍ഒഴുക്കി കൊണ്ട് ഇരിക്കുമ്പോള്‍ ആണ് പ്രവീണയുടെ നമ്പറില്‍ നിന്നുള്ള വിളി വന്നത്.ഏതൊരു ആ‍ണിനും തോന്നുന്ന ഉണര്‍വ്, അത്ഭുതം, ആവേശം, പ്രതീക്ഷ വിത്ത് വിറയല്‍  ഇവയൊക്കെ കൊണ്ട് ദൈവമേ ആങ്ങള തെണ്ടി ആയിരിക്കല്ലേ, എന്ന പ്രാർഥനയോടെ ഓണ്‍ ലൈനില്‍ ഉണ്ടായിരുന്നവളോട് അമ്മ ന്യൂഡില്‍സ് കഴിക്കാന്‍ വിളിക്കുന്നു എന്ന് പറഞ്ഞ്  കട്ടാക്കി വന്നതിലേക്ക് ഞെക്കി. അപ്പുറത്തെ കളമൊഴിയുടെ കിളിനാദം കേട്ടയുടനെ ഓഫ്‌ മോഡില്‍ കിടന്നിരുന്ന സകല രോമങ്ങളും ടോപ്‌ ഗീയറില്‍ എഴുന്നേറ്റ് അറ്റന്‍ഷനില്‍ നിന്നു സല്യൂട്ട് അടിച്ചു. എന്തായിരിക്കും പറയാന്‍ പോകുന്നതെന്നോർത്ത് വെള്ളം പോലും ഇറക്കാതെ, ഒരക്ഷരം പോലും മിണ്ടാതെ, ഹാര്‍ട്ടിന്റെ തുടികൊട്ട് മാത്രം കേൾപ്പിച്ച് അവന്‍ വിറയലോടെ നിന്നു.

“നാളെ കാണണം, ഞാന്‍ രാവിലെ ബസില്‍ ഉണ്ടാവും.ഫോണ്‍ വിളികള്‍ ഒന്നും കൂടുതല്‍ വേണ്ട.ആരെങ്കിലും അറിഞ്ഞാല്‍ മോശം ആണ്.എനിക്ക് പേടിയാവുന്നു.” ( കട്ട് .)!!

കയര്‍ പൊട്ടിയ പട്ടം പോലെ ഫുള്‍ ഔട്ട്‌ ഓഫ് കണ്ട്രോള്‍  ആയിരുന്നു അതിനുശേഷം രാജ്മോന്റെ കാര്യങ്ങള്‍ .കൈയും കയറും തമ്മില്‍ ഒരു ബന്ധവും ഇല്ല.കൈയിലും കാലിലും മനസിലും മണ്ണിലും വിണ്ണിലും എല്ലാം വീണ-പൂവ് മാത്രമായിരുന്നു. നില്‍ക്കണോ ഇരിക്കണോ അല്ല കിടക്കണോ എന്നൊന്നും അവനു തന്നെ നിശ്ചയിക്കാന്‍ പറ്റാത്ത അവസ്ഥ.ഉറങ്ങാന്‍ കിടന്നെങ്കിലും അതൊക്കെ വെറും ഡെമോ ആയിരുന്നു. കണ്ണ് മുറുക്കെ അടച്ചെങ്കിലും ഉറക്കം വിസിറ്റിംഗ് വിസ എടുത്ത് പോലും വന്നില്ല.സമയം രാഹുല്‍ ദ്രാവിഡിന്റെ സിഡ്നി ഇനിങ്ങ്സ് പോലെ ഞെരങ്ങി നീങ്ങി.ഓരോ മണിക്കൂറിലും മൊബൈല്‍  ഫോണ്‍ നോക്കി നേരം വെളുത്തോ എന്ന് ചെക്ക് ചെയ്തോണ്ട് കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു. നാളെ അവളെ കാണുമ്പോ പറയാന്‍ ഉള്ള കാര്യങ്ങളെയും ആരെങ്കിലും കണ്ടാല്‍ അവരോടൊക്കെ എന്ത് പറയും എന്നൊക്കെ  പേടിച്ചും പത്ത് കൊല്ലത്തേക്കുള്ള  ടെൻഷൻ മുഴുവനും ഒറ്റ രാത്രികൊണ്ട് അനുഭവിച്ചു. ആമത്തോട് പോലത്തെ മനസുണ്ടായത് കൊണ്ട് രക്ഷപെട്ടു അല്ലേല്‍ ടെന്‍ഷന്‍ കാരണം ഹാര്‍ട്ട് അറ്റാക്ക് വന്നേനെ..!!

രാവിലെ 5 മണിക്കേ എണീറ്റ് പ്രഭാതകര്‍മങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ക്ലാവ് പിടിച്ച ബോഡിക്ക് ഒരു സന്തൂര്‍ മുഴുവനും ചകിരിയിട്ട് പതപ്പിച്ച് തേച്ചു.ആറ് ഏഴ് കുടം വെള്ളം കോരി കുളിച്ചു.ഫെയര്‍ & ലൗലിക്ക് മോളില്‍ ഒരു ലെയര്‍ കുട്ടികൂറ ഇട്ട് മുഖത്തിന്റെ ISO മാര്‍ക്ക് ഉറപ്പുവരുത്തി.കുരുവിക്കൂട് പോലത്തെ മുടിക്ക് ബ്രില്‍ക്രീം ഇട്ട് ഒരു സൈഡിലേക്ക് ചീകി വെച്ച് മുണ്ടും ഷര്‍ട്ടും ഇട്ട് കാറിന്റെ ഗ്ലാസിന് കാക്ക തൂറി ഇട്ടത്  പോലെ ബസ്മ കുറിയും വരച്ച് ഭക്തവല്‍സലനായി 6.45 നുള്ള ബസിന് വേണ്ടി 6 മണിക്കേ ക്ലബ്ബിനടുത്ത് പോയി രാവിലത്തെ മാതൃഭൂമി നിവര്‍ത്തി പിടിച്ച് സ്മാര്‍ട്ട് ആയി നിന്നു. (ചുമ്മാ !!  വെറുതെ..!! ഷോ.) കോഴി കൂവും മുന്‍പ് ന്യൂസ്‌ റീഡിംഗ് തുടങ്ങുന്ന പാവം ഗോപാലേട്ടന്‍ അന്ന് ഫസ്റ്റ് ബസ്സ്‌ പോയിക്കഴിഞ്ഞാണ് പേപ്പറ് മണപ്പിക്കാന്‍ പോലും കിട്ടിയത്.(ലേറ്റായി പോയി), ആ പഹയന്‍ രാജ്മോന്‍ ആണേല്‍ ചരമ കോളം പോലും നോക്കാന്‍ കൊടുത്തില്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ പ്രവീണ വന്നു.ബസ്സ്‌സ്റ്റോപ്പില്‍ രാജ്മോന്‍ നില്‍ക്കുന്നത് കണ്ടെങ്കിലും ആ കടമിഴിയിണയിലെ മലരഴക് അവനെ മൈന്‍ഡ് ചെയ്യാണ്ട് നോട്ടം മൊത്തം തെങ്ങിലെ തേങ്ങക്കും ഓലക്കും കൊടുത്തു. ഈ പെണ്‍പിള്ളേരുടെ മനസ് എന്ന് പറയുന്നത് കര്‍ണാടക റോമിംഗ് സിം പോലെയാണ്, ലോക്കലില്‍ ആവുമ്പോള്‍ ഒരു മിസ്ഡ് കോള്‍ പോലും കൊടുക്കില്ല.!! ടൌണില്‍ ബസ്‌ ഇറങ്ങിയ ഉടനെ ആദ്യമായി അവള്‍ രാജ്മോനെ നോക്കി അതിമനോഹരമായി ചിരിച്ചു. ജൈന്റ്റ് വീലില്‍ കേറിയ പോലെ ആയി അപ്പോള്‍  അവന്‍. ചിരിക്കാനും പല്ല് കാണിക്കാനും ഒക്കെ ശ്രമിച്ചെങ്കിലും സിസ്റ്റം ഹാങ്ങ് ആയത് കാരണം സിഗ്നല്‍ ഒന്നും പാസ് ആയില്ല. അവള്‍  മുന്നോട്ട് നടന്നു പോയിട്ടും അത്ഭുതം കൊണ്ട് തുറന്ന അവന്റെ വായ കുറേ സമയത്തേക്ക് അടഞ്ഞില്ല. സൈഡില്‍ സഡന്‍ ബ്രേക്ക് ഇട്ട് കൊണ്ട് നിര്‍ത്തിയ ബസിലെ പുക വായില്‍ കേറി ഓട്ടോസ്കാന്‍ നടത്തി മൂക്കിലൂടെ ഔട്ട്‌ ആവാന്‍ തുടങ്ങിയപ്പോള്‍ ആണ് വായക്ക് സിബ്ബ് ഇട്ടത്.മുണ്ടും മടക്കി കുത്തി അവള്‍ടെ പിറകെ ഓടി. അടുത്തെത്തിയപ്പൊഴേക്കും അവള്‍ വഴിയിലുള്ള അമ്പലത്തില്‍ കേറിയിരുന്നു. ചെരിപ്പും ഊരി മുണ്ടിന്റെ കുത്തും അഴിച്ച് അവനും പിറകെ സെയിം സ്പീഡില്‍ കേറി.ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ ആള്‍ക്കാരൊന്നും ഉണ്ടായിരുന്നില്ല.ഒരു ആടംബരത്തിന് പുഷ്പാഞ്ജലി കഴിക്കാം എന്ന്  വിചാരിച്ചെങ്കിലും നക്ഷത്രം ഉറക്കെ വിളിച്ചു പറയുന്നത് “മൂലം” സംഭവിച്ചേക്കാവുന്ന മാനഹാനി ഭയന്ന് അത് വേണ്ടാന്ന് വെച്ച് വിഘ്നങ്ങള്‍ ഒഴിയാന്‍ ഗണപതിക്ക് ഒരു തേങ്ങ മേടിച് ഉടച്ചു.


♪♫”എവിടെയും  എപ്പോഴും വാദിയില്‍ പ്രണമിക്കും
അവിടുത്തേക്കുടയ്ക്കുവാന്‍ എന്‍ നാളികേരങ്ങളായ്
അടുത്തേക്ക് വരുമ്പോള്‍ നീ അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പി കരവും ചേര്‍ത്തെന്നെന്നും
അനന്തപുരിയില്‍ വാഴും അനന്ത ശായിയും നിന്റെ
അനുപമ ഗുണങ്ങള്‍ കണ്ടതിശയം കൂറുമ്പോള്‍ ..”♪♫♪

എല്ലാം മംഗളമായി ഭവിക്കാന്‍ പ്രാര്‍ത്ഥിച്ച് രാജ്മോന്‍ പുറത്തിറങ്ങി അവളെ കാത്ത് നിന്നു. പ്രവീണ അവന്റെ സ്വപ്നങ്ങളെ കസവണിയിച്ച സുന്ദരി.ഹൃദയ തന്ത്രികളുടെ താളം.പ്രസാദമായി കിട്ടിയ തെച്ചിപൂവും തുളസിയും തലയില്‍ തിരുകി പക്കാ നാടന്‍ ലേഡി ബേര്‍ഡ് ആയി അവന്റെ അടുത്തേക്ക് വന്നു നിന്നു. അനുരാഗത്തിന്റെ സുവര്‍ണ്ണ സുന്ദര നിമിഷങ്ങള്‍ . പേടിച്ച് വിറച്ചിരുന്ന ഇരുമ്പ് ഗേറ്റിന് ധൈര്യം കൊടുക്കാന്‍ കൈ അവിടെ സപ്പോര്‍ട്ട് കൊടുത്തു. മുട്ടിടി മറയ്ക്കാന്‍ മടക്കികുത്ത് അഴിച്ച് ആറാം തമ്പുരാന്‍ ആയി നിന്നു.തൊണ്ടയില്‍ വെള്ളം വറ്റി, കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ വിറക്കാന്‍ തുടങ്ങി,കക്കൂസില്‍ പോകാനോക്കെ മുട്ടുന്നു. സകല രോമങ്ങളും ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നേറ്റ് നിന്നു. കിട്ടുന്നിടത്ത് ഒക്കെ ധൈര്യം ലോണ്‍ എടുത്തു അവന്‍ അവളോട്‌ സംസാരിക്കാന്‍ തുനിഞ്ഞു. ബിഫോര്‍ ദാറ്റ്, അവള് ഇങ്ങോട്ട് പറഞ്ഞു . “എനിക്ക് ഇഷ്ടം ആണ് പക്ഷെ , വേറെ ആരും അറിയരുത്.ഫോണ്‍ വിളികളും പാടില്ല.ബസ്‌ സ്റ്റോപ്പില്‍ കാണാം, ബട്ട്‌ ഞാന്‍ അവിടുന്ന് മൈന്‍ഡ് ചെയ്യില്ല”. നാണത്താല്‍ കാലു കൊണ്ട് നിലത്ത് ഇന്ത്യയുടെ മാപ്പ് വരച്ച് (ആ കാശ്മീര്‍ അത്ര ശരിയായില്ല.) അവന്‍ അത് കേട്ട് കോരിത്തരിച്ച് നിന്നു. മുട്ട ഫലം കണ്ടു എന്നാ തോന്നുന്നേ.!!  ആ ബുക്ക്സ്റ്റാള്‍  പൊട്ടന്‍ പ്രശാന്തന്‍ എന്റെ പെരിയാര്‍ ഭാഗ്യക്കുറി കണ്ട് അസൂയപ്പെട്ടിരിക്കുന്നുണ്ടാവും.
രാജേഷ്‌ മോന്‍ രാജ് Changed ഹിസ്‌ സ്റ്റാറ്റസ് "Single to in a Relationship"

ഉച്ചകഴിഞ്ഞ് ലുങ്കിയും ബനിയനും ഇട്ട് രാജ്മോന്‍ ഫുള്ളി ലൗ മോനായി ക്ലുബ്ബിനടുത്ത് നില്‍ക്കുമ്പോഴാണ്‌ പഴയ ക്ലാസ്മേറ്റും ഇപ്പോഴത്തെ ഗ്ലാസ്മേറ്റും ആയ സുന്ദരന്‍ വിളിക്കുന്ന സുരേന്ദ്രന്‍ വന്നത്. കണ്ടയുടനെ സുന്ദരന്‍ രാജ്മോനെ കെട്ടിപിടിച്ചു. ഓസിനു കിട്ടിയാല്‍ ആസിഡ് പോലും വെള്ളം ചേര്‍ത്ത് കുടിക്കാത്ത കമ്പനിയാണ് സുന്ദരന്‍.കണ്ടയുടനെ സ്ഥിരം ചോദിക്കാറുള്ള  മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു

“എപ്പോ ബന്നേ ..?”
“എത്ര ലീവ് ഇല്ലേ …?”
“നവരംഗില്‍ പോണ്ടേ, അല്ല സിവില്‍ മതിയാ….?”
പെണ്ണ് വളഞ്ഞതല്ലേ, സൊ സെലിബ്രേറ്റ് ചെയ്ത് കളയാം അതുകൊണ്ട് ബാറില്‍ തന്നെ പോവാം.ഇപ്പോള്‍ തന്നെ പോവാം.അങ്ങനെ രണ്ട് പേരും ടൌണിലെ ബാറിലേക്ക് ആഗാതരായി. താഴെയുള്ള കൌണ്ടറില്‍ നിന്നും അടിച്ചാ പോരേ എന്ന് രാജ്മോന്‍ ചോദിച്ചെങ്കിലും ഹേയ് അതൊക്കെ ലോക്കല്‍സിന്റേതാണെന്ന് സുന്ദരന്‍ പറഞ്ഞു.(സുന്ദരന്‍ എപ്പോളും അവിടെ നിന്നാണ് അടിക്കുന്നത്. പക്ഷേ ഓസിനു  അടിക്കുമ്പോള്‍  A/c യില്‍ നിന്നന്നെ അടിക്കണമെന്നല്ലേ.). ബിരിയാണിയും,കപ്പയും കക്കയും , കുപ്പികളും, ചിക്കെന്‍ ഫ്രൈയും, ബീഫുമെല്ലാം ksrtc ബസ്സുകളെ പോലെ വന്നു പോയിക്കൊണ്ടിരുന്നു. നീ എത്ര വേണേലും കുടിച്ചോടാ സുന്ദരാ ഇന്ന് എന്റെ ദിവസം ആണ്.രണ്ട് മൂന്നു മണിക്കൂര്‍ നീണ്ട കരയുദ്ധതിനു ശേഷം വയറിലൊരു ആറ്റത്തിന് പോലും അഡീഷണല്‍ സ്പേസില്ലാത്തതിനാല്‍ രണ്ടു പേരും മതിയാക്കി.

ബസ്സിനൊന്നും കാത്തുനില്‍ക്കാണ്ട് രണ്ടാളും ഓട്ടോറിക്ഷ പിടിച്ച് പുഞ്ചാവിക്ക് പോയി ക്ലബ്ബിന്റെ ടെറസിന്റെ മുകളില്‍ കിടന്ന് ഓഫായി. കുറച്ച് കഴിഞ്ഞപ്പോൾ മുതൽ രാജ്മോനു വയറ്റിൽ എന്തൊക്കെയോ പൊട്ടലും ചീറ്റലും ഒക്കെ തോന്നി തുടങ്ങി. ഹരിമുരളീരവത്തിന് രവീന്ദ്രമാഷിന്റെ ഓര്‍ക്കസ്ട്രേഷന്‍ പ്ലേ ചെയ്യുന്നത് പോലെ ദര്‍ബാര്‍ രാഗങ്ങള്‍ കേൾക്കാൻ തുടങ്ങി.പെണ്‍കുട്ടി ഫ്രണ്ട് റിക്വസ്റ്റ് അയച്ചാല്‍  വിത്ത് ഇന്‍ സെക്കന്റ്സില്‍ Approve ചെയ്യുന്ന പോലെ  കഴിച്ച ഉടനെ തന്നെ റിസള്‍ട്ടും വന്നു. ഊരി പോയ ലുങ്കി വാരിപൊത്തി പടികള്‍ ഇറങ്ങി കടപ്പുറത്തേക്ക് ഓടി.വഴിയില്‍ എത്തിയപ്പോള്‍ കടപ്പുറത്ത് നിന്നൊരു ആരവം കേള്‍ക്കുന്നു.”ദൈവമേ ഓടം (തോണി) മറിഞ്ഞാ” എന്ന് പേടിച്ച് രക്ഷക റോളില്‍ ഓട്ടത്തിന് സ്പീഡ് കൂട്ടി. പേടിക്കാന്‍ മാത്രം ഒന്നും സംഭവിചില്ലായിരുന്നു. കടപ്പുറത്ത് മത്തി കരക്കടിഞ്ഞിരുന്നു അത് വാരിക്കൂട്ടുന്ന ആള്‍ക്കാരുടെ ബഹളം ആണ് കേട്ടത്. (കടലില്‍ മീനിനു കഴിയാന്‍ സ്പേസ് ഇല്ലാത്തപ്പോള്‍ ജനസംഖ്യാ നിരക്കില്‍ മുന്നില്‍ ഉള്ള  മത്തികളെ  ജീവനോടെ കരയിലേക്ക് dump ചെയ്യുന്ന പ്രതിഭാസത്തെ ആണ് മത്തി അടിയല്‍ എന്ന് വിളിക്കുന്നത് എന്നാണ് പുഞ്ചാവിയിലെ പേരുകേട്ട മുക്കുവന്‍ ആയ  രമേശേട്ടന്‍ പറഞ്ഞത്.)

അത് കണ്ടതും വയറ്റില്‍ ഉണ്ടായ സവാരി ഗിരി ഗിരികള്‍ മൊത്തം മനസ് കൊണ്ട് തടഞ്ഞു നിര്‍ത്തി ശരീരത്തെ ജയിച്ച് രാജ് മോനും ഓടികൂടി മത്തി വാരാന്‍ തുടങ്ങി. ഗഗ്നം സ്റ്റൈല്‍ പാട്ടിന്റെ കൊറിയോ ഗ്രാഫി പോലെ ആണ് കരക്കടിയുന്ന മത്തിയുടെ അവസ്ഥ ഒടുക്കത്തെ ജംപിംഗ് ആയിരിക്കും. പിടുത്തം അറിയുമെങ്കിലെ കറക്റ്റ് ആയി കയ്യില്‍ കിട്ടുള്ളൂ. വാരുന്നവര്‍ക്കെല്ലാം എനിക്ക് കൂടുതല്‍ കിട്ടണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവൂ. എനര്‍ജി ഡ്രിങ്ക് അകത്ത് കിടന്നത് കൊണ്ട് ആണോ എന്നറിയില്ല രാജ്മോന്‍ എല്ലാം ചറപറ വാരികൂട്ടി.അവസാനം സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ഇല്ലാതെ വന്നപ്പോള്‍ കവച കുണ്ടലങ്ങളെ മറച്ചിരുന്ന ഒരേ ഒരു മറയായ ഉടുത്തിരുന്ന ലുങ്കി ഊരി മീനെല്ലാം അതിലേക്ക് സേഫായി പെറുക്കി ഇട്ട് കൊണ്ട് കാബൂളിവാല നാടോടി ആയി.ഹോമിലി ഡ്രസ്സ്‌ ആവുംമ്പോള്‍ VIP  ഫ്രെഞ്ചിയും Jockey യൊന്നും പണ്ടേ ഇടാറില്ല. പിടച്ച് ചാടുന്ന മത്തികള്‍ കിടയില്‍ വെളിച്ചം കണ്ട ബ്ലാക്ക്ബെറി കണ്ട് അവിടെ കൂടയിരുന്ന പെണ്‍പിള്ളേരും ആളുകളുമൊക്കെ അവനെ നോക്കി തലതല്ലിചിരിക്കാന്‍ തുടങ്ങി. തന്റെ ഗ്ലാമര്‍ കണ്ട് നോക്കുന്നതായിരിക്കും എന്ന് വിചാരിച്ച് അവന്‍ കുറച്ച കൂടെ പോസിട്ട് പണി തുടര്‍ന്നു.

പെട്ടന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു..”-നാ–…—യി—ന്—റെ —നെ. $%&*( ക്കു )#^**ണ &”nn ”….അതാ മണ്ണ് തുന്നുന്ന്.”

വലതു കൈയില്‍ പകുതി ജീവനുള്ള മീനും പിടിച്ച്  ഇടത് കൈകൊണ്ട് തൊട്ടു നോക്കിയപ്പോൾ രാജ് മോന്റെ ഉള്ള ജീവനും കൂടെ കടല് കൊണ്ട് പോയി.സംഗതി ക്ലീന്‍ ബൌള്‍ഡ് !! താന്‍ പകുതി A പടം റോളിലാണെന്നു മനസിലാക്കിയ രാജ്മോന്‍ ബനിയന്‍ വലിച്ച് താഴ്ത്തി കര്‍ട്ടന്‍ ഇടാന്‍ നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന്‍ ഷോര്‍ട്ട് ടീഷര്‍ട്ട് അല്ലെ, ബാറ്റും ബോളും എല്ലാം പുറത്ത് തന്നെ. ഒരു കൈ കൊണ്ട് മുന്നിലെ സോള്‍ജിയെര്‍സിനെയും , മറ്റേ കൈ കൊണ്ട് ഡിക്കിയും പൊത്തിപിടിച്ച് തുണി വെച്ചടുത്തേക്ക് ഓടി.മുണ്ട് എടുത്ത് വാരിപൊത്തി തിരശീലയിട്ടു.
പക്ഷേ , ഹൃദയം തകര്‍ന്നു പോയ  സസ്പെന്‍സ് ബ്രേക്കിംഗ് കാഴ്ച്ച അതിനു ശേഷം ആണ് കണ്ടത്.ആള്‍കൂട്ടത്തില്‍ തന്മാത്ര പോലെ അവന്റെ പളുങ്ക് പ്രവീണ നില്‍ക്കുന്നു. കൂടെ അവളുടെ ട്യൂഷന്‍ സെന്ററിലെ കളര്‍ഫുള്‍ ഫ്രണ്ട്സും പല്ല് താഴെ വീഴാണ്ട് ഇരിക്കാന്‍ വായയും പൊത്തി നില്‍ക്കുന്നു. സണ്‍‌ഡേ ഹോളിഡെ ആയോണ്ട് ട്യൂഷനും കഴിഞ്ഞ് കടല് കാണാന്‍ വന്നതാ. പോയില്ലേ മാനം.!!

ഈ പെണ്‍പിള്ളേര്‍ക്ക് ചെക്കന്‍മാര്‍ എന്ന് പറഞ്ഞാല്‍ ksrtc ബസ്‌ പോലെ ആണല്ലോ ഒന്ന് പോയാല്‍ സെയിം റൂട്ടിലെക്കന്നെ 5 എണ്ണം വരും.അന്ന് മുതല്‍ അങ്ങോട്ട് രാജേഷ്‌ മുണ്ട് ഉടുക്കാന്‍ മറന്നാലും ഷഡ്ജം കറക്റ്റായി ഇടും.വേണേല്‍ ഒരെണ്ണം എക്സ്ട്രാ കൈയിലും വെക്കും!!
————————–ശുഭം————————–

No comments:

Post a Comment